യൂ​റോ​ക​പ്പ് : കോ​സ്റ്റ കാ​ത്തു ; പോ​ര്‍​ച്ചു​ഗ​ല്‍ ക്വാ​ര്‍​ട്ട​റി​ൽ
Tuesday, July 2, 2024 4:17 AM IST
ബെ​ര്‍​ലി​ന്‍: ആ​വേ​ശ​പ്പോ​രി​നൊ​ടു​വി​ൽ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ൽ സ്ലൊ​വേ​നി​യെ 3-0 ന് ​ത​ക​ർ​ത്ത് പോ​ര്‍​ച്ചു​ഗ​ല്‍ യൂ​റോക​പ്പ് ക്വാ​ര്‍​ട്ട​റി​ൽ.​ ഗോ​ള്‍​കീ​പ്പ​ര്‍ ഡി​യാ​ഗോ കോ​സ്റ്റ​യു​ടെ ത​ക​ര്‍​പ്പ​ന്‍ സേ​വു​ക​ളാ​ണ് പോ​ര്‍​ച്ചു​ഗ​ലി​നെ ര​ക്ഷി​ച്ച​ത്. സ്ലൊ​വേ​നി​യ​യു​ടെ മൂ​ന്ന് കി​ക്കുകൾ കോ​സ്റ്റ ത​ടു​ത്തി​ട്ടു.

മ​ത്സ​ര​ത്തി​ലെ മു​ഴു​വ​ന്‍ സ​മ​യ​വും അ​ധി​ക​സ​മ​യ​ത്തും ഇ​രു​ടീ​മു​ക​ള്‍​ക്കും ഗോ​ൾ​നേ​ടാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ മ​ത്സ​രം പെ​നാ​ല്‍​റ്റി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ത​ല​ങ്ങും വി​ല​ങ്ങും ആ​ക്ര​മി​ച്ച് മു​ന്നേ​റി​യ പോ​ർ​ച്ചു​ഗി​ലി​ന് സ്ലൊ​വേ​നി​യ​ന്‍ പ്രതിരേധം തകർക്കാനായില്ല.

അ​ധി​ക​സ​മ​യ​ത്തി​ലും പോ​ര്‍​ച്ചു​ഗീ​സ് മു​ന്നേ​റ്റം തു​ട​ര്‍​ന്നു. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ന്‍ സെ​ക്ക​ന്‍​ഡു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കേ പോ​ര്‍​ച്ചു​ഗ​ലി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ല്‍​റ്റി ല​ഭി​ച്ചു. ഡ​യാ​ഗോ ജോ​ട്ട​യെ പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍ വീ​ഴ്ത്തി​യ​തി​നാ​ണ് പെ​നാ​ല്‍​റ്റി അ​നു​വ​ദി​ച്ച​ത്. കി​ക്കെ​ടു​ക്കാ​ന്‍ എ​ത്തി​യ നാ​യ​ക​ൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പിഴച്ചു.

പെ​നാ​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ മൈ​താ​ന​ത്ത് റൊ​ണാ​ള്‍​ഡോ ക​ണ്ണീ​ര​ണി​ഞ്ഞു. സ​ഹ​താ​ര​ങ്ങ​ള്‍ റോ​ണോ​യെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ​ളി മാ​ത്രം മു​ന്നി​ല്‍ നി​ല്‍​ക്കേ സു​വ​ര്‍​ണാ​വ​സ​രം സ്‌​ട്രൈ​ക്ക​ര്‍ ബെ​ഞ്ച​മി​ന്‍ സെ​സ്‌​കോ ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് സ്ലൊ​വേ​നി​യ​യ്ക്കും തി​രി​ച്ച​ടി​യാ​യി. ക്വാർട്ടറിൽ റോ​ണോ​യും സംഘവും ഫ്രാൻസിനെ നേരിടും.