വീ​ര​മൃ​ത്യു വ​രി​ച്ച അ​ഗ്നി​വീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 98 ല​ക്ഷം രൂ​പ ന​ൽ​കി; 67 ല​ക്ഷം കൂ​ടി ന​ൽ​കു​മെ​ന്ന് ക​ര​സേ​ന
Thursday, July 4, 2024 2:00 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച അ​ഗ്നി​വീ​ർ അ​ജ​യ്കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് 98 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കി​യെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ 67 ല​ക്ഷം കൂ​ടി ന​ൽ​കു​മെ​ന്നും ക​ര​സേ​ന.

അ​ഗ്നി​വീ​ർ അ​ജ​യ് കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം ന​ൽ​കി​യി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു. സൈ​ന്യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ട്വീ​റ്റ് ചെ​യ്തു.

നേ​ര​ത്തെ, വീ​ര​മൃ​ത്യു വ​രി​ച്ച അ​ഗ്നി​വീ​റു​ക​ളു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കി​യെ​ന്ന പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന ക​ള​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. ജ​നു​വ​രി​യി​ൽ ജ​മ്മു ക​ശ്മീ​രി​ൽ കു​ഴി​ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​ജ​യ് കു​മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.