"നീ​റ്റി​ല്‍' പ്ര​ത്യേ​ക ച​ര്‍​ച്ച അ​നു​വ​ദി​ച്ചി​ല്ല; പ്ര​തി​പ​ക്ഷം ലോ​ക്‌​സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി
Monday, July 1, 2024 12:21 PM IST
ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭ​യി​ല്‍ നീ​റ്റ് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക ച​ര്‍​ച്ച വേ​ണ​മെ​ന്ന ആ​വ​ശ്യം നി​ഷേ​ധി​ച്ച​തോ​ടെ സ​ഭ വി​ട്ട് പ്ര​തി​പ​ക്ഷം. രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ര്‍​ച്ച​യ്ക്ക് ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ച​ര്‍​ച്ച വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ല​ക്ഷ​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. അ​തി​നാ​ല്‍ ആ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പ​മാ​ണ് പാ​ര്‍​ല​മെ​ന്‍റ് നി​ല്‍​ക്കു​ന്നു എ​ന്ന സ​ന്ദേ​ശ​മാ​ണ് കൊ​ടു​ക്കേ​ണ്ട​തെ​ന്ന് രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ ന​ന്ദി​പ്ര​മേ​യ ച​ര്‍​ച്ച​യ്ക്ക് മു​മ്പ് മ​റ്റ് വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യ്ക്ക് എ​ടു​ക്കാ​റി​ല്ലെ​ന്ന് രാ​ജ്‌​നാ​ഥ് സിം​ഗ് സ​ഭ​യി​ല്‍ മ​റു​പ​ടി ന​ല്‍​കി. എ​ന്നാ​ല്‍ ന​ന്ദി​പ്ര​മേ​യ ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ഒ​രു ദി​വ​സം നീ​റ്റി​നാ​യി മാ​റ്റി​വ​യ്ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ് ന​ല്‍​ക​ണ​മെ​ന്ന് രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നു​ള്ള നോ​ട്ടീ​സ് ന​ല്‍​കു​മ്പോ​ള്‍ എ​ന്ത് വേ​ണ​മെ​ന്ന് താ​ന്‍ തീ​രു​മാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ മ​റു​പ​ടി. ഇ​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്‌​ക​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ സ​ര്‍​ക്കാ​ര്‍ ദു​രു​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് പാ​ര്‍​ല​മെ​ന്‍റി
ന് ​മു​ന്നി​ല്‍ രാ​വി​ലെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ്ല​ക്കാ​ര്‍​ഡു​മാ​യാ​ണ് ഇ​ന്ത്യാ സ​ഖ്യ എം​പി​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.