ഡൽഹിയിൽ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
Wednesday, June 26, 2024 2:42 AM IST
ന്യൂഡൽഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക ശ്വ​സി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു. ദ്വാ​ര​ക​യി​ലെ പ്രേം ​ന​ഗ​ർ ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. ഇ​ൻ​വെ​ർ​ട്ട​റി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് സം​ഭ​വി​ച്ച​ത് മൂ​ല​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഹീ​രാ സിം​ഗ് ക​ക്ക​ർ (48), ഭാ​ര്യ നീ​തു (40), മ​ക്ക​ളാ​യ റോ​ബി​ൻ (22), ല​ക്ഷ​യ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​നെ അ​റി​യി​ച്ച​തെ​ന്നും ര​ണ്ട് ഫ​യ​ർ യൂ​ണി​റ്റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ച​താ​യും ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സ​സ് (ഡി​എ​ഫ്എ​സ്) ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ര​ണ്ട് നി​ല​ക​ളു​ള്ള വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് തീ ​പി​ടി​ച്ച​ത്. അ​ത് അ​ടു​ത്തു​ള്ള സോ​ഫ​യി​ലേ​ക്ക് പ​ട​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ച​ത്. അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ ഇ​രു​മ്പ് ഗേ​റ്റ് മു​റി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​വ​രെ റാ​വു തു​ലാ​റാം മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക