വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി പാ​ര്‍​ല​മെ​ന്‍റി​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മം; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, June 7, 2024 9:32 AM IST
ന്യൂ​ഡ​ല്‍​ഹി: വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. സി​ഐ​എ​സ്എ​ഫാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ജൂ​ണ്‍ നാ​ലി​ന് വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​മാ​ണ് വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​വ​ര്‍ പാ​ര്‍​ല​മെന്‍റി​​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സി​ഐ​എ​സ്എ​ഫി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പാ​ര്‍​ല​മെ​ന്‍റി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് ഏ​തെ​ങ്കി​ലും ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന​ത​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.