മ­​ണി­​പ്പു­​രി​ല്‍ വീ​ണ്ടും സം­​ഘ​ര്‍​ഷം; ഇം­​ഫാ­​ലി​ല്‍ ര­​ണ്ടി​ട­​ത്ത് പോ­​ളിം­​ഗ് നി​ര്‍­​ത്തി​വ­​ച്ചു
Friday, April 19, 2024 3:45 PM IST
ഇം­​ഫാ­​ല്‍: മ­​ണി­​പ്പു­​രി​ല്‍ വോ­​ട്ടെ­​ടു­​പ്പി­​നി­​ടെ വീ​ണ്ടും സം­​ഘ​ര്‍​ഷം. ഇം­​ഫാ­​ലി​ല്‍ ര­​ണ്ടി​ട­​ത്ത് പോ­​ളിം­​ഗ് നി​ര്‍­​ത്തി​വ­​ച്ചു.

ഇം­​ഫാ­​ലി­​ലെ തൊം­​ഗ്ജു, കോം­​ഗ്മാ​ന്‍ എ­​ന്നി­​വി­​ട­​ങ്ങ­​ളിലുള്ള ബൂ­​ത്തു­​ക­​ളി­​ലാ­​ണ് വോ­​ട്ടെ­​ടു­​പ്പ് നി​ര്‍­​ത്തി­​വ­​ച്ച​ത്. വോ­​ട്ടെ­​ടു­​പ്പി​ല്‍ ക്ര­​മ­​ക്കേ­​ട് ആ­​രോ­​പി­​ച്ച് ചി­​ല ആ­​ളു­​ക​ള്‍ ബൂ­​ത്തി­​ലെ­​ത്തി ബ​ഹ­​ളം വ­​യ്­​ക്കു­​ക­​യാ­​യി­​രു­​ന്നു ഇ­​തോ­​ടെ പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍ ബൂ­​ത്ത് പൂ​ട്ടി.

തോം­​ഗ്­​ജു പോ­​ളിം­​ഗ് സ്‌­​റ്റേ­​ഷ­​നി​ല്‍ രാ​വി​ലെ ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘ​മെ​ത്തി വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. അ­​ക്ര­​മി­​ക​ള്‍ വോ­​ട്ടിം­​ഗ് സാ­​മ­​ഗ്രി­​ക​ള്‍ ത​ല്ലി­​ത്ത­​ക​ര്‍­​ത്തു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപണം ഉയർന്നത്.

രാ​വി​ലെ മു​ത​ൽ മ­​ണി­​പ്പു­​രി­​ലെ വി­​വി­​ധ­​യി­​ട­​ങ്ങ­​ളി​ല്‍ സം­​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ബി­​ഷ്­​ണു­​പൂ­​രി​ല്‍ ആ​ള്‍­​ക്കൂ​ട്ടം ബൂ­​ത്ത് പി­​ടി­​ച്ചെ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ക്കു­​ന്ന­​തി­​നി­​ടെ പോ­​ലീ­​സ് ആ­​കാ­​ശ­​ത്തേ­​ക്ക് വെ­​ടി­​വ​ച്ചു.

ത​മ​ന്‍­​പോ­​ക്­​പി മ­​ണ്ഡ­​ല­​ത്തി​ല്‍ അ­​ക്ര­​മി­​ക​ള്‍ ആ­​ളു­​ക​ള്‍­​ക്ക് നേ­​രേ വെ­​ടി­​യു­​തി​ര്‍­​ത്ത­​താ​യും റി­​പ്പോ​ര്‍­​ട്ടു​ണ്ട്. സം­​ഭ­​വ­​ത്തി​ല്‍ മൂ­​ന്ന് പേ​ര്‍­​ക്ക് പ­​രി­​ക്കേ­​റ്റെ­​ന്നാ­​ണ് സൂ​ച​ന.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക