കൊ​ടും ചൂ​ട്; സം­​സ്ഥാ­​ന­​ത്ത് മേ­​യ് ആ­​റ് വ​രെ വി­​ദ്യാ​ഭാ­​സ സ്ഥാ­​പ­​ന­​ങ്ങ​ള്‍ അ­​ട­​ച്ചി​ടും; സ­​മ്മ​ര്‍ ക്യാ­​മ്പു­​ക​ളും നി​ര്‍­​ത്തി­​വ­​യ്ക്കും
Thursday, May 2, 2024 1:47 PM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: കൊ​ടും ചൂ­​ട് ക­​ണ­​ക്കി­​ലെ­​ടു­​ത്ത് സം­​സ്ഥാ­​ന­​ത്ത് മേ­​യ് ആ­​റ് വ​രെ വി­​ദ്യാ​ഭാ­​സ സ്ഥാ­​പ­​ന­​ങ്ങ​ള്‍ അ­​ട­​ച്ചി­​ടാ​ന്‍ സ​ര്‍­​ക്കാ​ര്‍ നി­​ര്‍­​ദേ​ശം. ഫ്ര­​ഫ­​ണ​ല്‍ കോ​ള­​ജുകൾ അ­​ട­​ക്ക­​മു​ള്ള എല്ലാ സ്ഥാ­​പ­​ന­​ങ്ങ​ള്‍­​ക്കും ഇ­​ത് ബാ­​ധ­​ക­​മാ​ണ്. മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ അ­​ധ്യ­​ക്ഷ­​ത­​യി​ല്‍ ചേ​ര്‍­​ന്ന അ­​വ­​ലോ­​ക​ന യോ­​ഗ­​ത്തി­​ലാ­​ണ് തീ­​രു­​മാ​നം.

മേ­​യ് ആ­​റി­​ന് ശേ­​ഷം സം­​സ്ഥാ­​ന­​ത്ത് വേ­​ന​ല്‍­​മ­​ഴ ശ­​ക്തി­​പ്പെ­​ടാ​ന്‍ സാ­​ധ്യ­​ത­​യു­​ണ്ടെ­​ന്നാ­​ണ് വി­​വ​രം. അ­​തു​വ​രെ അ​തീ­​വ ജാ​ഗ്ര­​ത തു­​ട­​ര­​ണ­​മെ­​ന്നാ­​ണ് നി​ര്‍­​ദേ​ശം. അ­​വ­​ധി​ക്കാ­​ല സ­​മ്മ​ര്‍ ക്യാ­​മ്പു­​ക​ള്‍ നി​ര്‍­​ത്തി­​വ­​യ്­​ക്കും.

രാ­​വി­​ലെ 11 മു­​ത​ല്‍ വൈ­​കു­​ന്നേ­​രം മൂ­​ന്ന് വ­​രെ ക്ലാ­​സു­​ക​ള്‍ ഒ­​ഴി­​വാ­​ക്ക​ണം. പ­​ക​ല്‍­​സ­​മ​യ­​ത്തെ പ­​രി­​ശീ­​ല​ന​വും ഡ്രി​ല്ലും ഒ­​ഴി­​വാ­​ക്കാ​നും നി­​ര്‍­​ദേ­​ശ­​മു​ണ്ട്. മ​ഴ​ക്കാ­​ല പൂ​ര്‍­​വ ശു­​ചീ­​ക​ര­​ണം തു­​ട­​ങ്ങാ​നും യോ­​ഗ­​ത്തി​ല്‍ തീ­​രു­​മാ­​ന­​മാ​യി.

അ­​തേ­​സ​മ​യം സം­​സ്ഥാ​ന­​ത്ത് നാ­​ല് ജി​ല്ല­​ക­​ളി​ല്‍ ഉ​ഷ്­​ണ ത​രം­​ഗ മു­​ന്ന­​റി­​യി­​പ്പു​ണ്ട്. ആ­​ല­​പ്പു­​ഴ, കോ­​ഴി­​ക്കോ​ട്, തൃ­​ശൂ​ര്‍, പാ­​ല­​ക്കാ­​ട് ജി​ല്ല­​ക­​ളി­​ലാ­​ണ് മു­​ന്ന­​റി­​യി​പ്പ്. ആ­​ല­​പ്പു­​ഴ­​യി​ല്‍ ഇ​ന്നും വെ­​ള്ളി­​യാ­​ഴ്­​ച­​യും രാ​ത്രി താ­​പ​നി­​ല ഉ­​യ­​രു­​മെ­​ന്നാ­​ണ് മു­​ന്ന­​റി­​യി​പ്പ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക