ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി
Friday, March 29, 2024 9:38 AM IST
കോ​ട്ട​യം: കാ​ൽ​വ​രി​യി​ലെ മ​ഹാ​ത്യാ​ഗ​ത്തി​ന്‍റെ സ്മ​ര​ണ​യി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​ർ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കു​ന്നു. മാ​ന​വ​ര​ക്ഷ​യ്ക്കാ​യി കു​രി​ശി​ൽ ജീ​വ​ൻ അ​ർ​പ്പി​ച്ച ക്രി​സ്തു​വി​ന്‍റെ ഉ​ദാ​ത്ത​മാ​യ സ്നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ്മ​ര​ണ പു​തു​ക്കി ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്നു ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും.

നോ​ന്പി​ന്‍റെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ളി​ലൂ​ടെ ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ചൈ​ത​ന്യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന വി​ശ്വാ​സ സ​മൂ​ഹം ക്രൂ​ശി​ത​നു പി​ന്നാ​ലെ പ്രാ​ർ​ഥ​നാ​മ​ന്ത്ര​ങ്ങ​ളു​മാ​യി കു​രി​ശി​ന്‍റെ വ​ഴി​യി​ലെ 14 സ്ഥ​ല​ങ്ങ​ളെ​യും ധ്യാ​നി​ച്ച് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തും.

പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും കു​രി​ശ് കു​ന്പി​ടീ​ലും ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​കും. നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​ത്തോ​ടെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.

സീ​റോ മ​ല​ബാ​ര്‍ സ​ഭ അ​ധ്യ​ക്ഷ​ൻ, മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ്പ് റാ​ഫേ​ല്‍ ത​ട്ടി​ല്‍ കോ​ട്ട​യം കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ആ​ര്‍​ക്കി എ​പ്പി​സ്കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍ ദുഃ​ഖ​വെ​ള്ളി ശ്രു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ല​ത്തീ​ൻ സ​ഭ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ്പ്, ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍ വൈ​കു​ന്നേ​രം ച​ട​ങ്ങു​ക​ള്‍​ക്ക് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ശ​നി​യാ​ഴ്ച ദുഃ​ഖ​ശ​നി​യോ​ട​നു​ബ​ന്ധി​ച്ച പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും പു​ത്ത​ൻ തീ, ​വെ​ള്ളം എ​ന്നി​വ​യു​ടെ വെ​ഞ്ച​രി​പ്പും ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും. ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശ​നി​യാ​ഴ്ച രാ​ത്രി തു​ട​ക്ക​മാ​കും.

മ​ല​യാ​റ്റൂ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ൽ കു​രി​ശു​മ​ല ക​യ​റു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക