ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​യി​ലി​ൽ 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
Sunday, April 28, 2024 6:20 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യാ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും സു​നാ​മി മു​ന്ന​റി​യി​പ്പ് ഇ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ന്തോ​നേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ലും സ​മീ​പ പ്ര​വി​ശ്യ​യാ​യ ബാ​ന്‍റ​നി​ലും സെ​ൻ​ട്ര​ൽ ജാ​വ, യോ​ഗ്യ​കാ​ർ​ത്ത, കി​ഴ​ക്ക​ൻ ജാ​വ പ്ര​വി​ശ്യ​ക​ളി​ലും ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

ഗ​രു​ട്ട് പ്ര​വ​ശ്യ​യി​ൽ നി​ന്നും 151 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക