ലെ​റ്റ​ർപാ​ഡ് ദൂ​രു​പ​യോ​ഗം ചെ​യ്തു; മൊ​ഴി ആ​വ​ർ​ത്തി​ച്ച് മേ​യ​ർ ആ​ര്യ
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദ​ത്തി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ മൊ​ഴി​യെ​ടു​ത്ത് ക്രൈം​ബ്രാ​ഞ്ച്. ക​ത്തെ​ഴു​താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ മൊ​ഴി ന​ൽ​കി.

ലെ​റ്റ​ര്‍പാ​ഡ് ദു​രൂ​പ​യോ​ഗം ചെ​യ്ത​താ​ണെ​ന്നും ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്‍​പി ജ​ലീ​ല്‍ തോ​ട്ട​ത്തി​ലി​ന് ആ​ര്യ മൊ​ഴി ന​ല്‍​കി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴും മേ​യ​റു​ടെ മൊ​ഴി ക്രൈം​ബ്രാ​ഞ്ച് സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

മേ​യ​റു​ടെ ഓ​ഫീ​സി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ക​ത്ത് ത​യാ​റാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് ജീ​വ​ന​ക്കാ​രും മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ പാ​ർ​ട്ടി​ക്കാ​രു​ടെ ലി​സ്റ്റ് ചോ​ദി​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നു മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ പേ​രി​ൽ അ​യ​ച്ച ക​ത്താ​ണ് കേ​സി​നാ​സ്പ​ദം.