"തെ​ക്കേ​ ഇ​ന്ത്യ​ക്കാ​ര്‍ ആ​ഫ്രി​ക്ക​ക്കാ​രെ പോ​ലെ, കി​ഴ​ക്ക് ചൈ​നാ​ക്കാ​ര​നെ പോ​ലെ'; കോ​ണ്‍​ഗ്ര​സി​നെ വെ​ട്ടി​ലാ​ക്കി സാം ​പി​ത്രോ​ദ
Wednesday, May 8, 2024 4:13 PM IST
ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ​പ​രാ​മ​ര്‍​ശ​ങ്ങ​ളി​ലൂ​ടെ പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കി ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ സാം ​പി​ത്രോ​ദ. വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ചൈ​ന​ക്കാ​രെ പോ​ലെ​യും തെ​ക്കേ ഇ​ന്ത്യ​യി​ലു​ള്ള​വ​ര്‍ ആ​ഫ്രി​ക്ക​ക്കാ​രെ പോ​ലെ​യു​മാ​ണെ​ന്നു​മാ​ണ് സാം ​പി​ത്രോ​ദ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ഒ​രു ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തിന്‍റെ ചോ​ദ്യ​ത്തി​നാ​ണ് അ​ദ്ദേ​ഹം വി​വാ​ദ​പ​ര​മാ​യ മ​റു​പ​ടി ന​ല്‍​കി​യ​ത്. പ​ടി​ഞ്ഞാ​റു​ള്ള​വ​ര്‍ അ​റ​ബി​ക​ളെ പോ​ലെ​യും വ​ട​ക്കു​ള്ള​വ​ര്‍ യൂ​റോ​പ്പു​കാ​രെ​പോ​ലെയും ആ​ണെ​ന്നും പി​ത്രോ​ദ പ​റ​ഞ്ഞി​രു​ന്നു.

പി​ത്രോ​ദയുടെ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്കം വി​വി​ധ നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പി​ത്രോ​ദ തെ​ക്കേ ഇ​ന്ത്യ​ക്കാ​രെ നി​റ​ത്തി​ന്‍റെ പേ​രി​ല്‍ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നും ച​ര്‍​മ്മ​ത്തിന്‍റെ നി​റ​മാ​ണോ പൗ​ര​ത്വം നി​ര്‍​ണ​യി​ക്കു​ന്ന​തെ​ന്നും മോ​ദി ചോ​ദി​ച്ചു. ക​റു​ത്ത നി​റ​മു​ള്ള കൃ​ഷ്ണ​നെ ആ​ദ​രി​ക്കു​ന്ന​വ​രാ​ണ്. പി​ത്രോ​ദ​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ രാ​ഹു​ല്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​ത് വം​ശീ​യ​പ​ര​വും രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വും ന​ടി​യും ലോ​ക്സ​ഭ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത് പ്ര​തി​ക​രി​ച്ചു. പി​ത്രോ​ദ​യ്‌​ക്കെ​തി​രേ കേ​സ് എ​ടു​ക്കു​മെ​ന്ന് ആ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത് ബി​ശ്വാ​സ് ശ​ര്‍​മ​യും മ​ണി​പ്പു​ര്‍ മു​ഖ്യ​മ​ന്ത്രി ബീ​രേ​ന്‍ സിം​ഗും പ്ര​തി​ക​രി​ച്ചു.

അ​ദ്ദേ​ഹ​ത്തിന്‍റെ പ്ര​സ്താ​വ​ന​യോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് ശി​വ​സേ​ന യു​ബി​ടി നേ​താ​വ് പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി വ്യ​ക്ത​മാ​ക്കി. പി​ത്രോ​ദ​യു​ടെ പ്ര​സ്താ​വ​ന കോ​ണ്‍​ഗ്ര​സും ത​ള്ളി. പ​രാ​മ​ര്‍​ശം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട് അ​ല്ലെ​ന്നും ജ​യ​റാം ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, അ​മേ​രി​ക്ക​യി​ലേ​തു​പോ​ലെ ഇ​ന്ത്യ​യി​ലും പാ​ര​മ്പ​ര്യ സ്വ​ത്തി​ന് നി​കു​തി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന പി​ത്രോ​ദ​യു​ടെ പ്ര​സ്താ​വ​ന​യും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക