കാ​സ​ര്‍​ഗോ​ട്ടെ ലീ​ഗ് കോ​ട്ട​യി​ല്‍ ക​രു​ത്ത് വീ​ണ്ടെ​ടു​ത്ത് യു​ഡി​എ​ഫ്
Thursday, June 13, 2024 1:51 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കാ​സ​ര്‍​ഗോ​ഡ്: മു​സ്ലിം​ലീ​ഗും ബി​ജെ​പി​യും നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്ന, കോ​ണ്‍​ഗ്ര​സി​നും സി​പി​എ​മ്മി​നു​മൊ​ന്നും വ​ലി​യ റോ​ള്‍ ഇ​ല്ലാ​ത്ത കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ക​രു​ത്ത് വീ​ണ്ടെ​ടു​ത്ത് യു​ഡി​എ​ഫ്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തീ​ക്ഷി​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​തി​രി​ക്കു​ന്ന മു​സ്ലിം​ലീ​ഗ് ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​പ്പോ​ള്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന് കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും 73,407 വോ​ട്ടും 26,375 വോ​ട്ടി​ന്‍റെ ഉ​ജ്വ​ല ഭൂ​രി​പ​ക്ഷ​വും സ്വ​ന്തം. ഉ​ണ്ണി​ത്താ​ന് ഏ​റ്റ​വു​മ​ധി​കം ഭൂ​രി​പ​ക്ഷം സ​മ്മാ​നി​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം ഇ​ത്ത​വ​ണ​യും കാ​സ​ര്‍​ഗോ​ഡ് ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഈ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും ആ​കെ 69,790 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ 23,160 ലീ​ഡാ​യി​രു​ന്നു യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 3,617ഉം ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 10,111ഉം ​വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫ് അ​ധി​ക​മാ​യി നേ​ടി.

ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ ബി​ജെ​പി ഉ​ദു​മ മു​ത​ല്‍ ക​ല്യാ​ശേ​രി വ​രെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​പ്പോ​ള്‍ അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത​ശ​ക്തി​കേ​ന്ദ്ര​മാ​യ കാ​സ​ര്‍​ഗോ​ട്ട് പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത പ്ര​ക​ട​നം കാ​ഴ്ച​വെ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് 402 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് അ​വ​ര്‍​ക്ക് അ​ധി​ക​മാ​യി നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. 46,630 വോ​ട്ടു​ക​ളാ​ണ് അ​വ​ര്‍ നേ​ടി​യ​തെ​ങ്കി​ല്‍ ഇ​ത്ത​വ​ണ അ​ത് 47,032 ആ​യി ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി 50,395 വോ​ട്ടു​ക​ള്‍ നേ​ടി​യി​രു​ന്നു. അ​തി​നേ​ക്കാ​ള്‍ 3,363 വോ​ട്ടു​ക​ള്‍ കു​റ​വാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്. മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യ എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​നം പ​ര​മ​ദ​യ​നീ​യ​മാ​യി​രു​ന്നു. യു​ഡി​എ​ഫി​ന് കി​ട്ടി​യ ഭൂ​രി​പ​ക്ഷം പോ​ലും ആ​കെ വോ​ട്ടാ​യി അ​വ​ര്‍​ക്ക് ല​ഭി​ച്ചി​ല്ല. 26,162 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് അ​വ​ര്‍​ക്ക് ല​ഭി​ച്ച​ത്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ 2,405ഉം ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ 2,161ഉം ​വോ​ട്ടു​ക​ളു​ടെ കു​റ​വാ​ണ് അ​വ​ര്‍​ക്കു​ണ്ടാ​യ​ത്.

മ​ധൂ​രി​ല്‍ മ​ങ്ങി ബി​ജെ​പി

രൂ​പീ​ക​ര​ണ​കാ​ലം മു​ത​ല്‍ ബി​ജെ​പി​യെ മാ​ത്രം അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച കേ​ര​ള​ത്തി​ലെ ഏ​ക പ​ഞ്ചാ​യ​ത്താ​ണ് മ​ധൂ​ര്‍. നി​ല​വി​ല്‍ ഇ​വി​ടെ​യു​ള്ള 20 സീ​റ്റു​ക​ളി​ല്‍ 13ഉം ​ബി​ജെ​പി മെം​ബ​ര്‍​മാ​രാ​ണ്. എ​ന്നാ​ല്‍ ഇ​വി​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​ണ് ബി​ജെ​പി കാ​ഴ്ച​വെ​ച്ച​ത്. 306 വോ​ട്ടി​ന്‍റെ ലീ​ഡ് മാ​ത്ര​മാ​ണ് അ​വ​ര്‍​ക്ക് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. എ​ന്‍​ഡി​എ 9,835 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നു സീ​റ്റു​ക​ള്‍ മാ​ത്ര​മു​ള്ള യു​ഡി​എ​ഫി​ന് 9,519 വോ​ട്ടു​ക​ള്‍ നേ​ടാ​ന്‍ സാ​ധി​ച്ചു. നാ​ലു സീ​റ്റു​ക​ളു​ള്ള എ​ല്‍​ഡി​എ​ഫി​ന് 3,290 വോ​ട്ട് മാ​ത്ര​മേ നേ​ടാ​ൻ ക​ഴി​ഞ്ഞു​ള്ളൂ. വെ​റും ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ബി​ജെ​പി ലീ​ഡ് ര​ണ്ട​ക്കം ക​ട​ന്ന​ത്. ബെ​ള്ളൂ​രി​ല്‍ 1,420ഉം ​ബ​ദി​യ​ഡു​ക്ക​യി​ല്‍ 1,212ഉ​മാ​ണ് അ​വ​രു​ടെ ലീ​ഡ്. ബെ​ള്ളൂ​രി​ല്‍ എ​ന്‍​ഡി​എ 2,929ഉം ​എ​ല്‍​ഡി​എ​ഫ് 1,509ഉം ​യു​ഡി​എ​ഫ് 1,445ഉം ​വോ​ട്ടാ​ണ് നേ​ടി​യ​ത്. ബ​ദി​യ​ഡു​ക്ക​യി​ല്‍ എ​ന്‍​ഡി​എ 9,276ഉം ​യു​ഡി​എ​ഫ് 8,064ഉം

​എ​ല്‍​ഡി​എ​ഫ് 3000ഉം ​വോ​ട്ട് നേ​ടി. കാ​റ​ഡു​ക്ക​യി​ല്‍ 133ഉം ​കും​ബ​ഡാ​ജെ​യി​ല്‍ 416ഉം ​മാ​ത്ര​മാ​ണ് എ​ന്‍​ഡി​എ​യു​ടെ ഭൂ​രി​പ​ക്ഷം. 15 വാ​ര്‍​ഡു​ക​ളു​ള്ള കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് ആ​റു സീ​റ്റു​ക​ളു​ള്ള ബി​ജെ​പി​യാ​ണ് ഭ​രി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ന്‍​ഡി​എ 4,919 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ മൂ​ന്നു സീ​റ്റു​ക​ള്‍ മാ​ത്ര​മു​ള്ള യു​ഡി​എ​ഫി​ന് 4,786 വോ​ട്ടു​ക​ളേ നേ​ടാ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. നാ​ലു സീ​റ്റു​ക​ളു​ള്ള എ​ല്‍​ഡി​എ​ഫ് 3,376 വോ​ട്ടി​ലൊ​തു​ങ്ങി. കും​ബ​ഡാ​ജെ​യി​ല്‍

എ​ന്‍​ഡി​എ 3,890ഉം ​യു​ഡി​എ​ഫ് 3,474ഉം ​എ​ല്‍​ഡി​എ​ഫ് 1,700ഉം ​വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്.

അ​ഞ്ചി​ട​ത്തെ ലീ​ഡ് ത​ക​ര്‍​ക്കാ​ന്‍
ഒ​രേ​യൊ​രു ചെ​ങ്ക​ള

അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും ബി​ജെ​പി​ക്ക് ആ​കെ നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് 3,827 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണെ​ങ്കി​ല്‍ ചെ​ങ്ക​ള എ​ന്ന ഒ​റ്റ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും യു​ഡി​എ​ഫ് നേ​ടി​യ​ത് 14,449 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം! യു​ഡി​എ​ഫ് 21,859 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫി​ന് 7,410ഉം ​എ​ന്‍​ഡി​എ​ക്ക് 3,756ഉം ​വോ​ട്ടാ​ണ് നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 3,935 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫ് നേ​ടി. യു​ഡി​എ​ഫ് 8,022ഉം ​എ​ന്‍​ഡി​എ 4,087ഉം ​എ​ല്‍​ഡി​എ​ഫ് 1974ഉം ​വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ 7,898 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫ് നേ​ടി. യു​ഡി​എ​ഫി​ന് 16,238ഉം ​എ​ന്‍​ഡി​എ​ക്ക് 8,340ഉം ​എ​ല്‍​ഡി​എ​ഫി​ന് 3,903ഉം ​വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.