സ​ര്‍​വീ​സി​നു നല്കിയ വാ​ഹ​ന​ത്തി​ന്‍റെ പെ​ട്രോ​ള്‍ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി
Wednesday, June 12, 2024 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ര്‍​വീ​സി​നാ​യി ഷോ​റൂ​മി​ല്‍ വെ​ച്ച വാ​ഹ​ന​ത്തി​ല്‍ നി​ന്നും പെ​ട്രോ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. വി​പി​കെ മോ​ട്ടോ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ടൊ​യോ​ട്ട​യു​ടെ ഷോ​റൂ​മും സ​ര്‍​വീ​സ് സെ​ന്‍റ​റു​മാ​യ പെ​രി​യ​യി​ലെ അ​മാ​ന ടൊ​യോ​ട്ട​യി​ല്‍ മെ​യ് 21നു ​സ​ര്‍​വീ​സി​നാ​യി ന​ൽ​കി​യ കു​ണ്ടം​കു​ഴി മ​രു​ത​ടു​ക്കം സ്വ​ദേ​ശി​നി​യാ​യ ആ​സി​യ​യു​ടെ പേ​രി​ലു​ള്ള ടൊ​യോ​ട്ട ഇ​ന്നോ​വ ഹൈ​ക്രോ​സി​ല്‍ നി​ന്നാ​ണ് പെ​ട്രോ​ള്‍ ന​ഷ്ട​പ്പെ​ട്ട​ത്.

സ​ര്‍​വീ​സി​ന് ന​ല്‍​കു​മ്പോ​ള്‍ ഫ്യൂ​വ​ല്‍ മീ​റ്റ​റി​ന്‍റെ ഫോ​ട്ടോ സ​ര്‍​വീ​സ് അ​ധി​കാ​രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​ടു​ത്തി​രു​ന്നു. സ​ര്‍​വീ​സി​ന് വെ​ക്കു​മ്പോ​ള്‍ ഹാ​ഫ് ടാ​ങ്കി​ന​ടു​ത്ത് പെ​ട്രോ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. സ​ര്‍​വീ​സ് ക​ഴി​ഞ്ഞ് വ​ണ്ടി തി​രി​കെ ന​ല്‍​കു​ന്ന സ​മ​യ​ത്ത് പെ​ട്രോ​ളി​ന്‍റെ അ​ള​വി​ല്‍ കു​റ​വ് കാ​ണി​ക്കു​ക​യും പ​രാ​തി പ​റ​ഞ്ഞ​പ്പോ​ള്‍ വ​ണ്ടി സ​ര്‍​വീ​സി​ന് ന​ല്‍​കു​മ്പോ​ള്‍ എ​ടു​ത്ത ഫ്യൂ​വ​ല്‍ മീ​റ്റ​റി​ന്‍റെ ഫോ​ട്ടോ പ​രി​ശോ​ധി​ക്കു​ക​യും പെ​ട്രോ​ള്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ഷോ​റൂം അ​ധി​കാ​രി​ക​ള്‍​ക്ക് ബോ​ധ്യ​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​ര്‍ സ​മ്മ​തി​ക്കു​ക​യും ന​ഷ്ട​പെ​ട്ടു എ​ന്നു​ള്ള സ​മ്മ​ത​പ​ത്രം എ​ഴു​തി ഒ​പ്പി​ട്ട് സീ​ല്‍​വെ​ച്ച് ന​ല്‍​കു​ക​യും ചെ​യ്തു.

ബം​ഗ​ളു​രു​വി​ലെ ഹെ​ഡ് ഓ​ഫീ​സി​ലേ​ക്ക് പ​രാ​തി അ​യ​ക്കു​ക​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ​യാ​യി​ട്ടും യാ​തൊ​രു പ​രി​ഹാ​ര​വും കാ​ണാ​ത്ത​തി​നാ​ല്‍ ഉ​ട​മ​സ്ഥ ഉ​പ​ഭോ​ക്ത ത​ര്‍​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ലും ബേ​ക്ക​ല്‍ പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി.