ഗസ്റ്റ് ലക്ചറർ: അഭിമുഖം 19ന്
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ സോഷ്യോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിലുള്ള ഒഴിവിലേക്ക് 19ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
55 ശതമാനം മാർക്കോടെ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി, യുജിസി 2018 റഗുലേഷൻസ് പ്രകാരം യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. പ്രായപരിധി 60 വയസ്. യോഗ്യരായവർ അപേക്ഷയും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി 19ന് രാവിലെ 11ന് കാലടി മുഖ്യക്യാമ്പസിലെ സോഷ്യോളജി വിഭാഗത്തിൽ ഹാജരാകണമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.