ലോ​ക സി​നി​മ​യു​ടെ വി​ജ​യം അ​മ്മ​യ്ക്കൊ​പ്പം ആ​ഘോ​ഷി​ച്ച് ന​ടി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. അ​മ്മ ലി​സി​ക്കും ന​ട​ൻ ദു​ൽ​ഖ​റി​നും സ​ഹോ​ദ​രി സു​റു​മി​ക്കു​മൊ​പ്പ​മാ​ണ് ലോ​ക വി​ജ​യാ​ഘോ​ഷം ന​ട​ന്ന​ത്. ന​സ്‌​ലി​നും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ എ​ത്തി​യി​രു​ന്നു.

ചെ​ന്നൈ​യി​ൽ വ​ച്ചാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ‘ലോ​ക​യു​ടെ വ​ലി​യ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്നു. സ​ന്തോ​ഷം, ദൈ​വ​ത്തോ​ട് ന​ന്ദി പ​റ​യു​ന്നു. ‘ലോ​ക’​യു​ടെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഓ​രോ​രു​ത്ത​രോ​ടും ന​ന്ദി​യും ക​ട​പ്പാ​ടും ആ​ശം​സ​ക​ളും അ​റി​യി​ക്കു​ന്നു.’’​ലി​സി കു​റി​ച്ചു.

250 കോ​ടി രൂ​പ​യാ​ണ് ‘ലോ​ക’ ഇ​തു​വ​രെ ആ​ഗോ​ള ക​ള​ക്‌​ഷ​നാ​യി നേ​ടി​യ​ത്. റി​ലീ​സ് ചെ​യ്ത കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ക്കു​ന്ന​തും.