റിക്കാർഡുകൾ തകർത്ത് ലോക യാത്ര തുടരുന്നു; ബുക്ക് മൈ ഷോയിൽ ഏറ്റവുമധികം ടിക്കറ്റ് വിറ്റ മലയാള സിനിമ
Tuesday, September 16, 2025 10:06 AM IST
റിക്കാർഡുകൾ ഭേദിച്ച് ജൈത്രയാത്ര തുടർന്ന് ലോക. ബോക്സ് ഓഫിസിലും ടിക്കറ്റ് ബുക്കിംഗിലും ലോക റിക്കാർഡുകൾ ഭേദിച്ചു. ബുക്ക് മൈ ഷോയിലെ ഓൾ ടൈം റെക്കോർഡാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.
ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന ആണ് ലോകയുടേത്. 4.52 ലക്ഷം ടിക്കറ്റുകളാണ് 18 ദിവസങ്ങൾ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 ലക്ഷം ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റ തുടരും സിനിമയുടെ റിക്കാർഡ് മറികടന്നാണ് ലോകയുടെ നേട്ടം.
250 കോടി ആഗോള കളക്ഷൻ നേടി ബോക്സ് ഓഫീസിലും തരംഗം സൃഷ്ടിക്കുകയാണ് ചിത്രം. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലോക.
റിലീസ് ചെയ്ത് 19 ദിവസം കൊണ്ടാണ് ഈ നേട്ടം ലോക സ്വന്തമാക്കുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റിക്കോർഡ് കളക്ഷൻ ആണ് നേടുന്നത്.