ന്യൂ​ഡ​ൽ​ഹി: പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. രാ​ജ ഗാ​ർ​ഡ​നി​ലാ​ണ് സം​ഭ​വം.

ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഹാ​ജ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം.

പു​ക ശ്വ​സി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണം. ര​ണ്ട് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റെ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.