ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല പു​തി​യ​കാ​വ് ശാ​സ്താ​ങ്ക​ൽ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു അ​ഭി​ജി​ത്ത്.

വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മം​ഗ​ല​ശേ​രി നി​ക​ർ​ത്തി​ൽ വി​ഷ്ണു​പ്ര​കാ​ശി​ന്‍റെ​യും സൗ​മ്യ​യു​ടെ​യും മ​ക​ൻ അ​ഭി​ജി​ത്ത് (13) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​ണ്ട​മം​ഗ​ലം എ​ച്ച് എ​സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ജി​ത്ത് എ​സ്പി​സി കേ​ഡ​റ്റാ​ണ്. സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക്ഷേ​ത്ര കു​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.