കെ​സി​യ മെ​ജോ​യെ ആ​ദ​രി​ച്ചു
കെ​സി​യ മെ​ജോ​യെ ആ​ദ​രി​ച്ചു
Monday, April 29, 2024 12:39 AM IST
കൊ​​​​ച്ചി: ജ​​​​യ്പുരി​​​​ല്‍ ന​​​​ട​​​​ന്ന മി​​​​സ് ടീ​​​​ന്‍ ദി​​​​വ സൗ​​​​ന്ദ​​​​ര്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ മി​​​​സ് ടീ​​​​ന്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്ത്യ പ​​​​ട്ടം നേ​​​​ടി​​​​യ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ കെ​​​​സി​​​​യ ലി​​​​സ് മെ​​​​ജോ​​​​യെ കൊ​​​​ച്ചി​​​​യി​​​​ല്‍ ദൃ​​​​ശ്യ എ​​​​ന്‍റ​​​​ര്‍​ടൈ​​​​ന്‍​മെ​​​​ന്‍റ്​​​​സ് ആ​​​​ന്‍​ഡ് മീ​​​​ഡി​​​​യ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ആ​​​​ദ​​​​രി​​​​ച്ചു.​

ദൃ​​​​ശ്യ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ റോ​​​​യ് മ​​​​ണ​​​​പ്പ​​​​ള്ളി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ കാ​​​​ല​​​​ടി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ മു​​​​ന്‍ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​എം.​​​​സി. ദി​​​​ലീ​​​​പ് കു​​​​മാ​​​​ര്‍ ഉ​​​​പ​​​​ഹാ​​​​രം സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. ക​​​​വ​​​​യി​​​​ത്രി ശ​​​​ശി​​​​ക​​​​ല മേ​​​​നോ​​​​ന്‍, ഡോ. ​​​​ഗീ​​​​ത ജേ​​​​ക്ക​​​​ബ്, ഗാ​​​​യി​​​​ക മി​​​​നി അ​​​​നി​​​​ല്‍, നി​​​​പി​​​​ന്‍ നി​​​​ര​​​​വ​​​​ത്ത്, സാം ​​​​ക​​​​ട​​​​മ്മ​​​​നി​​​​ട്ട എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.​

അ​​​​ബു​​​​ദാ​​​​ബി ഇ​​​​ന്ത്യ​​​​ന്‍ സ്‌​​​​കൂ​​​​ളി​​​​ലെ 12-ാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യാ​​​​യ കെ​​​​സി​​​​യ അ​​​​ടു​​​​ത്ത വ​​​​ര്‍​ഷം ന്യൂ​​​​യോ​​​​ര്‍​ക്കി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന മി​​​​സ് ടീ​​​​ന്‍ ഇ​​​​ന്‍റ​​​​ര്‍നാ​​​​ഷ​​​​ണ​​​​ല്‍ സൗ​​​​ന്ദ​​​​ര്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.