"ശെടാ ഒന്നിറങ്ങാൻ പറ്റുന്നില്ലല്ലൊ'; അമേരിക്കൻ കാ​റി​ലെ പാ​ന്പു​സ​വാ​രി
Wednesday, May 8, 2024 12:46 PM IST
അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ ഹൈ​വേ​യി​ലൂ​ടെ അ​തി​വേ​ഗം പാ​ഞ്ഞു​പോ​കു​ന്ന ഒ​രു കാ​റി​ലെ അ​പ്ര​തീ​ക്ഷി​ത സ​ഞ്ചാ​രി​യെ ക​ണ്ടു കാ​ഴ്ച​ക്കാ​ർ ഞെ​ട്ടി. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​യി ട്രങ്കിന് താ​ഴെ ഒ​രു പാ​ന്പ് ചു​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്നു. കാ​റി​ൽ​നി​ന്നു ചാ​ടാ​ൻ പാ​ന്പ് ഇ​ട​യ്ക്കു ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​പ​ക​ടം മ​ണ​ത്തു സ്വ​യം പി​ൻ​വാ​ങ്ങി.

തൊ​ട്ടു​പി​ന്നാ​ലെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​ൻ സി​ഗ്ന​ൽ ന​ൽ​കി​യ​പ്പോ​ഴാ​ണു കാ​ർ ഡ്രൈ​വ​ർ ത​നി​ക്കൊ​പ്പം ഒ​രു "ഭീ​ക​ര​ൻ' കൂ​ടി യാ​ത്ര​ചെ​യ്യു​ന്ന വി​വ​ര​മ​റി​യു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ കാ​ർ നി​ർ​ത്തി പാ​ന്പി​നെ ഇ​റ​ക്കി​വി​ട്ടു. ഇ​തി​ന്‍റെ വീ​ഡി​യോ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി എ​ക്സി​ൽ ഇ​ട്ട​തോ​ടെ പാ​ന്പു​സ​വാ​രി വൈ​റ​ലാ​യി.

അ​ന​വ​ധി ഉ​ര​ഗ​വി​ഭാ​ഗ​ങ്ങ​ളു​ള്ള പ്ര​ദേ​ശ​മാ​ണ് അ​ല​ബാ​മ​യി​ലെ വ​ന​മേ​ഖ​ല. അ​ത്യ​പൂ​ർ​വ​മാ​യ ഈ​സ്റ്റേ​ൺ ഇ​ൻ​ഡി​ഗോ പാ​മ്പി​നെ അ​ടു​ത്ത​നാ​ളി​ൽ ഇ​വി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.