വായുവിൽ വ​ര​ണ​മാ​ല്യം അ​ണി​യി​ക്ക​ല്‍; അപ്പോൾ വ​ധു​വി​ന് സം​ഭ​വി​ച്ച​ത്
Saturday, April 27, 2024 2:57 PM IST
ക​ല്യാ​ണ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ച​ട​ങ്ങു​ക​ളും ന​മ്മു​ടെ രാ​ജ്യ​ത്തു​ണ്ട​ല്ലൊ. ഓ​രോ പ്ര​ദേ​ശ​ങ്ങ​ളും ജാ​തി​മ​ത​വു​മൊ​ക്കെ അ​നു​സ​രി​ച്ച് ച​ട​ങ്ങു​ക​ളു​ടെ ശൈ​ലി​യി​ലും എ​ണ്ണ​ത്തി​ലു​മൊ​ക്കെ മാ​റ്റം വ​രും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം ച​ട​ങ്ങു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്നു.

അ​ടു​ത്ത​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു ക​ല്യാ​ണ​വീ​ഡി​യോ വെെ​റ​ലാ​യി മാ​റി.സ​രി​ത സ​ര​വാ​ഗ് എ​ന്ന ഉ​പ​യോ​ക്താ​വ് പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ വ​ധൂ​വ​ര​ന്മാ​ര്‍ പൂ​മാ​ല​ക​ള്‍ കൈ​മാ​റു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്.

വ​ധു തന്‍റെ ഭ​ര്‍​ത്താ​വിന്‍റെ ക​ഴു​ത്തി​ല്‍ പൂ​മാ​ല നേ​ര​ത്തെ ഇ​ട്ടി​രു​ന്നു. ദൃ​ശ്യ​ങ്ങ​ളി​ല്‍ വ​ര​ന്‍ വ​ധു​വി​ന്‍റെ ക​ഴു​ത്തി​ല്‍ മാ​ല​യി​ടാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. വ​ര​ന്‍ മാ​ല ഇ​ടാ​ന്‍ ഒ​രു​ങ്ങു​മ്പോ​ള്‍ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ അ​വ​ളെ എ​ടു​ത്ത​യ​ര്‍​ത്തു​ന്നു.

ഈ ​സ​മ​യം വ​ര​ന്‍ അ​ടു​ത്തു​ള്ള ഒ​രു ക​സേ​ര​യി​ല്‍ ക​യ​റി നി​ല്‍​ക്കു​ന്നു​. ശേ​ഷം മാ​ല​യു​മാ​യി എ​ടു​ത്തു ചാ​ടു​ന്നു. എന്നാൽ ഈ ​വ​ര​ന്‍ ന​ല്ല ഉ​ന്ന​മു​ള്ള ആ​ള്‍ ആ​യി​രു​ന്നു. കാ​ര​ണം മാ​ല കൃ​ത്യ​മാ​യി വ​ധു​വി​ന്‍റെ ക​ഴു​ത്തി​ല്‍ വീ​ണു.

പ​ക്ഷെ മ​റ്റൊ​രു ട്വിസ്റ്റ് കൂ​ടി സം​ഭ​വി​ച്ചു. വ​ര​ന്‍റെ "എ​ടു​ത്തു​ചാ​ട്ടം' പ്ര​തീ​ക്ഷി​ക്കാ​ഞ്ഞ വ​ധു​വും ബ​ന്ധു​ക്ക​ളും നി​ല​തെ​റ്റി താ​ഴെ​വീ​ണു. എ​ന്താ​യാ​ലും മ​റ്റ് അ​ന​ര്‍​ഥ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ല്ല.

ദൃ​ശ്യ​ങ്ങ​ളു​ടെ അ​വ​സാ​നം വ​ര​നും വ​ധു​വു​മൊ​ക്കെ ചി​രി​ച്ചു നി​ല്‍​ക്കു​ക​യാ​ണ്. വൈ​റ​ലാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍ നി​മി​ത്തം നി​ര​വ​ധി പേ​ര്‍ വ​ധു​വി​നും വ​ര​നും മം​ഗ​ളാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.