മ​ഴ ല​ഭി​ക്കാ​നാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ത​വ​ള ക​ല്യാ​ണം
Sunday, June 24, 2018 12:01 PM IST
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രണാസി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു വി​വാ​ഹം ന​ട​ന്നു. ആ​ഘോ​ഷ​ങ്ങ​ളും ആ​ർ​പ്പു​വി​ളു​മാ​യി ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. ര​ണ്ട് പ്ലാ​സ്റ്റി​ക് ത​വ​ള​ക​ളു​ടെ വി​വാ​ഹ​മാ​ണ് ന​ട​ന്ന​ത്. മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ത​വ​ള​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

മ​ഴ​യു​ടെ ദേ​വ​നെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണ് ത​വ​ള​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്. ദേ​വ​നെ പ്രീതിപ്പെ​ടു​ത്തു​ന്ന​തോ​ടെ മ​ഴ സു​ല​ഭമാ​യി ല​ഭി​ക്കു​മെ​ന്നാ​ണ് പ​ഴ​യ വി​ശ്വാ​സം. വാ​രണാസി​യി​ൽ മാ​ത്ര​മ​ല്ല എ​ല്ലാ​യി​ട​ത്തും മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ഒ​രു സ്ത്രീ​യും പു​രു​ഷ​നും വി​വാ​ഹ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി​യാ​ണ് ത​വ​ള​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്. നി​ര​വ​ധി പേ​രാ​ണ് വി​വാ​ഹ​ച​ട​ങ്ങി​ന് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.