കാറിൽ ക‍യറി ഇന്ത്യ നാലാമത്
Sunday, April 15, 2018 9:03 AM IST
ജ​ർ​മ​നി​യെ പി​ന്ത​ള്ളി ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നാ​ലാ​മ​ത്തെ കാ​ർ മാ​ർ​ക്ക​റ്റ്. ഈ ​വ​ർ​ഷം ജ​നു​വ​രി-​ഫെ​ബ്രു​വ​രി കാ​ല​യ​ള​വി​ൽ വി​റ്റ കാ​റു​ക​ളു​ടെ എ​ണ്ണ​മാ​ണ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ലോ​കമാ​ർ​ക്ക​റ്റി​ൽ നാ​ലാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​യെ എ​ത്തി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യി​ൽ 5,60,806 കാ​റു​ക​ൾ വി​റ്റ​പ്പോ​ൾ ജ​ർ​മ​നി 5,31,100 കാ​റു​ക​ൾ വി​റ്റു.

ചൈ​ന, അ​മേ​രി​ക്ക, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കു മു​ന്നി​ൽ. ജ​ർ​മ​നി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ട​പ്പോ​ൾ ബ്ര​സീ​ൽ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ തൊ​ട്ടുപി​ന്നി​ലു​ണ്ട്.ര​ണ്ടു മാ​സം​കൊ​ണ്ട് 40 ല​ക്ഷം കാ​റു​ക​ളാ​ണ് ചൈ​ന​യി​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. അ​മേ​രി​ക്ക​യി​ൽ 8,18,882ഉം, ​ജ​പ്പാ​നി​ൽ 7,31,385ഉം ​വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി.

ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ വാ​ഹ​നവി​ല്പ​ന കു​റ​യു​മെ​ന്ന് ജ​ർ​മ​നി​യി​ലെ വാ​ഹ​ന ഉ​ത്പാ​ദ​ക​രു​ടെ സം​ഘ​ട​ന വി​ഡി​എ നേ​ര​ത്തേ പ്ര​വ​ചി​ച്ചി​രു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.