പത്തനംതിട്ട
ശാന്ത അലക്സ് അയിരൂർ: കുരുടാമണ്ണിൽ കായിപ്ലാക്കൽ പരേതനായ ഡോ. അലക്സ് പി. മാത്യുവിന്റെ ഭാര്യ ശാന്ത അലക്സ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് അയിരൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. പരേത ഇരവിപേരൂർ ശങ്കരമംഗലം കുടുംബാംഗമാണ്. മക്കൾ: റീന അലക്സ് (ദുബായ്), ദിവ്യ അലക്സ് (യുഎസ്എ), പരേതനായ സൈറസ് ഫിലിപ്പ്. മരുമക്കൾ: ലീന സൈറസ്, സുബാഷ് ജോൺ (ദുബായ് ), സുനിൽ ഫിലിപ്പ് (യുഎസ്എ).
|
ആലപ്പുഴ
കെ.ജെ. ജോസഫ് ആലപ്പുഴ: പ്രമുഖ കയർ എക്സ്പോർട്ടർ മുഹമ്മ വാലസ് ലാംഗ്ഫോർഡ് ആന്റ് അസോസിയേറ്റ്സ് ഉടമ മുഹമ്മ പഞ്ചായത്ത് ആറാം വാർഡ് കുന്നപ്പള്ളി കെ.ജെ. ജോസഫ് (അപ്പച്ചൻ 80) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: സാലിമ്മ പുളിങ്കുന്ന് മണലാടി കാപ്പിൽ പുതുശേരി കുടുംബാംഗം. മക്കൾ: അനുജ ആന്റോ, അജോ ജോസഫ്, മാർട്ടിൻ ജോസഫ്. മരുമക്കൾ: ആന്റോ കുടിയിരിപ്പിൽ (മറ്റൂർ, കാലടി), ജിലു അജോ ചള്ളാവയലിൽ (ഈരാറ്റുപേട്ട). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും . ഏലിയാമ്മ ആന്റണി പച്ച: തുണ്ടുപറമ്പില് പരേതനായ തോമസ് ആന്റണിയുടെ (ബേബിച്ചന്) ഭാര്യ ഏലിയാമ്മ ആന്റണി (എല്സമ്മ75) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പച്ചചെക്കിടിക്കാട് ലൂര്ദ് മാതാ പള്ളിയില്. മക്കള്: ഷിജി, റോസമ്മ, ഷിജോമോള്. മരുമക്കള്: ബേബിച്ചന് ജോസഫ് കന്യേക്കോണില് (പടഹാരം), മത്തായി ഏബ്രഹാം കണ്ണമ്മാലി (പാണ്ടങ്കരി), ജോബി സെബാസ്റ്റ്യന് പൂപ്പള്ളി (ചമ്പക്കുളം). ഡാർളിൻ തുറവൂർ: പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ പരേതനായ പീറ്റർ ആന്റണിയുടെ മകൻ ഡാർളിൻ (ബാബു 65) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ റോസി. ലിരിഷ് അലക്സ് നെടുമുടി : ചെമ്പുംപുറം പുത്തൻപറമ്പിൽ ലിരിഷ് അലക്സ് (47) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചെമ്പുംപുറം നർബോനപുരം പള്ളിയിൽ. ഭാര്യ : ബീന വാഴക്കുളം കാഞ്ഞിരംകുന്നേൽ കുടുംബാംഗം. മക്കൾ: നിഹ മരിയ, ദിയആൻ, നിയ. പി. ചന്ദ്രിക ചേർത്തല: മുട്ടത്തിപ്പറമ്പ് കാളിക്കാട്ട് വീട്ടിൽ സോമന്റെ ഭാര്യ പി. ചന്ദ്രിക (69) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: അഭിലാഷ് കുമാർ (തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ഓഫീസ്), അനീഷ് (ചേർത്തല വാട്ടർ അതോറിറ്റി). മരുമക്കൾ: രമ്യ (കോട്ടയം മെഡിക്കൽ കോളജ്), അഞ്ജലി. എം. ഒ. തോമസ് തുരുത്തിക്കാട്: മാങ്ങാമുറിയിൽ എം. ഒ. തോമസ് (മാത്തുക്കുട്ടി 82) അന്തരിച്ചു സംസ്കാരം പിന്നീട്. കമലമ്മ അമ്പലപ്പുഴ: പറവൂർ കമല കോട്ടേജിൽ പരേതനായ പി. ആർ. ശ്രീധരൻനായരുടെ ഭാര്യ കമലമ്മ (94) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പദ്മജാദേവി, ഗോവിന്ദൻകുട്ടിനായർ, വാസുദേവൻ നായർ, സുരേഷ്കുമാർ. മരുമക്കൾ: ഭാസ്കരൻ, ശ്യാമ, ലക്ഷ്മീദേവി, ലക്ഷ്മി. ശശി ആചാരി ചേര്ത്തല: നഗരസഭ നാലാം വാർഡ് നികർത്തിൽ ശശി ആചാരി (77) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: ശശികല, സജി, സുമേഷ്. മരുമകൻ: ഉത്തമൻ. യശോദ ചേര്ത്തല: നഗരസഭ അഞ്ചാം വാർഡ് നികർത്തിൽ പരേതനായ പവിത്രന്റെ ഭാര്യ യശോദ (77) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പൊന്നമ്മ, മുരളി. മരുമക്കൾ: പൊന്നപ്പൻ, കൈരളി. പി. ദിനേശൻ കാവാലം: പുതുപ്പറന്പിൽ പി. ദിനേശൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് മാടപ്പള്ളി മോസ്കോയിലുള്ള മകന്റെ വീട്ടുവളപ്പിൽ. ഭാര്യ വസുമതി വെള്ളാപ്പള്ളി വള്ളോംചിറ പുതുപ്പറന്പ് കുടുംബാംഗം. മക്കൾ: സുനോജ് (സ്റ്റേഷൻ സൂപ്രണ്ട്, തിരുവല്ല റെയിൽവേ), ദീപ. മരുമക്കൾ: ജോഷിലാൽ ചെറുകര, സൗമ്യ തുറവൂർ.
|
കോട്ടയം
അന്നക്കുട്ടി അഗസ്റ്റിൻ പിഴക്: മുണ്ടയ്ക്കൽ പരേതനായ എം.സി. അഗസ്റ്റിന്റെ ഭാര്യ അന്നക്കുട്ടി അഗസ്റ്റിൻ (77) അന്തരിച്ചു. സംസ്കാരം നാളെ നാലിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പിഴക് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. മക്കൾ: മേരി (ടീച്ചർ ഗവ. എച്ച്എസ്എസ്, മണ്ണത്തൂർ), എലിസബത്ത് (ഡയറ്റീഷ്യൻ, ഡബ്ല്യു&സി ഹോസ്പിറ്റൽ, മട്ടാഞ്ചേരി), ആഗ്നസ് (ഇന്ത്യൻ സ്കൂൾ, മസ്കറ്റ്), അൽഫോൻസ (എസ്ജെഎൻഎച്ച്എസ്, കൊഴുവനാൽ), അഡ്വ. ജേക്കബ് അൽഫോൻസാ ദാസ് (പാലാ, അർബൻ ബാങ്ക് ഡയറ്കടർ, എകെസിസി കടനാട് ഫൊറോന സെക്രട്ടറി). മരുമക്കൾ: പരേതനായ സിബി മാത്യു കളപ്പുരയ്ക്കൽ (കടപ്ലാമറ്റം), അഡ്വ. ജോബി ജോസ് നെടുംകല്ലേൽ (കല്ലൂർക്കാട്), സെബാസ്റ്റ്യൻ ചെറുപള്ളിൽ വൈക്കം (മസ്കറ്റ്), റ്റോബിൻ കെ. അലക്സ് കണ്ടനാട് (ടീച്ചർ, സെന്റ് തോമസ് എച്ച്എസ്എസ്, പാലാ, കേരള കോൺഗ്രസ്എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ), എൽസാ ബോസ്കോ പുൽപ്പറന്പിൽ (തൊടുപുഴ). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സിസ്റ്റർ ജസീന്ത ഇരുപ്പക്കാട്ട് മറ്റപ്പള്ളിൽ ഇളങ്ങുളം: ഇരുപ്പക്കാട്ട് മറ്റപ്പള്ളിൽ സിസ്റ്റർ ജസീന്ത (88) ഇൻഡോറിൽ അന്തരിച്ചു. സംസ്കാരം ഇന്ന്10.30ന് ഇൻഡോറിൽ.സഹോദരങ്ങൾ: പരേതയായ മറിയക്കുട്ടി തോമസ് പാറയ്ക്കൽ (മാലോം), ഫാ.മാത്യു മറ്റപ്പള്ളിൽ എസ് വിഡി (ഒഡീഷ), പരേതയായ സിസ്റ്റർ മരിയ ലെയോണി (ഇൻഡോർ), പരേതനായ തോമസ് മാത്യു മറ്റപ്പള്ളിൽ (എലിക്കുളം), പരേതയായ സിസ്റ്റർ മേരി ലൂസി (മംഗളൂരു), ജോസഫ് മറ്റപ്പള്ളി (ഇളങ്ങുളം), പരേതനായ ഫാ.സെബാസ്റ്റ്യൻ മറ്റപ്പള്ളി. മേരിക്കുട്ടി ചാക്കോ തെള്ളകം: വെട്ടുകല്ലേൽ പരേതനായ വി.എം. ചാക്കോയുടെ (റിട്ട. റെയിൽവേ സിടിടിഐ) ഭാര്യ മേരിക്കുട്ടി ചാക്കോ (94) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് കാരിത്താസ് സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കൂടല്ലൂർ മാപ്പിളേത്ത് കുടുംബാംഗം. മക്കൾ: മേരി പോൾ, ജോസഫ് ചാക്കോ (യുഎസ്എ), അലക്സാണ്ടർ ചാക്കോ (ആർക്കിടെക്ട്), സുഷമ ബേബി (റിട്ട എസ്എസ് കെ.എസ്ഇബി). മരുമക്കൾ: പോൾ നിക്കോൾസൺ (മർച്ചന്റ് നേവി), ബേബി സ്റ്റീഫൻ (റിട്ട. ഡെപ്യൂട്ടി സിഇ കെ.ഡബ്ല്യു.എ), ലിബി ജോസഫ് (യുഎസ്എ), സുജ അലക്സ് (റിട്ട എഇ കെഎസ്ഇബി). മൃതദേഹം നാളെ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും. മറിയക്കുട്ടി നീലൂർ: പരുവപ്ലാക്കൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (91) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത പുറപ്പുഴ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, റോസിലിൻ, ഷാജു, ഡെയ്സി. മരുമക്കൾ: ലൈസ മേക്കുേന്നൽ പാറപ്പുഴ, ജോയി ആയില്ലിക്കുന്നേൽ കപ്പാട്, കുഞ്ഞുമോൾ ഞീഴൂർ, ജോയി ഈരൂരിക്കൽ തുലാപ്പള്ളി . റോസമ്മ മാത്യു പാക്കിൽ: കാരമൂട് പട്ടശേരിൽ പരേതനായ പി.കെ. മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (69) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു കടുവാക്കുളം ചെറുപുഷ്പം പള്ളിയിൽ. പരേത കാരമൂട് കട്ടയിൽ കുടുംബാംഗമാണ്. മക്കൾ: റീന, റെജി (മലയാള മനോരമ കോടി മത), റെനി പി. മാത്യു (മലയാള മനോരമ കൊല്ലം), റെജീന. മരുമക്കൾ: ഏബ്രഹാം കോഴിമറ്റം തോപ്പിൽ (ചിങ്ങവനം), ജോയിസ് പുത്തൻ പുരക്കൽ (തിരുവഞ്ചൂർ) , ലിറ്റ്സി മാലിയിൽ (വളമംഗലം). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും. ആന്റണി ചാക്കോ തെങ്ങണ: അന്പാട്ട് ആന്റണി ചാക്കോ (ബേബിച്ചൻ71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ മോളി ആന്റണി കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട് കുടുംബാംഗം. മകൻ: അനീഷ് (യുകെ). മരുമകൾ: സ്മിത പാറക്കൽ കുടമാളൂർ. ശരത്ത് പാലാംകടവ്: പത്തുപറയിൽ ശിവൻകുട്ടി സൗദാമിനി ദന്പതികളുടെ മകൻ ശരത്ത് (37) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: അതുല്യ. മകൾ: ഇഷാനി. സഹോദരങ്ങൾ: സജിത്ത്, ലാവണ്യ. മേരി തോമസ് കിടങ്ങൂർ: ചാഴിശേരിയിൽ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ. പരേത ഉഴവൂർ കോയിത്ര കുടുംബാംഗമാണ്. മകൻ : മത്തായി (ക്യൂൻ മേരി ഏജൻസിസ് കിടങ്ങൂർ). മരുമകൾ: റെനി കല്ലാനിക്കൽ (മാറിക). തങ്കമ്മ ജോർജ് മാങ്ങാനം : ഇഞ്ചത്താനത്ത് പരേതനായ ഐ.സി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (101) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ചെമ്മരപ്പള്ളി അപ്പോസ്തേലിക് സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ. പരേത വാകത്താനം കോയിപ്രം കുടുംബാംഗമാണ്. മക്കൾ : പരേതനായ ജേക്കബ് ഐ. ജോർജ്, സുമാ ദേവി (റിട്ട. രജിസ്ട്രാർ ഓഫീസ്), ശ്രീനിരാജ്, സുജാത ജോർജ് (എഎപി ജോയിന്റ് കൺവീനർ വനിത വിംഗ് കോട്ടയം), ഷാജി ജോർജ് (ജയ്പൂർ), പരേതയായ ഉഷബോസ്, അനിതാ ദേവി (ഭോപ്പാൽ). മരുമക്കൾ: ഒലിവ്, റ്റി.എൻ. ഗോപാലൻ (പായിപ്പാട്), പി. സി. പാപ്പു (ചിങ്ങവനം), ബോസ് പി. ജോൺ (ഭോപ്പാൽ), മല്ലിക, സുനിത ഷാജി (ജയ്പൂർ). പെണ്ണമ്മ ജോസഫ് തോട്ടായ്ക്കാട് : മറ്റത്തിൽ പരേതനായ എം.വി.ജോസഫിന്റെ ഭാര്യ പെണ്ണമ്മ ജോസഫ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഇരവുചിറ സെന്റ് മേരിസ് പള്ളിയിൽ. മക്കൾ : ലിസി, ജെസി, റിൻസി, പരേതനായ ജോസി. മരുമക്കൾ : മാത്യു, ഷൈലമ്മ. ഏലിക്കുട്ടി മാത്യു കടുത്തുരുത്തി: കോട്ടപ്പുറത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (77) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്. മക്കള്: സോളി, ജാന്സി, പ്രകാശ്. മരുമക്കള്: വിജി അറയ്ക്കല് തുരുത്തി, ഫ്രാന്സീസ് കണ്ടത്തില് (ചെറുപുഴ, കണ്ണൂര്). സിസിലി ഫിലിപ്പ് കോട്ടയം: എസ്എച്ച് മൗണ്ട് അടിയായിപ്പള്ളി (മള്ളിയില്) പരേതനായ പി.യു. ഫിലിപ്പിന്റെ ഭാര്യ സിസിലി ഫിലിപ്പ് (79) അന്തരിച്ചു. സംസ്കാരം നാളെ 4.45ന് തിരുഹൃദയകുന്ന് ക്നാനായ കത്തോലിക്ക പള്ളിയില്. പരേത മള്ളൂശേരി കൈപ്പള്ളില് കുടംബാംഗം. മക്കള്: ജോബി ഫിലിപ്പ് (ഓസ്ട്രേലിയ), ജോമി ഫിലിപ്പ് (ദുബായ്), മിനി സാബു (യുകെ), ജിനി ജിനു(ദുബായ്). മരുമക്കള്: ഷീന ജോബി കണ്ണച്ചാംപറമ്പില് (കുറുപ്പുന്തറ), ജൂലി ജോമി മുകളേല് (കൈപ്പുഴ), സാബു ഏബ്രഹാം പല്ലാട്ട് (പരുത്തുംപാറ), ജിനു പി. ജോസഫ് പൂഴിമേല് (കീഴിക്കുന്ന്). മൃതദേഹം നാളെ രാവിലെ ഒമ്പതിന് വസതിയില് കൊണ്ടുവരും. മറിയാമ്മ ഐസക് കണ്ണിമല: കടവിൽ ഐസക് വർക്കിയുടെ ഭാര്യ മറിയാമ്മ ഐസക് (81) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കണ്ണിമല സെന്റ് ജോസഫ് പള്ളിയിൽ. പരേത എരുമേലി കുരിശുകുന്നേൽ കുടുംബാംഗം. മക്കൾ: സണ്ണി, സിബി, സോളി, സജി. മരുമക്കൾ: ജെസി പാറയിൽ, ലാലമ്മ പുളിക്കതുണ്ടിയിൽ, സാബു ഞൊണ്ടിക്കൽ, സ്വപ്ന കാരിക്കൊന്പിൽ. സോമൻ ഏന്തയാർ: തേൻപുഴ പാറാത്തോട് സോമൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഒൻപതിന് വീട്ടുവളപ്പിൽ. ഭാര്യ ഓമന. മക്കൾ: അന്പിളി, ശ്രീക്കുട്ടൻ. കൃഷ്ണൻ നായർ കാടമുറി: തലപ്പള്ളിൽ കൃഷ്ണൻ നായർ (79) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ കാടമുറി വാലുകുളത്ത് കുടുംബാംഗം. മക്കൾ: ജിജി, കണ്ണൻ നായർ (ദുബായ്), മരുമകൻ: രതീഷ് (ഇരവിനല്ലൂർ). കെ.ജി. രാജേന്ദ്രൻ അതിരന്പുഴ: ശ്രീകണ്ഠമംഗലം കാരിതടത്തിൽ കെ.ജി. രാജേന്ദ്രൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു തറവാട്ട് വീട്ടുവളപ്പിൽ. ഭാര്യ രാജമ്മ മാന്നാനം മണ്ണൂശേരി കുടുംബാംഗം. മക്കൾ: രഞ്ജിത് രാജേന്ദ്രൻ (സിങ്കപ്പൂർ), രഞ്ജു രാജേന്ദ്രൻ (അബുദാബി). മരുമകൻ: അജിലേഷ് (ഈരാറ്റുപേട്ട). ജോൺ ഏബ്രഹാം സ്ലീവാപുരം: ഞാറുകുളത്തേൽ ജോൺ ഏബ്രഹാം (ഓനച്ചൻ71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ലിസമ്മ മാറിക മൊളഞ്ഞനാനിയിൽ കുടുംബാംഗം. മക്കൾ: ജെൻസി, റോസ്മി, ജെസിൻ. മരുമക്കൾ: റൂബിൻ ജോബിറ്റാൾ പൂവാർ, സന്തോഷ് മരങ്ങാട്ടിക്കാലായിൽ വെട്ടിമുകൾ, നീതു ഉന്നേച്ചുപറന്പിൽ തത്തംപള്ളി. ബിയാക്കുട്ടി ഏന്തയാർ: എടത്തിൽ പരേതനായ പി.കെ. അലവിക്കുട്ടിയുടെ ഭാര്യ ബിയാക്കുട്ടി (83) അന്തരിച്ചു. കബറടക്കം ഇന്ന് 11ന് ഏന്തയാർ ബദരിയ്യാ ജുമാ മസ്ജിദിൽ. മക്കൾ: അബ്ബാസ്, മുഹമ്മദ്. മരുമക്കൾ: ഫത്തീല, നജ്മ. ഖദീജാബീവി കോട്ടയം: സംക്രാന്തി മഠത്തിൽപറന്പിൽ ഖദീജാബീവി (86) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ലൈല, നാസർ. മരുമകൾ: താഹിറ ചങ്ങനാശേരി. റ്റി. ആർ. വിശ്വനാഥൻ ചെങ്ങളം: ചെങ്ങളം രണ്ടാം കലുങ്കിന് സമീപം രാമങ്കേരിയിൽ പരേതനായ രാഘവന്റെ മകൻ റ്റി. ആർ. വിശ്വനാഥൻ (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അംബിക (ചെങ്ങളം). മക്കൾ: ദീപു, ദീനു. മരുമകൻ: സുനേഷ് പൂഞ്ഞാർ (യുകെ). ലില്ലി ജോൺ കുമരകം: മറ്റത്തിൽ കെ. ജോണിന്റെ ഭാര്യ ലില്ലി ജോൺ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. പരേത കോട്ടയം ആര്യാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ജേക്കബ് ജോൺ, തോമസ് ജോൺ. മരുമക്കൾ: ബാബുക്കുട്ടി കോര പൂച്ചക്കേരിൽ (വാകത്താനം), ബിൻസി ജേക്കബ് ഇളംപള്ളിയിൽ (നീലിമംഗലം), ലീനാ തോമസ് പാറമ്പുഴയിൽ (വെള്ളൂർ പാമ്പാടി). ഐഷ അസീസ് ചങ്ങനാശേരി: പുഴവാത് വാലുപറമ്പിൽ അബ്ദുൽ അസീസിന്റെ ഭാര്യ ഐഷ അസീസ് (66) അന്തരിച്ചു. കബറടക്കം ഇന്നു 12ന് പുതൂർ പള്ളി ജുമാ മസ്ജിദിൽ. പരേത കോട്ടയം താഴത്തങ്ങാടി പാലപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കദീജ വി. അസീസ്, ഫാത്തിമ വി. അസീസ്, മുഹമ്മദ് ഖാലിദ് ഹമീദ്. മരുമക്കൾ: ഷമീർ റഹ്മാൻ (അസിസ്റ്റന്റ് എഡിറ്റർ മലയാള മനോരമ, കോഴിക്കോട്), മുഹമ്മദ് ഇബ്രാഹിം (അസിസ്റ്റന്റ ജനറൽ മാനേജർ, ലൂക്കർ ഇലക്ട്രിക് ടെക്നോളജീസ്, കൊച്ചി), നെസ്റിൻ നവാസ്. എന്.കെ. ശശിധരന് കാഞ്ഞിരപ്പള്ളി: വില്ലണി നെല്ലിമല എന്.കെ. ശശിധരന് (72, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, ജനറല് ആശുപത്രി പാലാ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്. ഭാര്യ കോമള (റിട്ട. ഹോസ്പിറ്റല് അറ്റന്ഡര്, ജില്ല ആശുപത്രി, കോട്ടയം) വാഴക്കുളം ചിറയ്ക്കല് കുടുംബാംഗം. മക്കള്: ശരത്, സരിത. മരുമക്കള്: സുധീഷ് (പന്തളം), ഷാമോള്.
|
ഇടുക്കി
റോസമ്മ അണക്കര : ചുണ്ടമണ്ണിൽ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (97) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത ചങ്ങനാശേരി മംഗ്ലാവിൽ കുടുംബാഗമാണ്. മക്കൾ: തങ്കമ്മ, ബേബി, കുഞ്ഞമ്മ, മോളി, മിനി, സാബു, മരുമക്കൾ : വാവച്ചൻ, തങ്കമ്മ, പാപ്പച്ചി, ജൂലി, പരേതരായ ചാക്കോച്ചൻ, പ്രകാശ്. മാത്യു മത്തായി വെട്ടിമറ്റം: ഇലവുംപാറയിൽ മാത്യു മത്തായി (65) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ. ഭാര്യ: മോളി. മക്കൾ: പ്രിൻസ്, പ്രിൻസി, സിസ്റ്റർ അൽഫോൻസ. മരുമക്കൾ: ജിറ്റി, ജിനേഷ്. സോമനാഥൻപിള്ള കുടയത്തൂർ: ശരംകുത്തി പടിഞ്ഞാറയിൽ പി.ആർ. സോമനാഥൻപിള്ള (78) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: രാമനാഥൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: അഞ്ജു കൃഷ്ണ, ആരതി.
|
എറണാകുളം
സിസ്റ്റർ ബഞ്ചമിൻ ട്രീസ കൊച്ചുപറന്പിൽ എസ്എച്ച് കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ ബഞ്ചമിൻ ട്രീസ കൊച്ചുപറന്പിൽ എസ്എച്ച് (92) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് മൈലക്കൊന്പ് തിരുഹൃദയ മഠം സെമിത്തേരിയിൽ. കോലടി കൊച്ചുപറന്പിൽ പരേതരായ മാണി ഏബ്രഹാം ഏലിയാമ്മ ദന്പതികളുടെ ആറു മക്കളിൽ മൂന്നാമത്തെ മകളാണ് പരേത. സഹോദരങ്ങൾ: ജോസ് കെ. ഏബ്രഹാം, ജോയ് കെ. ഏബ്രഹാം, പരേതരായ മേരി ജോസഫ്, കെ.എ. ഇമ്മാനുവൽ, കെ.എ. മാത്യു. ഫാ. ഫ്രഡി പെരിങ്ങാമലയിൽ (പാലാ രൂപത) സഹോദരി പൗത്രനും ഫാ. ജോസ് കോട്ടൂർ (വാഴപ്പിള്ളി പ്രീസ്റ്റ് ഹോം) മാതൃപിതാവിന്റെ സഹോദരീപുത്രനും പരേതയായ സിസ്റ്റർ ഡോ. എയ്ഞ്ചൽ മേരി എസ്എച്ച് പിതൃസഹോദരീ പുത്രിയും സിസ്റ്റർ ലിസി മാണിക്യത്താൻ എസ്എച്ച്, പരേതയായ സിസ്റ്റർ മാഗി എസ്എച്ച് മാതൃപിതാവിന്റെ സഹോദരി പൗത്രിമാരുമാണ്. മൈലക്കൊന്പ്, നെടിയകാട്, നാഗപ്പുഴ, ആയവന, മുതലക്കുടം, കോതമംഗലം, മൂവാറ്റുപുഴ ലിറ്റിൽ ഫ്ളവർ ഹോസ്റ്റൽ, നീണ്ടപാറ, തഴുവംകുന്ന്, മീങ്കുന്നം, പുറപ്പുഴ എന്നീ മഠങ്ങളിൽ അംഗമായും നെടിയകാട് ലിറ്റിൽ ഫ്ളവർ എൽപിഎസ്, സെന്റ് റീത്താസ് എച്ച്എസ്, പൈങ്കുളം സെന്റ് മേരീസ് യുപിഎസ് നാഗപ്പുഴ, ആയവന എസ്എച്ച്എച്ച്എസ്, മുതലക്കുടം സെന്റ് ജോർജ് എൽപിഎസ് എന്നീ സ്കൂളുകളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രിജിത്താമ്മ പൈലി മൂവാറ്റുപുഴ: ആനിക്കാട് പൈയ്ക്കാട്ട് പരേതനായ പി. പൈലിയുടെ ഭാര്യ ബ്രിജിത്താമ്മ പൈലി (91) (റിട്ട. അധ്യാപിക, എസ്എൽടി എൽപിഎസ് വാഴക്കുളം) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഏനാനല്ലൂർ പൂനാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ജാൻസി, മേരിക്കുട്ടി, പോൾസണ്, റീന, ജെയ്സണ്. മരുമക്കൾ: സൈമണ് കണ്ടിരിക്കൽ, ജോസ് മുണ്ടയ്ക്കൽ, റെന്നി അയ്മനത്തിൽ, സോളി കോക്കണ്ടത്തിൽ, പരേതനായ ജോഷി ഇഞ്ചനാനിയിൽ. ഗീവർഗീസ് തിരുമുടിക്കുന്ന് : വെളിയത്തുപറന്പിൽ തോമൻ മകൻ ഗീവർഗീസ് (94) അന്തരിച്ചു. സംസ്കാരം ഇന്നു 9.30ന് തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ. മക്കൾ: ലീലാമ്മ, മിനി, സിസിലി, പരേതരായ ആനി, തോമസ്, ത്രേസ്യാമ്മ. മരുമക്കൾ: ആന്റണി, റാണി, ലോനപ്പൻ, വിൽസണ് കോട്ടയ്ക്കൽ, സിജു, പരേതനായ സാജു. പി.ജെ. സെബാസ്റ്റ്യൻ വെള്ളിയാമറ്റം: പ്ലാത്തോട്ടത്തിൽ പി.ജെ. സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ96) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി രാമപുരം കടുകുമാക്കൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോണിറ്റ, ജോസ്, അവരാച്ചൻ, മേഴ്സി, ജാൻസി, ലിസി, ഡെയ്സി, ജസി. വറീത് വർഗീസ് നെടുന്പാശേരി: എളവൂർ തോട്ടാപ്പിള്ളി വറീത് വർഗീസ് (86) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മേരി തുരുത്തിപ്പറന്പ് നായത്തോടൻ കുടുംബാംഗം. മക്കൾ: മേഴ്സി, ജോയി. മരുമക്കൾ: പീറ്റർ പാറേക്കാട്ടിൽ കിടങ്ങൂർ, സിസിലി മണവാളൻ വട്ടപ്പറന്പ്. ത്രേസ്യാമ്മ ജേക്കബ് നാഗപ്പുഴ: തോണിക്കുഴി വടക്കേകുന്നേൽ പരേതനായ ജേക്കബിന്റെ ഭാര്യ ത്രേസ്യാമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. കല്ലൂർക്കാട് വട്ടക്കുഴിയിൽ കുടുംബാംഗമാണ് പരേത. മക്കൾ: ഷാജി, ലൈലി, സ്റ്റെല്ല, റെജി, റോജി, സിജി. മരുമക്കൾ: ഗ്രേസി, റോബർട്ട്, ബെന്നി, വർഗീസ്, മാലു, അമറിക്. ചിന്നമ്മ ചാണ്ടി എളംകുളം: പനോരമ എൻക്ലേവ് രണ്ടിൽ ലിസി ഹൗസിൽ ചിന്നമ്മ ചാണ്ടി (87) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് എളംകുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ. മക്കൾ: ബേബി, ഷൈല, ദീപു. മരുമക്കൾ: ലിസി, റാഫേൽ, ജീന. സി.പി. ജോസഫ് തമ്മനം: അപ്പോളോ റോഡിൽ ചിറക്കപ്പറന്പിൽ സി.പി. ജോസഫ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് പാലാരിവട്ടം സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. മക്കൾ: പീറ്റർ ഹിന്റോ, ആന്റണി ഹിജു, ഹിമ സാജു. മരുമക്കൾ: മിനി ഹിന്റോ, ഡിസ്നി ഹിജു, സാജു. അന്നു കുട്ടപ്പൻ അങ്കമാലി: ചന്പന്നൂർ കിരിയാന്തൻ പരേതനായ കുട്ടപ്പന്റെ ഭാര്യ അന്നു (76) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ചന്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. കിഴക്കന്പലം അന്പനാട് ചുള്ളിയാടൻ കുടുംബാംഗമാണ് പരേത. മക്കൾ: മാർട്ടിൻ (ഇറ്റലി), ജയിംസ് (യു.കെ), ജാൻസി, ജിജോ. മരുമക്കൾ: മേരി (ഇറ്റലി), റിയ (യു.കെ), ബിജു, നിഖില (ഇസ്രയേൽ). ഡോ. എസ്. സതീഭായ് കൊല്ലം: മാടൻനട തെക്കേവിള അനോഖിയിൽ എസ്. മോഹൻ സെന്നിന്റെ ഭാര്യ ഡോ. സതീഭായ് (70) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന്. മക്കൾ: എം. ശ്രീസെൻ, എം. ശ്രീലക്ഷ്മി. മരുമക്കൾ: എം.എ പരീത് പെരുന്പാവൂർ: മേപ്രത്തുപടിയിൽ താമസിക്കുന്ന പൂത്തനങ്ങാട് പുത്തൻപുരയിൽ ഇബ്രാഹിം കുട്ടിയുടെ മകൻ പരീത് (67) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സുബൈദ. മക്കൾ: താഹിറ, റാഹില, അബ്ദുൾ ഒഫാർ, അബ്ദുൾ ജലീൽ. മരുമക്കൾ: അബ്ദുൾ അസീസ്, മർഹൂം ഫൈസൽ, ഷാഹിന, സനൂജ. കെ.വി. വർഗീസ് കോലഞ്ചേരി: ബിഎസ്എൻഎൽ റിട്ടയേർഡ് സൂപ്രണ്ട് പുതൃക്ക കൂർളിയിൽ കെ.വി. വർഗിസ് (ജോർജുകുട്ടി 63) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഡോ. വി.എസ്. ഡാലിയ (റിട്ട. സൂപ്രണ്ട് ജനറൽ ആശുപത്രി എറണാകുളം). മക്കൾ: ഹരിത, നമിത, ഹർഷിത. മരുമകൻ: അബിൻ വർഗീസ്. സിസിലി കോതമംഗലം: കുട്ടന്പുഴ കൂവപ്പാറ ചാലിൽ പരേതനായ ആന്റണിയുടെ ഭാര്യ സിസിലി (88) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: മേരി, ബേബി, ഗ്രേസി, ജാൻസി, സോഫി, ഡാർളി. മരുമക്കൾ: ജോസ്, ആന്റു, മേരി, സണ്ണി, ജോബി, ബോബി. രാഗിണി ദിവാകരൻ തൃപ്പൂണിത്തുറ: റിട്ടയേർഡ് എസ്ഐ വടക്കുംപുറത്ത് രാഗിണി ദിവാകരൻ (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: ലാലു, രാജേഷ്.സ്. സുരഭി, ഡി.പി. ദീപു.
|
തൃശൂര്
റിനി മൂർക്കനാട്: ചാക്കേരി നിഖിൽ ഭാര്യ റിനി (39) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മൂർക്കനാട് സെന്റ് ആന്റണീസ് പള്ളിയിൽ. കല്ലേറ്റുംകര തണ്ട്യേക്കൽ കുടുംബാംഗമാണ്. മകൾ: അൽവീന മെറിൻ. മറിയം 103ാം വയസിൽ തൂമ്പാക്കോട് : അന്ത്രക്കാം പാടം മംഗലത്ത് നാലു കണ്ടൻ പരേതനായ വറീത് ഭാര്യ മറിയം(103) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മംഗലശേരി കണ്ണംപുഴ കുടുംബാംഗമാണ്. മക്കൾ: ലോനപ്പൻ, മേരി, ജോണി, ആനി, ലിസി, സെലീന, പരേതരായ റോസി, ജോസഫ്. മരുമക്കൾ: ത്രേസ്യാമ്മ, തങ്കമ്മ, ദേവസി, സെലീന, ജോസഫ്, പരേതരായ കുഞ്ഞുവറീത്, മാത്യൂസ്. ജിബിൻ കടുപ്പശേരി: ചാതേലി ദേവസിക്കുട്ടി മകൻ ജിബിൻ (39) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് കടുപ്പശേരി തിരുഹൃദയ പള്ളിയിൽ. ഭാര്യ: ജിൻസി. മക്കൾ: അമാന്റ, ആന്റണി. ലാസർ വരടിയം: പൈനാടത്ത് ലാസർ മകൻ ലാസർ (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജെസീന്ത. മക്കൾ: ബെന്നി (കഐസ്ഇബി ലൈൻമാൻ), മിനി. മരുമക്കൾ: ഡാനി, അബ്രാഹം. സജിത്ത് അവിട്ടത്തൂർ: കദളിക്കാട്ടിൽ ശ്രീധരൻ മകൻ സജിത്ത് (56) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജ്യോതി. മകൻ: അർജുനൻ. വർഗീസ് അരണാട്ടുകര : ഇടശേരി ജോസ് മകൻ വർഗീസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ജെന്നി അരിന്പൂര് തറക്കൽ കുടുംബാംഗമാണ് . മക്കൾ: അനൂപ് (ഇൻഡസ് ഇന്റ് ബാങ്ക്) , അഞ്ജു, അരുണ് (ദുബായ്). മരുമക്കൾ: അപർണ (സൈക്കോളജിസ്റ്റ്) , സജി ജോണ് (കോണ്ട്രാക്ടർ). അന്നമ്മ 102ാം വയസിൽ തോളൂർ : ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പറപ്പൂർ ചിറ്റിലപ്പിള്ളി കുന്നത്ത് പൊറിഞ്ചുണ്ണി ഭാര്യ അന്നമ്മ (102) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30ന് പറപ്പൂർ സെന്റ് ജോണ് നെപുംസ്യാൻ ഫൊറോന പള്ളിയിൽ. മക്കൾ: അന്തോണി, ജോസ്, പോൾ, ലോനപ്പൻ, പത്രോസ്, കൊച്ചുമേരി, പരേതനായ ഫ്രാൻസീസ്. മരുമക്കൾ: അന്നമ്മ, മേരി, പരേത യായ ഡെയ്സി, പ്രസീല, റോസിലി, ജോസ്. മത്തായി പുന്നംപറമ്പ്: കാക്കിനിക്കാട് പരേതനായ മാറാശേരി വീട്ടിൽ പൈലി മകൻ മത്തായി (90) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് കാക്കിനിക്കാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ചിന്നമ്മ (കല്ലിങ്കൽ കുടുംബാംഗം). മക്കൾ: രാജൻ (മലേഷ്യ), ജോർജ്, ലിസി, സാജു. മരുമക്കൾ: ബിന്ദു, ബിന്ദു, ബാബു, സിനി. കൊച്ചുത്രേസ്യ കല്ലേറ്റുംകര: കുഴുവേലി പരേതനായ തോമസ് ഭാര്യ കൊച്ചുത്രേസ്യ (80) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്: ഡിക്സന്, ജോണ്സന് (കേരള ഫീഡ്സ്), റൂബി. മരുമക്കള്: ലിജി, ലിജി, പരേതനായ റപ്പായി. സിൽവി കൊടുങ്ങല്ലൂർ : എടവിലങ്ങ് കാര പടിഞ്ഞാറ് സെന്റ് ജോസഫ് കപ്പേളക്ക് സമീപം കുന്നത്ത് ആന്റണി ഭാര്യ സിൽവി (62) അന്തരിച്ചു. കാര ഇളംതുരുത്തി കുടുംബാംഗമാണ്. സംസ്കാരം നടത്തി. മക്കൾ: ജോമോൻ, സിജി. മരുമക്കൾ: നയന, ആന്റണി. ഗീവർഗീസ് കൊരട്ടി: തിരുമുടിക്കുന്ന് വെളിയത്തുപറമ്പിൽ ഗീവർഗീസ് (94) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ലീലാമ്മ, സിസിലി, മിനി, പരേതരായ തോമസ്, ആനി, ത്രേസ്യാമ്മ. മരുമക്കൾ: വിത്സൺ, സിജു, റാണി, പരേതരായ ആന്റണി, ഷാജു. ഷെബീര് വേലുപ്പാടം : ചക്കിങ്ങത്തൊടി ഇസ്മായില് മകന് ഷെബീര് (40) അന്തരിച്ചു. കബറടക്കം നടത്തി. മാതാവ് : അസ്യ. ഭാര്യ: ജസീന. മക്കള്: അവയ്ന, അയറിന്. രവി ചേർപ്പ് : മുത്തുള്ളിയാൽ കാളക്കൂടത്ത് വേലായുധൻ മകൻ രവി (രാമു 53) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മാതാവ്: പരേതയായനീലിക്കുട്ടി. ഭാര്യ: പ്രിയ. മക്കൾ: പ്രവീൺ, പ്രവീണ. മോഹൻദാസ് പുതുക്കാട് : വടക്കെ തൊറവ് പരേതരായ പാലാഴി രാമൻ മേനോന്റെയും പനിയത്ത് രാധാമണി ടീച്ചറുടെയും മകൻ മോഹൻദാസ് (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാന്തി. മകൾ: ഹരിത (കേരള വിഷൻ പുതുക്കാട്). മരുമകൻ: രാഹുൽ. ഹരീഷ് കാഞ്ഞിരപ്പുഴ : കാഞ്ഞിരം ഹരിശ്രീയിൽ കെ.എ. ഹരീഷ് (54) അന്തരിച്ചു. സംസ്കാരം നടത്തി. പരേതനായ ടി.സി. ബാലകൃഷ്ണൻ നായരുടെയും കാവിൽ അധികാരംകുന്നത് രാധയുടെയും മകനാണ്. ഭാര്യ: സോണി. മക്കൾ: കൃഷ്ണ ഹരീഷ്, ബാലു ഹരീഷ്. ശകുന്തള തൃപ്രയാർ: നാട്ടിക ബീച്ച് സീതിവളവിന് വടക്കു വശം പരേതനായ പോണത്ത് ശേഖരൻ ഭാര്യ ശകുന്തള (ദേവു 84 ) അന്തരിച്ചു. മക്കൾ: ഉണ്ണികൃഷ്ണൻ, സുനിൽ. മരുമക്കൾ: ജാൻസി, അനിത. ജോണി കൊടുങ്ങ: ചക്കാലയ്ക്കൽ തോമൻ ജോണി (76) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബാബു, ബീന, റീന, ജെസി. മരുമക്കൾ: ജോയി, ജോജു. കല്ല്യാണിഅമ്മ അലനല്ലൂർ: പാലക്കാഴി ഉങ്ങുംപടിയിൽ കാരൂത്ത് വീട്ടിൽ എൻ.കെ.കല്ല്യാണിഅമ്മ (88) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കാരൂത്ത് രാമൻ നായർ. മക്കൾ : ദേവകി, രാമകൃഷ്ണൻ (റിട്ട. പിഎൻബി), ശാന്തകുമാരി, വിജയലക്ഷ്മി, ബാലചന്ദ്രൻ (റിട്ട. ബിവറേജസ്), രവിശങ്കർ (ഫെഡറൽ ബാങ്ക്), ഗീത. മരുമക്കൾ: സതീദേവി (റിട്ട. എച്ച്എം മൂച്ചിക്കൽ ജിഎൽപി സ്കൂൾ), ബാലകൃഷ്ണൻ, ശ്രീകല (എച്ച്എം പെരിങ്ങോട് എഎൽപി സ്കൂൾ ), സിന്ധു (എച്ച്എം, ജിഎൽപി സ്കൂൾ അരക്കുപറമ്പ്), സിന്ധു (ആർഎംഎച്ച്എസ് മേലാറ്റൂർ), കെ.എം. ബാബു. മായിൻ പെരുന്പടപ്പ് : പോത്തന്നൂർ റോഡ് ചെറുപറന്പിൽ മായിൻ (ഹസൻ 69) അന്തരിച്ചു. ഭാര്യ : കദീജ. മക്കൾ : ഫജറ്, അമീർ. മരുമക്കൾ : ജംഷീത, മുബീന. ഇന്ദിര കല്പ്പറമ്പ്: നമ്പിളി പരേതനായ രാഘവന് ഭാര്യ ഇന്ദിര (78) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്: സജീവന്, അജിത്ത്, ബിജു, ജിഷ. മരുമക്കള്: അമ്പിളി, രേഖ, സുചിത്ര, ഗൗതമന്. അന്തോണി വേലൂർ: വെള്ളാറ്റഞ്ഞൂർ പുത്തൂർ ചാക്കു അന്തോണി (99) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ജോസഫ്, തങ്കമ്മ, വിൻസെന്റ്, ഷീല. മരുമക്കൾ: സിസിലി, മാത്യൂസ്, ആലിസ്, വിൻസെന്റ്. വിനോദ് ബാബു മറ്റത്തൂര്: വാസുപുരം ഇളയിടത്ത് രാമന് നായർ മകന് വിനോദ് ബാബു (44) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലത. മകന്: ശബരീനാഥ്. സേതുമാധവൻ ചേലക്കര: പങ്ങാരപ്പിള്ളി വരിക്കാനിയിൽ സേതുമാധവൻ (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: ഹരിഹരൻ, സിന്ധു, മരുമക്കൾ: സുകുമാരൻ, രാമാദേവി. സുഭദ്ര അന്തിക്കാട്: മാങ്ങാട്ടുകര മൂത്തേടത്ത് കാർത്തികേയൻ ഭാര്യ സുഭദ്ര (93) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജനാർദ്ദനൻ, വിപിനൻ, പ്രദീപ്, കാന്തിമതി, തുളസി, ശോഭന, ഗിരിജ. മരുമക്കൾ: മണി, സിന്ധു, മിനി, രാജൻ, മഹാദേവൻ, ജയപ്രകാശ്, ബുവൻദാസ്. സുനിൽകുമാർ നാട്ടിക: ചോറാട്ടിൽ പരേതനായ പ്രഭാകരൻ മകൻ സുനിൽകുമാർ (64) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: സുനില. മക്കൾ: റിനോഷ് (ദുബായ് ), രേവതി (കനറ ബാങ്ക് ഇരിങ്ങാലക്കുട) മരുമകൻ: നവീധ്. അയ്യപ്പൻ ആര്യപാടം : അരവൂർ പിടിഞ്ഞാക്കര അയ്യപ്പൻ ( കുട്ടൻ 60) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രാധ . മക്കൾ: അരുണ് , അനീഷ്. സുലോചന ഇരിങ്ങാലക്കുട: പാടത്തറ കുമാരന് ഭാര്യ സുലോചന (76) അന്തരിച്ചു. മക്കള്: സന്തോഷ്, സതീഷ്, രാജേഷ്, സുമേഷ്, ഗിരീഷ്, നീന. മരുമക്കള്: ഷീല, സതി, ജിനി, രാധാമണി, ശാലിനി, അരുണന്. ലിയോ വടക്കാഞ്ചേരി : മിണാലൂർ ആളൂർ വീട്ടിൽ തോമസ് മകൻ ലിയോ (24) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് അത്താണി വ്യാകുലമാതാവിൻ പള്ളിയിൽ. അമ്മ: ലിസി. സഹോദരി: ലിറ്റി. വേലായുധൻ പുന്നയൂർക്കുളം: കോക്കൂർ പാണംപടിക്ക് സമീപം വാളത്ത് വളപ്പിൽ വേലായുധൻ (57)അന്തരിച്ചു. സംസ്കാരം നടത്തി. ചങ്ങരംകുളത്ത് സൗഭാഗ്യ ഹോട്ടൽ ഉടമയാണ്. ഭാര്യ : ഗീത. മക്കൾ :യദുകൃഷ്ണൻ, ഭാഗ്യ. ജാനകി നന്തിപുലം : കല്ലിങ്ങപ്പുറം കോരുകുട്ടി ഭാര്യ ജാനകി (94) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രാമചന്ദ്രൻ, നാരായണൻ, ഓമന, രാധ, ബിന്ദു. മരുമക്കൾ: പരേതനായ വിശ്വംഭരൻ, കൃഷ്ണൻ കുട്ടി, നിന, നിഷ, ഉണ്ണികൃഷ്ണൻ. വേലായുധന് പടിയൂര്: വളവനങ്ങാടി കൊങ്ങിണി വീട്ടില് വേലായുധന് (73) അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കള്: ഷിജി, പരേതയായ ജിഷി. മരുമകന്: രഘു. ഗാഥ പുന്നയൂർക്കുളം: വെളിയങ്കോട് പഴഞ്ഞി റോഡ് കുറ്റിശേരി വീട്ടിൽ പ്രേം സാഗറിന്റെ മകൾ ഗാഥ (22)അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: സുധി. സഹോദരി: അഞ്ജന. താഹിറ നാട്ടിക : എസ്.എന്. ട്രസ്റ്റ് സ്കൂള് റോഡില് അമ്പലത്ത് വീട്ടില് അടിമ ഭാര്യ താഹിറ (76) അന്തരിച്ചു. മക്കള്: നവാസ്, നസീമ, നജീബ, നിസാര്. മരുമക്കള്: നജ്മ, അലി മുസ്തഫ, ബഷീര്, ഫെമിന. കൊച്ചപ്പൻ പാവറട്ടി: ചിരിയംകണ്ടത്ത് ജോസഫ് (കൊച്ചപ്പൻ 85) അന്തരിച്ചു. സംസ്ക്കാരം നടത്തി. ഭാര്യ: പരേതയായ റീത്ത. മക്കൾ: സ്റ്റീഫൻ, ബെന്നി , ബെറ്റി, ബാബു. മരുമക്കൾ: സോണിയ, ഷെറി, ഹംസ, ജെസി. അശോകൻ എട്ടുമന: തച്ചപ്പുള്ളി പരേതനായനാരായണൻ മകൻ അശോകൻ (57) അന്തരിച്ചു. സംസ്ക്കാരം നടത്തി. ഭാര്യ: ലത. മക്കൾ: അനന്തകൃഷ്ണൻ, ഐശ്വര്യ. ഗണേശൻ കൊടുങ്ങല്ലൂർ: മേത്തല പടന്ന അങ്കണവാടിക്ക് കിഴക്ക് വശം കെ.എൽ.ഗണേശൻ(35) അന്തരിച്ചു. പരേതരായ കോരിശേരി ലക്ഷ്മണൻപോഴങ്കാവ് പണിക്കശേരി ചന്ദ്രമതി ദമ്പതികളുടെ മകനാണ്. സംസ്കാരം നട ത്തി. മുനിസിപ്പൽ 30ാംവാർഡ് (പടന്ന) കോൺഗ്രസ് പ്രസിഡന്റ്, ബിൽഡിംഗ് &റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ. ടി.യു.സി) യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അഴീക്കോട് കണ്ണങ്കാട്ടിൽ ലത. മക്കൾ: ഷിൽജി, ഷിനിൽ.മരുമക്കൾ: സുനിൽ, നയന. ജാനകി മുതുവറ: പുത്തിശ്ശേരി നടുവിൻ പുരക്കൽ പരേതനായ കുമാരൻ ഭാര്യ ജാനകി (87) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഗിരിജ, ശോഭന, സേതുമാധവൻ, ശ്യാമള, ഉഷ, സുനിത. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, മോഹനൻ, ബീന, പ്രഹ്ലധൻ, ദിലീപ്, സഹദേവൻ.
|
പാലക്കാട്
കലാമണ്ഡലംബാലസുന്ദരൻ ചെർപ്പുളശേരി: കലാമണ്ഡലം ബാലസുന്ദരൻ (57) അന്തരിച്ചു. ഇന്നു രാവിലെ 10.30 വരെ തിരുവാഴിയോടുള്ള വസതിയിൽ പൊതുദർശനം നടക്കും. തുടർന്ന് സംസ്ക്കാരം ഐവർമഠത്തിൽ. കലാമണ്ഡലം രാജസം പുരസ്കാരം, രമണീയം പുരസ്കാരം, ശ്രീചക്രം ഗൗരീശം പുരസ്കാരം, എറണാകുളം കഥകളി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അച്ഛൻ: അപ്പുകുട്ടതരകൻ. അമ്മ: ശാന്തകുമാരി. ഭാര്യ: ശുഭശ്രീ. മകൻ: അർജുൻ. മകൾ: അമൃത. 2004 മുതൽ കേരളകലാമണ്ഡലത്തിൽ കഥകളി ചെണ്ട അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കലാമണ്ഡലത്തിൽ അസി. പ്രഫസറായും ചെണ്ടവിഭാഗം വകുപ്പധ്യക്ഷനായും പ്രവർത്തിച്ചു. 2023 മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ചു. പത്മഭൂഷൻ കലാമണ്ഡലം രാമൻകുട്ടിനായർ, കലാമണ്ഡലം പത്മനാഭൻ നായർ, പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി തുടങ്ങി അതിപ്രശസ്തരായ കലാകാരമാരുടെ വേഷങ്ങൾക്ക് നിരവധി അരങ്ങുകളിൽ ചെണ്ടകൊട്ടിയിട്ടുണ്ട്. സുന്ദരേശ്വരൻ നായർ ആലത്തൂർ : മലമൽ തറവാട്ട് കാരണവർ സുന്ദരേശ്വരൻ നായർ (ഉണ്ണി 93) മധ്യപ്രദേശിലെ ഇൻഡോറിൽ അന്തരിച്ചു. സംസ്കാരം ഇൻഡോറിൽ നടത്തി. ഭാര്യ :പല്ലാവൂർ നടുവക്കാട് വീട്ടിൽ രാധ അമ്മ . മക്കൾ: ലീല, ഗിരി . മരുമക്കൾ: മോഹൻ, സുജാത.
|
കോഴിക്കോട്
അലക്സ് ജോസഫ് പൂക്കോട്ടുംപാടം : പറയങ്കാട് താമസിക്കുന്ന അലക്സ് ജോസഫ് (ഷാജി56) ചെറുപറന്പിൽ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പൂക്കോട്ടുപാടം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: എം.ജെ. ലീല. മക്കൾ: വിൽസണ് (ആകാശ്), ഷാലറ്റ്. മരുമക്കൾ: സിജോ ജോസഫ്, അഖില. ജോസ് ചുങ്കത്തറ: കൈപ്പിനി പാർട്ടിക്കുന്ന് കൊച്ചുമണ്ണിൽ ജോസ് (51) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച. ഭാര്യ: ഷീബ. മക്കൾ: ജോഷിന, ജോബിന. മാതു കുണ്ടുത്തോട് : വടക്കേ വിലങ്ങോട്ടിൽ മാതു (88) അന്തരിച്ചു. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: പരേതയായ മാണി, നാരായണി, കുഞ്ഞിരാമൻ, ജാനു, ശാന്ത, ലീന, സുരേഷ്. മരുമക്കൾ: പൊക്കൻ കുഞ്ഞിപ്പറമ്പത്ത്, കണ്ണൻ കായലോട്ടുമ്മൽ, ദേവി കൈവേലി, രാജൻ ബെൽമൌണ്ട്, ബാബു പടിഞ്ഞാറത്തറ, ചന്ദ്രൻ നരിപ്പറ്റ, സിത്താര ചെറിയ കുമ്പളം. കദീജ പെരിന്തൽമണ്ണ: കുന്നപ്പള്ളി വളയംമൂച്ചിയിലെ പരേതനായ തങ്കയത്തിൽ മൊയ്തുണ്ണി ഹാജിയുടെ ഭാര്യ കദീജ (85) അന്തരിച്ചു. മക്കൾ: സലാം, മൈമൂന, റഷീദ, ഹബീബ്, കോയണ്ണി. മരുമക്കൾ: ഹസീന, യാക്കൂബ്, അബ്ദുൾ ഷുക്കൂർ, ലൈജു, അഹ്ല. അബൂബക്കർ ഫലകി ഏലംകുളം: എളാടിലെ റിട്ട. പ്രഫ. പാലക്കാപ്പറന്പിൽ അബൂബക്കർ ഫലകി (88) അന്തരിച്ചു. കെഎൻഎം പെരിന്തൽമണ്ണ മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. കാസർഗോഡ്, പെരിന്തൽമണ്ണ പിടിഎം, തിരുവനന്തപുരം വിമൻസ് കോളജ്, കോഴിക്കോട് ആർട്സ് കോളജ് എന്നിവിടങ്ങളിൽ അറബിക് പ്രഫസറായിരുന്നു. മേപ്പയൂർ സലഫി കോളജ്, പെരുന്പിലാവ് അൻസാർ വിദ്യാഭ്യാസ കേന്ദ്രം എന്നിവടങ്ങളിൽ പ്രിൻസിപ്പലുമായിരുന്നു. ഭാര്യമാർ: പരേതയായ പൂഴിക്കുന്നത്ത് ആയിഷ (മൂർക്കനാട്), സക്കീന (ക്ലാരിമൂച്ചിക്കൽ). മക്കൾ:സിറാജുദീൻ, അബ്ദുൾ സത്താർ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കട്ട് യൂണിവേഴ്സിറ്റി), സഫിയ, അബ്ദുള്ള ഫാറൂഖി (അധ്യാപകൻ, ജിഎച്ച്എസ്എസ്, കുന്നക്കാവ്), സൗദ, ആബിദ, മറിയ സകിയ്യ, ആമിന, ഡോ. അബ്ദുൾ മലിക് (ഒഫ്തമോളജിസ്റ്റ്, ജില്ലാ ആശുപത്രി, തിരൂർ). മരുമക്കൾ: ഹഫ്സ (വണ്ടൂർ), കക്കാട്ട് ആബിദ (തിരൂർക്കാട്), ഇസ്മായിൽ (മുതുകുർശി), ആരിഫ (കുമരനല്ലൂർ), അബ്ദുൾ ലത്തീഫ് (മാരായമംഗലം), മുഹമ്മദാലി (ചെറുകര), മൻസൂർ (കുഴിപ്പുറം), എസ്.എം.എ. ബഷീർ കുന്നപ്പള്ളി (ആർഎ, പ്രിൻസിപ്പൽ, അഗ്രികൾച്ചറൽ ഓഫീസ്, മലപ്പുറം), ഡോ. സലീല കോട്ടൂർ (പ്രാഥമിക ആരോഗ്യകേന്ദ്രം, ക്ലാരി മൂച്ചിക്കൽ). ഉണ്ണൂലി കൊളത്തൂർ : പാങ്ങ് ചന്ദനപ്പറന്പ് ചടിക്കൽ ഉണ്ണൂലി (99) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സുകുമാരൻ, പത്മാവതി, സുന്ദരൻ, ശ്രീകുമാർ, സുജാത, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: സുലോചന, രത്നകുമാരി, രാമകൃഷ്ണൻ, നീന, ശ്രീപ്രിയ, വിപിൻ കുമാർ. രാഘവൻ എടപ്പാൾ: കവിയും കലാസാംസ്കാരികകായിക രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ശുകപുരം പുവ്വത്താൻകണ്ടി രാഘവൻ (ഏട്ടൻ ശുകപുരം 78) അന്തരിച്ചു. കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എൻജിനിയറായിരുന്നു. കേരള മദ്യനിരോധന സമിതി സംസ്ഥാന സീനിയർ ഉപാധ്യക്ഷൻ, നവകം മാസിക സഹ പത്രാധിപർ, കുളങ്കര ഭഗവതി ക്ഷേത്ര ഭരണസമിതി അംഗം, വട്ടംകുളം സ്കൂൾ വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സുലോചന. മക്കൾ: ശ്രീകുമാരി, രമാദേവി, കിഷോർ(എടപ്പാൾ ഹോസ്പിറ്റൽ ജീവനക്കാരൻ). മരുമക്കൾ: വസന്ത് കുമാർ, മനോജ്, ഷീബ. ഉമ്മർ മഞ്ചേരി: എളങ്കൂർ പേലേപ്പുറം മേലേതിൽ തെങ്ങിൻതൊടുവിൽ ഉമ്മർ (68) അന്തരിച്ചു. ഭാര്യ. ആമിന. മക്കൾ: അഷ്റഫ്, ശിഹാബ്, ഫിറോസ്, സഫീർ, പരേതനായ മുനീർ. മരുമക്കൾ. ഖമർബാനു, ആസ്യ, ഫൗസിയ, ഫർസാന. മുഹമ്മദ് മുസ്ലിയാർ മഞ്ചേരി : കുട്ടിപ്പാറ കുട്ടശേരി പേലേപ്പുറം പിലാക്കാടൻ മുഹമ്മദ് മുസ്ലിയാർ (80) അന്തരിച്ചു. ഭാര്യ: ആയിശ. മകൾ: ഉമ്മുസുലൈമ.
|
വയനാട്
ഏലിക്കുട്ടി പുൽപ്പള്ളി: കാപ്പിസെറ്റ് ചാരുപ്ലാക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (94)അന്തരിച്ചു. മക്കൾ: സൂസി, ബെന്നി, റെജി, മിനി, ബിനു. മരുമക്കൾ: ഫ്രാൻസിസ് പുൽപ്പറന്പിൽ, ഷാജി പെരുംകലംതറപ്പേൽ, റീന പുതുപ്പറന്പിൽ, ലില്ലി പടിഞ്ഞാറെക്കര. ശ്രീപ്രസാദ് അന്പലവയൽ: ചുള്ളിയോട് ആനപ്പാറ കുളങ്ങര പുത്തൻപുരയിൽ പരേതരായ ശങ്കുദേവയാനി ദന്പതികളുടെ മകൻ ശ്രീപ്രസാദ് (42) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ്തി. മകൾ: അഞ്ജിമ. ഹരീന്ദ്രൻ മക്കിയാട്: തൊണ്ടർനാട് എംടിഡിഎംച്ച്എസ് മുൻ പ്രധാനാധ്യാപകൻ പാലേരി പി.ടി. ഹരീന്ദ്രൻ (72) അന്തരിച്ചു. ഭാര്യ: സി.കെ. ഉഷാദേവി (റിട്ട.ഹെഡ്മിസ്ട്രസ്, വഞ്ഞോട് എയുപി സ്കൂൾ). മക്കൾ: രാജേശ്വരി(ഡിഎഫ്ഒ ഓഫീസ്, മാനന്തവാടി), രമ്യശ്രീ(ബംഗളൂരു), കാർത്തിക്(ബംഗളൂരു). മരുമക്കൾ: സുജേഷ് മംഗലശേരി, രാഹുൽ പാനാൾ(ബംഗളൂരു). സഹോദരങ്ങൾ: സൗദാമിനി (പാലേരി), കമലാക്ഷി (മാഹി), ഡോ.പി. ശാന്ത (എറണാകുളം), റീത (കണ്ണൂർ), ഗീത(മാനേജർ, വഞ്ഞോട് എയുപി സ്കൂൾ). സന്തോഷ് സുൽത്താൻ ബത്തേരി: ന്യൂ യൂണിവേഴ്സൽ കോളജ് മുൻ പ്രിൻസിപ്പൽ വാകേരി മൂടക്കൊല്ലി നാരായണപുരം പുളിമൂട്ടിൽ സന്തോഷ് (54)അന്തരിച്ചു. തങ്കപ്പൻലീലാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ:ഗീത. മക്കൾ: വിഷ്ണുപ്രിയ, നയൻതാര. മരുമകൻ: അഖിൽ.
|
കണ്ണൂര്
ജോസഫ് വായാട്ടുപറമ്പ്: ആദ്യകാല കുടിയേറ്റ കർഷകൻ മീൻപറ്റിയിലെ കാവാലത്ത് ജോസഫ് (ഔസേപ്പച്ചൻ95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ കരിങ്കുന്നം തെരുവൻകുന്നേൽ കുടുംബാംഗം. മക്കൾ: സേവ്യർ, സിസ്റ്റർ ബ്രിജിറ്റ് (സലേഷ്യൻ കോൺവെന്റ്, ആന്ധ്ര), ആലീസ് (റിട്ട. അധ്യാപിക, ചപ്പാരപ്പടവ് എൽപി സ്കൂൾ), മോളി (കെജിഎഫ്, ബംഗളൂരു), ജോസ്കുട്ടി, ജോർജ് (വിമുക്തഭടൻ), ടോമി, സാബു (ജൻ ഔഷധി, കരുവഞ്ചാൽ), ടിസി (ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഷൊർണൂർ). മരുമക്കൾ: മോളി ഇലവുങ്കൽ (പാണത്തൂർ), ജയിംസ് കക്കാട്ടിൽ ആലക്കോട് (റിട്ട. മുഖ്യാധ്യാപകൻ, ചപ്പാരപ്പടവ് എൽപി സ്കൂൾ), ഷൈല പുതിയിടത്ത് (ചാണോക്കുണ്ട്), ഷാന്റി മുതലക്കുഴിയിൽ (പുലിക്കുരുമ്പ), മോളി ആനിമൂട്ടിൽ (നെല്ലിപ്പാറ), ജോജി പാലക്കീൽ ഷൊർണൂർ (സിഐ കെഎപി, തൃശൂർ), പരേതനായ ജെയിംസ് പോൾ (കെജിഎഫ്, ബംഗളൂരു). ത്രേസ്യാമ്മ മാലോം : നാട്ടക്കൽ മോതിരക്കുന്നിലെ പരേതനായ അറയ്ക്കകുന്നേൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് മാലോം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ചെറുപുഴ ചെമ്പകശേരി കുടുംബാംഗമാണ്. മക്കൾ: ടോം ജോസഫ് (സെക്രട്ടറി, വെള്ളരിക്കുണ്ട് കാർഷിക വികസനബാങ്ക്), ജെസി (ബംഗളുരു), ഐവി (എറണാകുളം). മരുമക്കൾ: മായ ചൊവ്വാറ്റുകുന്നേൽ (ചെറുപുഴ), സോണി പൂവത്തിങ്കൽ (ബംഗളുരു), ആന്റണി പാറയ്ക്കൽ (എറണാകുളം). രമേശൻ അഴീക്കോട്: അഴീക്കോടെ പുത്തലത്ത് രമേശൻ (63) അന്തരിച്ചു. ഇന്നു രാവിലെ 10ന് അഴീക്കോട് സഹോദരി ഗിരിജയുടെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് ചാൽ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിക്കും. പരേതരായ പുളിയംകൊട്ട് ചിണ്ടൻകുട്ടി നായർപുത്തലത്ത് അമ്മാളു അമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലീല, ഗിരിജ, ഭാസ്കരൻ (മക്കാനി, കണ്ണൂർ), രമ. ദിവാകരൻ മട്ടന്നൂർ: കീഴല്ലൂർ കുറ്റിക്കരയിലെ പിഡബ്ല്യുഡി കോൺട്രാക്ടർ ചാത്തോത്ത് വീട്ടിൽ സി.പി. ദിവാകരൻ (62) അന്തരിച്ചു. മട്ടന്നൂർ ലയൺസ് ക്ലബ് മുൻ സെക്രട്ടറി, ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, കോഓപ്പറേറ്റീവ് സൊസൈറ്റി മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മീന. മകൻ: അഭിഷേക്. സഹോദരങ്ങൾ: ഉഷ (മതുക്കോത്ത്), ആഷ (കൊടോളിപ്രം), ലീന (കാനാട്), ഷീല (കുറ്റിക്കര). മുസ്തഫ ഇരിട്ടി: കീഴൂർ കൂളിചെമ്പ്രയിലെ റിട്ട. പി ഡബ്ല്യുഡി എൻജിനിയർ പുതിയ പറമ്പൻ മുസ്തഫ (66) അന്തരിച്ചു. ഭാര്യ: സൗഫിയ. മക്കൾ: ജസ്ന, ഷിഹാസ്. മരുമക്കൾ: ജസിൽ, ഷിബിന. കേശവൻ നമ്പ്യാർ ചിറക്കൽ: പുഴാതി എ.കെ.ജി റോഡിനു സമീപം ജയ ഭവനത്തിൽ പി.പി. കേശവൻ നമ്പ്യാർ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് അഴീക്കോട് ചാൽ ബീച്ച് എൻഎസ്എസ് ശാന്തിതീരം ശ്മശാനത്തിൽ. മൊറാഴ എയുപി സ്കൂൾ മുഖ്യാധ്യാപകനായിരുന്നു. ഭാര്യ: എ.പി. ഗിരിജ. മകൾ: ശ്വേത. മരുമകൻ: കെ.പി. ബിജു രാമചന്ദ്രൻ (മുംബൈ). സഹോദരങ്ങൾ: മധുസൂദനൻ നമ്പ്യാർ (എൽഐസി ഏജന്റ്, അഞ്ചാംപീടിക), പരേതരായ രാഘവൻ നമ്പ്യാർ (റിട്ട. സെയിൽസ് ടാക്സ് കമ്മീഷണർ), ഗോപാലൻ നമ്പ്യാർ (റിട്ട. സീനിയർ സൂപ്രണ്ട്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്).
|
കാസര്ഗോഡ്
ടി.വി.കരിയന് പുല്ലൂര്: സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും പുല്ലൂര്പെരിയ പഞ്ചായത്തംഗവുമായ പുല്ലൂര് തട്ടുമ്മലിലെ ടി.വി. കരിയന് (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: നിര്മല (മുന് പഞ്ചായത്തംഗം). മക്കള്: മനു (ഡ്രൈവര്), വിനോദ്കുമാര് (സംസം ലോട്ടറി ഏജന്സി, കാഞ്ഞങ്ങാട്). മരുമക്കള്: ജസ്ന, വിനീത. സഹോദരങ്ങള്: കല്യാണി (പെരളം), പരേതരായ കാരിച്ചി, അമ്പു, കോരന്, കൃഷ്ണന്, അമ്പാടി, കണ്ണന്, കുഞ്ഞിരാമന്. മാധവി അമ്മ കരിന്തളം : മീര്ക്കാനം പരേതനായ കെ.പി.കൊട്ടന്റെ ഭാര്യ കുയ്യനങ്ങാടന് മാധവിഅമ്മ (80) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്: കെ. ബാലകൃഷ്ണന് (നവകേരളം കര്മപദ്ധതി കാസര്ഗോഡ് ജില്ലാ കോഓര്ഡിനേറ്റര്), എം. മധുസൂദനന് (ജില്ലാ ഇന്ഫര്മേഷന് ഓഫീസര്, കാസര്ഗോഡ്). മരുമക്കള്: കെ.എന്. ബിന്ദു (ജില്ലാ സപ്ലൈ ഓഫീസര്, കാസര്ഗോഡ്), ടി.പ്രസീദ (ക്ലര്ക്ക്, പുല്ലൂര്പെരിയ പഞ്ചായത്ത്). രത്നാകരൻ കൊട്ടോടി : കക്കുണ്ടിലെ കൂക്കൾ രത്നാകരൻ (57) അന്തരിച്ചു. ഭാര്യ: സുഷമ. മക്കൾ: അഖിൽരാജ് (ദക്ഷിണാഫ്രിക്ക), ശ്യാംരാജ് (എൻജിനിയറിംഗ് വിദ്യാർഥി). പരേതരായ അടുക്കാടുക്കം നാരായണൻ നായരുടെയും കൂക്കൾ കമലാക്ഷിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ചന്ദ്രാവതി (റിട്ട. അങ്കണവാടി വർക്കർ), സരസ്വതി, ബാലകൃഷ്ണൻ (ഓഡിറ്റർ, സഹകരണ വകുപ്പ്), ശാന്തകുമാരി (അധ്യാപിക), സുധീഷ്, സതീഷ്. എങ്കാപ്പു നായ്ക് കള്ളാർ : പുതിയകുടിയിലെ റിട്ട. മുഖ്യാധ്യാപകൻ എങ്കാപ്പു നായ്ക് (87) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. ഭാര്യ:കാർത്യായനി (റിട്ട.മുഖ്യാധ്യാപിക). മക്കൾ: ഡോ.ബിനു (കാർഡിയോളജിസ്റ്റ്, മിംസ് ഹോസ്പിറ്റൽ, കണ്ണൂർ), വിനോദിനി (കുറ്റിക്കോൽ കൃഷി ഓഫീസർ), വിനോദ് (കാസർഗോഡ് കളക്ടറേറ്റ്) മരുമക്കൾ:ഡോ.ദീപ, ഡോ.സുബ്രായ, സജിത. ഗിരിജ കാസര്ഗോഡ്: അടുക്കത്ത്ബയല് കേളുക്കുന്നിലെ പരേതനായ അപ്പുക്കുഞ്ഞിയുടെ ഭാര്യ ഗിരിജ (85) അന്തരിച്ചു. മക്കള്: സുകുമാരന്, സുശീല. മരുമക്കള്: രോഹിണി, ദാമോദരന്
|