സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം നാ​ലി​ന്
Tuesday, April 30, 2024 7:40 AM IST
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ 105-ാം സം​ഗ​മം കോ​ള​ജി​ലെ പാ​ലോ​ക്കാ​ര​ൻ സ്ക്വ​യ​റി​ൽ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
മേ​യ് നാ​ലി​നു വൈ​കീ​ട്ട് അ​ഞ്ചി​ന് കി​ല ഡ​യ​റ​ക്ട​ർ ഡോ. ​ജോ​യ് ഇ​ള​മ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കും.

ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് സി.​എ. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി വി​സി കെ.​എ​സ്. അ​നി​ൽ, മു​ൻ കൊ​ളീ​ജി​യ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​വി.​എം. മ​നോ​ഹ​ര​ൻ, നെ​ഫ്രോ​ള​ജി ആ​ൻ​ഡ് ട്രാ​ൻ​സ്പ്ലാ​ന്‍റ് സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ടി.​ടി. പോ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു വെ​ള​പ്പാ​യ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ പി.​ഡി. തോ​മ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. 1974,1999, 2014 വ​ർ​ഷ​ങ്ങ​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പോ​യ​വ​രെ​യും കോ​ള​ജി​ലെ മി​ക​വു പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. കെ.​എം. മാ​ർ​ട്ടി​ൻ, സി.​എ. ഫ്രാ​ൻ​സി​സ്, ജെ​യിം​സ് മു​ട്ടി​ക്ക​ൽ, സി.​വി. അ​ജി, ഡോ. ​കെ.​പി. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.