ദേവാലയങ്ങളിൽ തിരുനാൾ അമലനഗർ പള്ളി
Tuesday, April 30, 2024 7:40 AM IST
തൃ​ശൂ​ർ: അ​മ​ല​ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഷി​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത് കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

മേ​യ് മൂ​ന്നു​വ​രെ വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സു​ദേ​ന്തി​വാ​ഴ്ച​യും ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ത്തും. നാ​ലി​നു രാ​വി​ലെ 6.15നു ​പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ജീ​വ​ധാ​ര ഡ​യ​റ​ക്ട​ർ ഫാ. ​ബി​നേ​ഷ് മാ​ങ്കൂ​ട്ട​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളി​ലേ​ക്ക് അ​ന്പ്, വ​ള, ലി​ല്ലി​പ്പൂ എ​ന്നി​വ ന​ൽ​കും. രാ​ത്രി പ​ത്തി​നു യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള എ​ഴു​ന്ന​ള്ളി​പ്പ് ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും.

തി​രു​നാ​ൾ​ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​ശു​ദ്ധ​ന്‍റെ ന​സ്ര​ത്തി​ൽ​നി​ന്നു​ള്ള തി​രു​ശേ​ഷി​പ്പ് പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു ഫാ. ​പോ​ൾ മു​ട്ട​ത്ത് കാ​ർ​മി​ക​നാ​കും. മെ​ൽ​ബ​ണ്‍ മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ലോ​റ​ൻ​സ് തൈ​ക്കാ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് അ​ഞ്ചി​നു പ്ര​ദ​ക്ഷി​ണ​വും രാ​ത്രി ഒ​ന്പ​തി​നു തി​രു​ശേ​ഷി​പ്പ് ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​കും. ആ​റി​നു മ​രി​ച്ച​വ​ർ​ക്കു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യും വാ​ഹ​ന വെ​ഞ്ച​രി​പ്പു​മു​ണ്ടാ​കും.

ചാ​ഴൂർ പള്ളി

ചാ​ഴൂർ: സെ​ന്‍റ്് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ​യും വിശുദ്ധ ​സെ​ബ​സ്‌​ത്യാ​നോ​സി​ന്‍റെ​യും വിശുദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
പ​ഴു​വി​ൽ വി​കാ​രി ഫാ.​ വി​ൻ​സന്‍റ്് ചെ​റു​വ​ത്തൂ​ർ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. മേയ് 3,4,5,6 തീയതി​ക​ളി​ലാ​ണ് തി​രു​നാ​ൾ. വി​കാ​രി ഫാ. ​സി​ജോ കാ​ട്ടൂ​കാ​ര​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ന്‍റോ തേ​ക്കി​നി​യ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ പോ​ൾ ചാ​ലി​ശേരി, ലി​ന്‍റോ കൈ​മ​ഠം, ജീ​സ​ൻ ത​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​രോ​ട്ടി​ച്ചാ​ൽ യാ​ക്കോ​ബാ​യ പള്ളി

മ​രോ​ട്ടി​ച്ചാ​ൽ: മ​രോ​ട്ടി​ച്ചാ​ൽ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ പ്ര​ധാ​ന പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ കാ​വ​ൽ പി​താ​വ് മോ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റം ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് ജോ​ണ്‍ ഈ​രാ​ളി​ൽ നി​ർ​വ​ഹി​ച്ചു.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മോ​ർ ക്ലീ​മി​സ്, തോ​മ​സ് മോ​ർ അ​ല​ക്സ​ന്ദ്ര​യോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ​ത്തി​ന് ട്ര​സ്റ്റി​മാ​രാ​യ ലി​ജു ചി​റ​പ്പു​റ​ത്ത്, ബൈ​ജു ഇ​ള​മ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ലി​ൻ​സ​ണ്‍ ഐ​സ​ക്ക്, മ​നോ​ജ് മോ​ള​ത്ത് എ​ന്നി​വ​രും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഇ​ട​വ​ക വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.