മു​തു​കു​ളം യു​ഐ​ടി​ക്ക് ഖാ​ദി ബോ​ർ​ഡി​ന്‍റെ 23.5 സെ​ന്‍റ് ഭൂ​മി
Tuesday, May 7, 2024 10:45 PM IST
കാ​യം​കു​ളം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള മു​തു​കു​ളം യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി കേ​ര​ള ഖാ​ദി ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ൽ മാ​മൂ​ട് ജം​ഗ്ഷ​നു കി​ഴ​ക്കു​ള്ള 23.5 സെ​ന്‍റ് സ്ഥ​ലം ന​ല്‍​കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്‍​കി.

മ​ന്ത്രി പി.​ രാ​ജീ​വി​ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ന​ല്‍​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​ഐ​ടി​ക്കാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ​ത്. എം​എ​ൽ​എ ആ​സ്തി വി​ക​സ​ന വി​ഹി​തം വി​നി​യോ​ഗി​ച്ച് കോ​ടി രൂ​പ മു​ട​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​തു​കു​ളം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ന്‍റർ താ​ത്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ചുവ​രു​ന്ന​ത്. സ്വ​ന്ത​മാ​യി കെ​ട്ടി​ട​വും സ്ഥ​ല​വും ഇ​ല്ലാ​ത്ത​ത് യു​ഐ​ടി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ൽ പ​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​രു​ന്നു.

നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​കോം കോ​ഴ്സു​ക​ളി​ലാ​യി ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്.