വ​നി​താ ചെ​സ് മ​ത്സ​രം
Monday, May 6, 2024 11:45 PM IST
ആല​പ്പു​ഴ: സം​സ്ഥാ​ന സ്‌​പോ​ര്‍​ട്ട്‌​സ് കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച സ്റ്റേ​റ്റ് ചെ​സ് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി വ​നി​ത​ക​ള്‍​ക്കുവേ​ണ്ടി​യു​ള്ള ചെ​സ് മ​ത്സ​രം ആ​ല​പ്പു​ഴ റി​ല​യ​ന്‍​സ് മാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡന്‍റ് വി.ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​ല്‍ ആ​ര്‍. റി​തി​ക ചാ​മ്പ്യ​നാ​യി. ആ​ന്‍ അ​ല്‍​ഫോ​ന്‍​സ, എ. ​തീ​ര്‍​ഥ, ഭാ​ര​തി സൂ​ര​ജ് എ​ന്നി​വ​ര്‍ ര​ണ്ടു മു​ത​ല്‍ നാ​ലു​വ​രെ സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. വ​നി​ത​ക​ളു​ടെ ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ 19, 20 തീ​യ​തി​ക​ളി​ല്‍ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ചെ​സി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും.

ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി ആ​ല​പ്പു​ഴ ഓ​ര്‍​ഗ​നൈ​സിം​ഗ്് ചെ​യ​ര്‍​മാ​ന്‍ പ്ര​വീ​ണ്‍ വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​നി സു​ധാ​ക​ര​ന്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്‌​പോ​ര്‍​ട്ട്‌​സ് കൗ​ണ്‍​സി​ല്‍ ഒ​ബ്‌​സെ​ര്‍​വ​റും ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റെണ്‍ ദേ​ശീ​യ താ​ര​മാ​യു​ള്ള ടി ​ജ​യ​മോ​ഹ​ന്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ബി​ബി സെ​ബാ​സ്റ്റ്യ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു. ട്ര​ഷ​റ​ര്‍ ജി. ​ശ്രീ​ജി​ത്ത്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ആ​ര്‍. രാ​ജേ​ഷ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മാ​ര്‍​ട്ടി​ന്‍ ആ​ന്‍റ ണി, പി.എ​സ്. അ​ഞ്ജു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.