പെ​രു​മ്പാ​മ്പി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും പി​ടി​കൂ​ടി
Tuesday, April 23, 2024 7:15 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ പു​ളി​യ​കു​ത്ത് സ​ലീ​മി​ന്‍റെ പ​റ​മ്പി​ല്‍ കാ​ണ​പ്പെ​ട്ട പെ​രു​മ്പാ​മ്പി​നെ ജി​ല്ലാ ട്രോ​മാ കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ടി​കൂ​ടി. ഇ​തോ​ടൊ​പ്പം പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യും വി​രി​യാ​റാ​യ മു​ട്ട​ക​ളും കാ​ണ​പ്പെ​ട്ടു.

വി​രി​യാ​റാ​യ 25ല​ധി​കം മു​ട്ട​ക​ൾ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​വ​ച്ചു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് 15 പാ​മ്പി​ന്‍​കു​ഞ്ഞു​ങ്ങ​ളെ​യും പെ​രു​മ്പാ​മ്പി​നെ​യും പി​ടി​കൂ​ടി​യ​ത്. കേ​ര​ള വ​നം​വ​കു​പ്പ് സ​ര്‍​പ്പ റെ​സ്ക്യൂ​വ​ര്‍​മാ​രാ​യ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് ലീ​ഡ​ര്‍ ഷു​ഹൈ​ബ് മാ​ട്ടാ​യ, ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ജ​ബ്ബാ​ര്‍ ജൂ​ബി​ലി, സെ​ക്ര​ട്ട​റി ഫ​വാ​സ് മ​ങ്ക​ട, വാ​ഹി​ദ അ​ബു, യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ക​നാ​യ നി​സാം മാ​ന​ത്തു​മം​ഗ​ലം എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്. പാ​മ്പി​നെ​യും കു​ഞ്ഞു​ങ്ങ​ളെ​യും മു​ട്ട​ക​ളും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റു​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.