ആ​ന​ക്ക​യം പാ​ല​ത്തി​ൽ ജെ​സി​ബി​യും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു
Sunday, April 21, 2024 5:23 AM IST
മ​ഞ്ചേ​രി: ആ​ന​ക്ക​യം പാ​ല​ത്തി​ല്‍ ജെ​സി​ബി​യും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ജെ​സി​ബി തെ​റി​ച്ച് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ ത​ട്ടി നി​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മൊ​ഴി​വാ​യി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.

തൃ​ശൂ​ര്‍ ഭാ​ഗ​ത്തു നി​ന്നു നി​ല​മ്പൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യും ആ​ന​ക്ക​യ​ത്തു നി​ന്നു പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജെ​സി​ബി​യു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​രു ദി​ശ​ക​ളി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജെ​സി​ബി​യും ലോ​റി​യും ആ​ന​ക്ക​യം പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും മ​ധ്യ​ഭാ​ഗ​ത്ത് വ​ച്ച് കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി തൂ​ണു​ക​ള്‍ ത​ക​ര്‍​ന്നു. ലോ​റി​യു​ടെ മു​ന്‍​വ​ശ​ത്തെ ആ​ക്സി​ല്‍ ഉ​ള്‍​പ്പെ​ടെ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഇ​രു വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.