അ​യ​ല്‍​ക്കൂ​ട്ട സം​ഗ​മ​വും ആ​ദ​രി​ക്ക​ലും പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി
Sunday, April 21, 2024 5:23 AM IST
ഫാ​ത്തി​മ​ഗി​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധേ​യം

നി​ല​മ്പൂ​ര്‍: ഫാ​ത്തി​മ​ഗി​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​യ​ക്കൂ​ട്ട സം​ഗ​മ​വും ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഗോ​ത്ര​ക​ലാ​കാ​ര​ന്‍​മാ​രു​ടെ പ​രു​ന്താ​ട്ട​വും വീ​ട്ട​മ്മ​മാ​രു​ടെ മാ​ര്‍​ഗം​ക​ളി​യും തി​രു​വാ​തി​ര​യും ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സും സം​ഗ​മ​ത്തി​ല്‍ അ​ര​ങ്ങേ​റി. നി​ല​മ്പൂ​ര്‍ ഫാ​ത്തി​മ​ഗി​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ മ​രീ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​യ​ല്‍​ക്കൂ​ട്ട സം​ഗ​മം ന​ട​ത്തി​യ​ത്.

സ്കൂ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സം​ഗ​മം പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​പോ​ള്‍ ചെ​റു​കോ​ടു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ ​ശാ​ക്തി​ക​ര​ണ രം​ഗ​ത്തും വ​നി​ത​ക​ള്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന ഫാ​ത്തി​മ​ഗി​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഫാ​ത്തി​മ​ഗി​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​സ്റ്റ​ര്‍ മ​രീ​നി​യു​ടെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​നെ​യും ഫാ. ​പോ​ള്‍ ചെ​റു​കോ​ടു​ത്ത് അ​ഭി​ന​ന്ദി​ച്ചു. പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ മ​രി​യ ജ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഡോ. ​ഫാ. ക്ലാ​ര​ന്‍​സ് പാ​ലി​യേ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ. ​ജോ​ണ്‍​സ​ണ്‍ തേ​ക്ക​ട​യി​ല്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​ദി​ക​രം​ഗ​ത്ത് 25 വ​ര്‍​ഷം പൂ​ര്‍​ത്തീ​ക​രി​ച്ച ഫാ. ​റോ​യ് ക​ണ്ണ​ന്‍​ചി​റ, ഫാ​ത്തി​മ ഗി​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ മ​രീ​നി, ഡോ. ​സി​സ്റ്റ​ര്‍ ജൂ​ലി​റ്റ്, ഡോ. ​സി​സ്റ്റ​ര്‍ ട്രീ​ഷ പാ​ല​ക്ക​ല്‍, കെ​സി​ബി​സി​യു​ടെ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ് ഷേ​ര്‍​ളി മോ​ള്‍, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​രാ​യ സൗ​ദാ​ബി, പ്ര​ഭ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ലാ​ല്‍​ജോ​സ് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

സി​സ്റ്റ​ര്‍​മാ​രാ​യ ഷീ​ന, ജോ​വി​റ്റ, ആ​ന്‍ തേ​ജ്സ്, നി​തി​ഷാ, ഡോ. ​രേ​വ​തി, ഫാ. ​ജോ​ര്‍​ജ് തേ​നാ​ടി​കു​ളം, തോ​മ​സ്കു​ട്ടി ചാ​ലി​യാ​ര്‍, ലി​സി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.