വി​കാ​രം അ​ണ​പൊ​ട്ടി; കൂ​പ്പു​കൈ​ക​ളു​മാ​യി നേ​താ​ക്ക​ൾ
വി​കാ​രം അ​ണ​പൊ​ട്ടി; കൂ​പ്പു​കൈ​ക​ളു​മാ​യി നേ​താ​ക്ക​ൾ
ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വും വ​​​ഹി​​​ച്ചു​​​ള്ള വി​​​ലാ​​​പ​​​യാ​​​ത്ര കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ണി​​​ക​​​ളു​​​ടെ വി​​​കാ​​​രം അ​​​ണ​​​പൊ​​​ട്ടി. വാ​​​ഹ​​​ന​​​ത്തി​​​ന് സ​​​മീ​​​പ​​​ത്തേ​​​യ്ക്ക് തി​​​ക്കി​​​ത്തിര​​​ക്കി എ​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ കൂ​​​പ്പു​​​കൈ​​​ക​​​ളു​​​മാ​​​യി നേ​​​താ​​​ക്ക​​​ൾ​​​ക്ക് ഇ​​​ട​​​പെ​​​ടേ​​​ണ്ടി വ​​​ന്നു.

‘പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രെ, നി​​​ങ്ങ​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഗ്ലാ​​​സ് പൊ​​​ട്ടി​​​ക്ക​​​രു​​​ത്. ന​​​മ്മു​​​ടെ യാ​​​ത്ര മു​​​ട​​​ങ്ങും. എ​​​ല്ലാ​​​വ​​​ർ​​​ക്കും കാ​​​ണാം. സ​​​മ​​​യം ത​​​രൂ.” അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് എം​​​പി​​​ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ൽ മൈ​​​ക്കി​​​ലൂ​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​ന്നു. എ​​​ന്നി​​​ട്ടും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തി​​​ര​​​ക്ക്കൂ​​​ട്ടി പ്രി​​​യ നേ​​​താ​​​വി​​​നെ അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു നോ​​​ക്ക് കാ​​​ണാ​​​ൻ.

അ​​​ണ​​​പൊ​​​ട്ടി​​​യ മ​​​നു​​​ഷ്യ​​​സാ​​​ഗ​​​രം പ്രി​​​യനേ​​​താ​​​വി​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വും വ​​​ഹി​​​ച്ചു​​​ള്ള വാ​​​ഹ​​​ന​​​ത്തെ അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ പൊ​​​തി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സി​​​നും നേ​​​താ​​​ക്ക​​​ൾ​​​ക്കും നി​​​സ​​​ഹാ​​​യ​​​രാ​​​യി നോ​​​ക്കി നി​​​ൽ​​​ക്കേ​​​ണ്ടിവ​​​ന്നു.

രാ​​​ത്രി 7.30 നാ​​​ണ് വി​​​ലാ​​​പ​​​യാ​​​ത്ര കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. വാ​​​ഹ​​​നം എ​​​ത്തി​​​യ ഉ​​​ട​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളു​​​മാ​​​യി പൊ​​​തി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.​​ വാ​​​ഹ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ മ​​​ക​​​ൻ ചാ​​​ണ്ടി ഉ​​​മ്മ​​​ൻ കൂ​​​പ്പു​​​കൈ​​​ക​​​ളോ​​​ടെ​​​യാ​​​ണ് സം​​​യ​​​മ​​​നം പാ​​​ലി​​​ക്കാ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.