Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home


പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ ഫാഷൻ ലോകത്ത് വളരെ വേഗതയിൽ കുതിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ 2017ലെ ഇന്ത്യയിലെ സ്പ്രിങ്–സമ്മർ കളക്ഷൻ ട്രെൻഡ് എന്താകുമെന്ന് ഫാഷൻ വിദഗ്ദർ ഉറ്റുനോക്കുന്നുണ്ട്. ഡിസംബറിന്റെ തണുപ്പിൽ നിന്നും വേനൽക്കാലത്തേ ക്കുള്ള ഒരു യാത്രയിലാണ് ഇന്ത്യൻ ഫാഷൻ ലോകം. അതുകൊണ്ടു വരുന്ന സീസണിൽ തരംഗമാകാൻ പോവുന്ന ചില കീ ഐറ്റംസ് ഇപ്പോൾ തന്നെ വിപണിയിൽ ഇറക്കി കഴിഞ്ഞു. 2017–ലെ ഫാഷൻ ലോകത്തിന്റെ തീം റോ കോസ്റ്റ് ആണ്. തീം പ്രകാരം ബേസിക് നിറം ബ്ലൂവും നാച്യൂറൽ മെറ്റിരിയലുമാകും ഈ വർഷം വിപണിയിൽ വാഴുക.

സീസണിലെ താരങ്ങൾ

തണുപ്പുകാലത്തെ കട്ടികൂടിയ വസ്ത്രങ്ങളിൽ നിന്നും ചൂടുകാലത്തെ അയഞ്ഞ വസ്ത്രങ്ങളിലേക്ക് പോകുമ്പോൾ വുമൺസ് വെയറിൽ പ്രധാനമായും വരുന്നത് ഓഫ് ഷോൾഡർ സ്റ്റൈൽസ് ആണ്. ഇത് ഇപ്പോൾ തന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. ഇത് തന്നെയാണ് 2017–ലെ പ്രധാന ട്രെൻഡും. ബോഹിമിയൻ സ്റ്റൈലിൽ ഉള്ള അയഞ്ഞ പാസ്റ്റൽ ടോപ്പാണ് മറ്റൊരു താരം. നീളൻ സ്ലീവുകളുള്ള ക്രോപ്പ്ഡ്, മിഡ്രിഫ് ടോപ്പുകളും മാച്ചിംഗ് ഫുൾ ലെഗ്ത് സ്കേർട്ടുകളുമായിരിക്കും സീസണിൽ ഏറ്റവും പ്രിയങ്കരമാകുമെന്നാണ് കണക്കുകൂട്ടലുകൾ.

പ്രെയറി ഡ്രസ്സുകളും എലൈൻ സ്കേർട്ടുകളും വലിയ കഴുത്തുള്ള പോയറ്റ് ബ്ലൗസുകളുമാവും സീസണിലെ മറ്റ് താരങ്ങൾ. ഇവയിൽ പലതും സമ്മർസ്പ്രിംഗ് സീസൺ സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞു.
ഈ സീസണിലെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും ട്രാൻസ്പെരന്റ് ടോപ്പുകൾ. ഫാബ്രിക്ക് മെറ്റീരിയലുകളിൽ ചെയ്യുന്ന പെയിന്റ് സ്പ്ലാറ്റർ പ്രിന്റുകൾ വിപണിയിൽ തരംഗം സൃഷ്‌ടിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ഫാഷൻ വിദഗ്ധരുടെ അഭിപ്രായം. കാരണം വിപണിയിൽ ഇറങ്ങിത്തുടങ്ങിയപ്പോൾ തന്നെ ഇതിന് ആവശ്യക്കാരും ഏറെയാണ്. ഫ്ളോറൽ ടെക്സ്ചർ, ഫ്ളോറൽ പ്രിന്റിനോടും താല്പര്യമുള്ളവർ അനേകരാണ്. മോഡേൺ കോഡാണെങ്കിലും ക്ലാസിക്ക് ലുക്ക് ഇതു അണിയുമ്പോൾ ലഭിക്കും എന്നതാണ് ഈ ഡിസൈനിനെ ഫാഷൻ ലോകത്തു ആകർഷണീയമാക്കുന്നത്.

നിറക്കൂട്ടിലെ വൈവിധ്യങ്ങൾ

പുതിയ സീസണിലെ നിറങ്ങൾക്ക് അതന്റേതായ പ്രത്യേകതകൾ ഉണ്ട്. സ്കിൻ ടോൺ മാത്രമല്ല 2017 സീസണിൽ നിറങ്ങൾ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം. റോ കോസ്റ്റ് ടിം ബേസിക് കളർ ബ്ലൂവായതുകൊണ്ട് നേവി ബ്ലൂ മുതൽ ഇൻഡിഗോ തുടങ്ങി മിഡ്–ഫേഡഡ് സീഗ്ലാസ് നിറങ്ങളുമായിരി ക്കും പ്രധാനമായും വിപണി കീഴടക്കുക. കാണുമ്പോൾ തന്നെ മനസ്സിൽ കുളിർമ ജനിപ്പിക്കുന്ന ഇക്കോഫ്രണ്ട്ലി കളറുകളാണ് പ്രധാനമായും ഈ സീസണിൽ ഉപയോഗിക്കുക. കടലിന്റെ കുളിർകാറ്റ് പകർന്ന് നേവി ബ്ലൂവും ബ്ലൂവിന്റെ വിവിധ ഭേദങ്ങൾ വരുന്ന നിറങ്ങളും പ്രകൃതിയുടെ പച്ചപ്പു പകരാൻ ഇളംപച്ച നിറവും 2017നെ കീഴടക്കാൻ പോകുന്നവയാണ്. ഇവ കൂടാതെ ഓറഞ്ച്, റെഡ്, ലാവാ ഓറഞ്ച്, ആപ്രികോട്ട്, സെറിസ് പിങ്ക്, ജുണിപ്പർ ക്രീം എന്നിവയാണ് സമ്മർ സ്പ്രിങ് കളക്ഷനിലെ പ്രധാന നിറവൈവിധ്യങ്ങൾ. എർത്തിലി കളേഴ്സായ ബ്രൗൺ, ഒലീവ്, അക്വ, മസ്റ്റാർഡ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയായിരിക്കും.

തുണിയിലെ മാജിക്

മുൻകാലങ്ങളിലേത് പോലെ സമ്മർ സ്പ്രിങ് സീസണിൽ ആവശ്യക്കാർ ഏറെയുണ്ടാവുക സോഫ്റ്റ് മെറ്റീരിയൽസിനാണ്. ലേസ്, ടഫേറ്റ, ഷിഫോൺ, ഓപ്പൺവർക്ക്സ് നെറ്റിന്റെ വകഭേദങ്ങളായ ജൂട്ട് നെറ്റിംഗ്, ഷിയർ നെറ്റിംഗ്, ഐലെറ്റ്, വാഷ്ഡ് സിൽക്ക്, കോട്ടൺ വോയിൽ, ക്രോഷെ എന്നിവയായിരിക്കും വരുന്ന സീസണിലെ ഫാഷൻ പ്രേമികളുടെ ഇഷ്‌ട മെറ്റീയിരിയലുകൾ. അതുപോലെ തന്നെ ഫാഷൻ ലോകത്തെ ഏറ്റവും സർഗാത്മകമായ വിഭാഗമാണ് ഗ്രാഫിക്സ്. പാം ട്രീസ്, സ്പാനിഷ് ടൈൽസ്, പോൽക ഡോട്ട്സ്, ഫ്ളോറൽസ്, പാറ്റ്ച്ച് വർക്ക്, ഫോക്ക്ലോറിക്ക് പ്രിന്റ്, കളർ ബ്ലോക്കിംഗ്, പാറ്റേൺ ബ്ലോക്കിംഗ് എന്നിവ അടുത്ത സീസണിൽ വസ്ത്രങ്ങളിൽ നിറഞ്ഞാടുന്ന ട്രെൻഡ് സെറ്ററുകളായിരിക്കും.

വിപണിയിലെ ചില കീ ഐറ്റംസ്

ക്രോസ് ഒവർ ടോപും ലാർജ് സ്ലീവ്, ഓഫ് ദ ഷോൾഡർ ടോപ്, ക്രോപിഡ് അല്ലെങ്കിൽ മിഡ്റീഫ് ടോപും ഫുൾ ലെന്ത് സ്കേർട്ട്, കഫ്റ്റൻ രീതിയിലുള്ള മാക്സി ഡ്രസും വൈഡർ സ്ലീവ്, പ്രേരി ഡ്രസും എ ലൈൻ സ്കർട്ട്, പോയറ്റ് ബൗസും ഹൈയർ നെക്ലൈൻ, ഏപ്രോൺ ടോപ്, ബോക്സി ജാക്കറ്റ്, റാപ് സ്കേർട്ട്, സ്ലിപ് ഡ്രസ് തുടങ്ങിയവയാണ് ഇപ്പോൾ വിപണിയിലുള്ള ചില കീ ഐറ്റംസാണ്.

തയാറാക്കിയത്: അരുൺ ടോം
മൃദു മുരളി, ഫ്രീലാൻസ് ഫാഷൻ ഡിസൈനർ/സ്റ്റൈലിസ്റ്റ്, ബംഗളൂരൂ.പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാന...
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ...
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീ...
ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃത...
ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ ...
സൈബർ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ
എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊ...
മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ...
പിരിയില്ലൊരിക്കലും...
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ ക...
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പര...
സൗന്ദര്യത്തിനു കൽപ്പനയുടെ സംരക്ഷണം
എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു....
വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവ...
പൂക്കൾപോലെ പ്ലാറ്റിനം ആഭരണങ്ങൾ
സ്വർണാഭരണങ്ങളെപ്പോലെതന്നെ പ്ലാറ്റിനം ആഭരണങ്ങളും മലയാളികൾക്കു പ്രിയങ്കരമായിട്ട് അധികനാളായിട്ടില്ല. അട...
മാടമ്പിയിൽ തുടക്കംകുറിച്ച പാട്ടുകാരി
ഗായിക രൂപാ രേവതിക്ക് പിന്നണി ഗാനത്തിന് ആദ്യമായി അവസരം നൽകിയത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അതും മോ...
വരൂ, സുന്ദരിയാകാം
എഴുപതുകളുടെ തുടക്കം... ചേർത്തലയിലെ പ്രമുഖ കോളജിലെ ഹോസ്റ്റലിലാണ് സംഭവം... ക്ലാസിലേക്കു പോകാനായി തയാറെ...
പത്തരമാറ്റിൻ തിളക്കവുമായി ഗായത്രി
അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വർഷമായി സിനിമ–സീര...
വെയിലത്തു വാടാത്ത പാട്ട്!
സിൽക്ക് സ്മിതയ്ക്കുവേണ്ടി പാടുക– ഒരു പതിമൂന്നുകാരി പെൺകുട്ടിക്ക് സിനിമയിൽ കിട്ടിയ ആദ്യ അവസരം. ഒന്നുക...
ആദ്യമായിട്ടൊന്നുമല്ല ആദ്യ
വെറുതെ ഒരു രസത്തിന് 8–ാം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശനു വേണ്ടി ‘‘സൂപ്പർ ഹിറ്റ് സോംഗ്സ്’’ അവതരിപ്പിച്ച...
മുഗൾ രാജവംശത്തിന്റെ പ്രൗഢിയിൽ ലാച്ച
യുവതികൾക്ക് നിശ്ചയത്തിനും വിവാഹത്തിനും ഒരുപോലെ ഉപയോഗിക്കുന്ന വിവാഹവസ്ത്രമാണ് ലാച്ച. സാധാരണയായി മുസ്്...
മാലാഖയെ പോലെ...
ക്രിസ്ത്യൻ ബ്രൈഡിനു മിഴിവേകാൻ വൈറ്റ്, ഓഫ് വൈറ്റ്, ഗോൾഡൻ കളറുകളിലെ ഗൗണുകൾ വിപണിയിൽ.

സ്ലീവ്ലെസ...
ഫ്ളോറൽ കളക്ഷൻസ്
വേനലിൽ അല്പം കൂളാകാൻ യൂത്ത് തെരഞ്ഞെടുക്കുന്നത് ഫ്ളോറൽ കളക്ഷൻസാണ്. ധരിക്കുന്നവർക്കും കാണുന്നവർക്കും ക...
എമ്പോറിയോ അർമാനി സ്പ്രിംഗ് വാച്ച് ശേഖരം
എമ്പോറിയോ അർമാനിയുടെ പുരുഷന്മാർക്കും വനിതകൾക്കുമായുള്ള സ്പ്രിംഗ് വാച്ച് ശേഖരം വിപണിയിലെത്തി. ക്ലാസ്...
കാമ്പസ് ട്രെൻഡുമായി ഈവാ ഹവായി
പുതുതായി ആരംഭിക്കുന്ന വിവിധ മോഡലുകളിലുള്ള സാൻഡൽ സ്, ഷൂസ്, ഫാൻസി ചപ്പൽസ്, കളർ ഹവായികൾ എന്നിവയുടെ വൻ ശ...
മൊയ്തീൻ തരംഗം നിലയ്ക്കുന്നില്ല; ‘എന്ന് നിന്റെ മൊയ്തീൻ‘ ചെരുപ്പിലും
കേരളത്തിലെ തിയറ്ററുകളിൽ തകർത്തോടുന്ന ‘എന്ന് നിന്റെ മൊയ്തീൻ’ തരംഗം ഫാഷൻ രംഗത്തേക്കും വ്യാപിക്കുന്നു. ...
ഒറ്റക്കാലിൽ അണിയാം ഫാൻസി പാദസരം
അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരമ്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസു...
ആത്മവിശ്വാസം വെളിച്ചമാക്കി ജിബി
കാലിക്കട്ട് വാഴ്സിറ്റിയുടെ എംഎ പരീക്ഷയിൽ ജിബി എന്ന പെൺകുട്ടി റാങ്ക് നേടിയപ്പോൾ വീട്ടുകാർക്കും നാട്ടു...
മേനിയഴകിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമത്തിന്റെ ആരോഗ്യത്തിനു ഗുണപ്രദം. അതു ചർമത്തിനു സംരക്ഷണം നല്കുന്നു. ഈർപ്പം നി...
തരംഗമായി ടോ റിങ്ങ്
കാൽവിരലുകൾക്ക് അഴകു നൽകുന്ന മിഞ്ചി(ടോ റിങ്ങ്) ഇന്നു പെൺകുട്ടികൾക്കിടയിൽ സർവസാധാരണമാണ്. പ്ലാസ്റ്റിക്ക...
മുടിയഴകിന്
1. അഴകുളള മുടിക്ക്്് അടിസ്‌ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികൾ, പഴച്ചാറുകൾ, പാൽ എന്നിവ ഉത്തമം...
ദാവണിയിൽ തിളങ്ങാൻ
ഫാഷന്റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാൻ അവർ ഒകെ. പക്ഷേ...
മലർ വീണ്ടും വിരിയുന്നു
ഷിജീഷ് യു.കെ.

അടുത്ത കാലത്തൊന്നും മലയാളി ഇത്രമേൽ ഒരു ചലച്ചിത്ര നായികയിൽ ആകൃഷ്ടനായിട്...
സൂപ്പർ ലുക്കു തരും മാലകൾ
പാലയ്ക്കാ മാല, നാഗപടത്താലി, മാങ്ങാമാല, പൂത്താലി, ഇളക്കത്താലി ഇവയ്ക്കാണ് ട്രഡീഷണൽ ആഭരണങ്ങളിൽ എന്നും ഡ...
അച്ഛന്റെ മകൾ
ഒരു കാലഘട്ടത്തിൽ നമ്മുടെ മനസ്സിൽ കുടിയേറിയ പൂച്ചക്കണ്ണുള്ള നായകൻ പിന്നീട് വില്ലനായപ്പോഴും ആ സ്നേഹം ന...
പ്രിയമേറും ജിമുക്കി
കമ്മലുകളുടെ വിഭാഗത്തിൽ എന്നും പ്രിയം ജിമുക്കിക്കുതന്നെയാണ്. വലുതും ചെറുതുമായും കല്ലുപിടിപ്പിച്ചതും മ...
ഈ റാങ്ക് കുടുംബത്തിനു കിട്ടിയത്
വിവാഹത്തിന്റെ ആദ്യനാളുകളിൽ കരിയറിനെ കുറിച്ചു വേവലാതിപ്പെട്ട ഡോക്ടറായ ഭാര്യക്ക്, സഹപാഠി കൂടിയായിരുന്ന...
സൗമ്യം, സുന്ദരം; കബനി എന്ന നിഖില
സത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവതയിലുള്ളപ്പോഴാണു ബാലേച്ചിയുമായി(ശ്രീബാല കെ. മേനോൻ) പരിചയത്തിലായത്. ഏറെ...
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോ’യെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണ...
സ്റ്റൈലാകാൻ ബെൽറ്റ്
ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായ ബെൽറ്റിൽ സ്ത്രീകളും കൈവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പൊക്കെ പാന്റ...
ചിരിക്കാനാവാതെ അവൾ...
ബാംഗളൂരിലെ പ്രസിദ്ധമായ ഒരു ദന്തൽ കോളജിൽ വിദ്യാർഥിനിയായിരുന്ന പ്രിയയെ മാതാപിതാക്കൾ ഒരുമിച്ചാണ് എന്റെ ...
ആർത്തവ വിരാമം:കരുതിയിരിക്കാം
ജീവിതത്തിലെ സുപ്രധാന കാലമാണ് ആർത്തവവിരാമ കാലം. 45–55 വയസിനിടെയാണ് സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്നത്....
സീതാലയം– സ്ത്രീകൾക്ക് ഒരു സാന്ത്വനസ്പർശം
അടുത്തറിയാം ഹോമിയോപ്പതിയെ –6
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ ഏറെ ചൂഷണങ്ങൾക്കു വിധേയാകുന...
സ്ത്രീകളുടെ ആരോഗ്യത്തിന് ചില കാര്യങ്ങൾ
* ജൈവരീതിയിൽ വിളയിച്ച പച്ചക്കറികളും ഇലക്കറികളും ശീലമാക്കുക. വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം രൂപപ്പെടുത്...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.