Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


തേനും മൂല്യവർധനയും
പുഷ്പ, പുഷ്പേതര ഗ്രന്ഥികളിൽ നിന്നും ഊറി വരുന്ന മധുരദ്രാവകമായ പൂ ന്തേൻ തേനീച്ചകളാണ് തേനാക്കി മാറ്റുന്നത്. പൂന്തേനിന്റെ 99.5 –100 ശതമാവും സൂക്രോസ് എന്ന സങ്കീർണ പഞ്ചസാരയാണ്. വേലക്കാരി ഈച്ചകൾ അവയുടെ ഹണിസ്റ്റൊമക്കിൽ ഇൻവെർട്ടേസ്, ഡയാസ്റ്റേസ് എന്നീ എൻസൈമുകളുടെ സഹായത്തോടെ പൂന്തേനിനെ ലഘു പഞ്ചസാരകളുടെ സമാഹാരമായ തേനാക്കിമാറ്റുന്നു. ഇതിൽ ലഘുപഞ്ചസാരകളായ ഗ്ലൂക്കോസ് 34 ശതമാനവും ഫ്രക്ടോസ് 39 ശതമാനവും അടങ്ങിയിരിക്കുന്നു. തേനിൽ സൂ ക്രോസിന്റെ അളവ് വെറും രണ്ടു ശതമാനം മാത്രമാണ്. മറ്റു ഘടകങ്ങളായ പ്രോട്ടീനുകൾ, അമിനോആസിഡ്, മിനറൽസ്, വിറ്റാമിനുകൾ, എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ തേനിന്റെ ഗുണമേന്മ വർധിപ്പിക്കുന്നു. തേനിൽ 3200 കലോറി ഊർജമുണ്ട്. കൊഴുപ്പു രഹിതമാണ്. ഏതു പ്രായക്കാർക്കും കഴിക്കാം. ചെറുപ്രായം മുതൽ തേൻ കഴിക്കാം. ദഹനം ത്വരിതപ്പെടുത്തുന്നതിനാൽ കുട്ടികൾ നന്നായി ഭക്ഷണം കഴിക്കും. കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കും. തേജസും ഓജസും നിലനിർത്തുന്നതിനും ഊർജസ്വലതയും ഉണർവും പ്രദാനം ചെയ്ത് വാർ ധക്യം ഇല്ലാതാക്കുന്ന തിനും തേൻ നല്ലതാണ്. തേനീച്ച വളർത്തലിനും തേൻ ഉത്പാദനത്തിനും സ ഹായകമാകുന്ന വൈവിധ്യമാർന്ന സസ്യസമ്പത്തുള്ള സംസ്‌ഥാനമാണ് കേരളം. പ്രതിവർഷം 40,000 ടൺ തേൻ ഉത്പാദിപ്പിക്കാനും 800 കോടി രൂപ വരുമാനം നേടാനുമുള്ള ശേഷി നമ്മുടെ റബർ മരങ്ങൾക്കുണ്ട്. തേനീച്ചവളർത്തൽ പുനരുദ്ധരിക്കുന്നതിനും വ്യാപിപ്പിക്കുന്ന തിനും തേൻ ഉത്പാദനം വർധിപ്പിക്കുന്നതിനും, കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി തേനീച്ചപരാഗണഗവേഷണ കേന്ദ്രം മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളത്. കേരളത്തിലെ കാലാവസ്‌ഥയ്ക്ക് അനുകൂലമായി ആദായകരമായി വളർത്താനുതകുന്ന നൂതന ശാസ്ത്ര– സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തി കർഷകർക്ക് കൈമാറുകയും കർഷകർ അവ പ്രാവർത്തികമാക്കുയും ചെയ്തതോടുകൂടി തേൻ ഉത്പാദനം പതിന്മടങ്ങ് വർധിച്ചു.

കാർഷിക വിഭവങ്ങളുടെ പൂർണമായ ഉപഭോഗം ഉറപ്പു വരുത്തുവാൻ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം അനിവാര്യമാണ്. വികസിത രാജ്യങ്ങളിൽ ഉത്പാദനത്തിന് ശേഷം 25 മുതൽ 50 ശതമാനം വരെ ഉത്പന്നങ്ങൾ നഷ്ടപ്പെടുന്നതായാണ് കണക്ക്. ഇതിനു പ്രധാനകാരണം സംസ്കരണമോ മൂല്യവർധനയോ പ്രാവർ ത്തികമാക്കാത്തതാണ്. കാർഷിക വിഭവങ്ങൾ സംസ്കരിക്കുകയും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുകയും ചെയ്താൽ വിപണന സാധ്യത മെച്ചെപ്പെടുത്താനാകും. തേനിന്റെ മൂല്യാധിഷ്ഠിത ഉത്പന്നങ്ങളുടെ നിർമാണവും ഉപഭോഗവും പ്രാധാന്യ മർഹിക്കുന്നു.

മറ്റു കൃഷികളിലെന്നപോലെ തേനുത്പാദനവും വർധിച്ച പ്പോൾ വിപണിയിൽ പ്രയാസം നേരിട്ടുതുടങ്ങി. ഔഷധമെന്ന നിലയിൽ മാത്രമായിരുന്നു തേനിന്റെ ഉപഭോഗം. എന്നാൽ ഇന്ന് തേനിന്റെ സവിശേഷതകളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ കൂടുതൽപേർ തേൻ ശീലമാക്കാൻ തുടങ്ങിയത് തേനിന്റെ വിപണന സാധ്യത വർധിപ്പിച്ചു. തേൻ ഒരു ഔഷധവും ഉത്തമ ആഹാരവും സൗന്ദര്യവർധക പദാർഥവുമാണ്. ജർമ്മനിപോലുള്ള വിദേശ രാജ്യങ്ങളിൽ തേൻ നിത്യാഹാരത്തിന്റെ ഭാഗമാണ്. നമുക്കും, ഹാനികരമായ വെളുത്ത പഞ്ചസാരയ്ക്കു പകരം മധുരത്തിനായി തേൻ ഉപയോഗിക്കാം. കൂടാതെ തേൻ ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് തേനിന്റെ ഉപഭോഗം കൂട്ടുന്നതോടൊപ്പം ആവശ്യകതയും വർധിപ്പിക്കും.

സംസ്‌ഥാനത്ത് നിലവിൽ 360 കോടി രൂപയ്ക്കുള്ള പതിനായിരം ടൺ തേൻ ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാൽ തേനിൽ മൂല്യവർധന നടത്തിയാൽ കിലോ യ്ക്ക് 360ൽ നിന്നും കുറഞ്ഞത് 450 രൂപയാക്കി ഉയർത്താനാകും. ഉത്പാദനം വർധിക്കുമ്പോഴു ണ്ടാകുന്ന വിലയിടിവ് കർഷകരുടെ മനസ് മടിപ്പിക്കും. ഇതിനുള്ള ഒരു പരിഹാരമാണ് തേൻ മൂല്യ വർധിത ഉത്പന്നങ്ങളാക്കുകയെന്നത്. തേൻ ചേർ ത്ത് നിരവധി ഉത്പന്നങ്ങൾ നിർമിക്കാനാകും. തേൻ പാനീ യം , ഹണി വൈൻ, കൈതച്ചക്ക തേൻ ജാം, തേൻ അവലോസുണ്ട, ഹണി പഞ്ച്, തേൻ കേക്ക്, തേൻ ഐസ്ക്രീം, തേൻ ബ്രഡ്, ഹണിക്കുക്കീസ,് തേനിൽ ഉണക്കിയ പഴങ്ങൾ, നട്ട്സ് ഇൻ ഹണി, ഹണി റോസ്റ്റഡ് നട്ട്സ് ബാർ, ഹണി ഫ്രൂട്ട് സിറപ്പ്, തേൻ നെല്ലിക്ക, തേൻ വെളുത്തുള്ളി തുടങ്ങി നിരവധി ഉത്പന്നങ്ങൾ തേനിൽ നിന്നും ഉത്പാദിപ്പിക്കാം.

തേൻ പാനീയം

തേനും വെള്ളവും ഇഞ്ചിനീരും നാരങ്ങനീരും ചേർത്ത് തയാറാക്കുന്ന 200 മില്ലി തേൻ പാനീയത്തിൽ 155 കലോറി ഊർജമുണ്ടാകും. കൂടാതെ മനുഷ്യശരീരത്തിന് അവശ്യം വേണ്ട കാർബോഹൈഡ്രേറ്റും ഓർഗാനിക് ആസിഡും പ്രോട്ടീനുകളും അമിനോ ആസിഡും മിനറലുകളും എൻസൈമുകളും വിറ്റാമിനുകളും ചേർന്ന ഒരു കലവറയാണ്. ഈ പാനീയം ഒരുമാസം വരെ കേടുകൂടാതെ ഉപയോഗിക്കാം. 200 മില്ലി ഹണി ഡ്രിങ്ക് ഉണ്ടാക്കുവാൻ 145 മില്ലി വെള്ളം, 35 മില്ലി തേൻ, 15 മില്ലി നാരങ്ങ നീര്, അഞ്ചു മില്ലി ഇഞ്ചി നീര് ഇവ ചേർക്കണം.

ഹണി വൈൻ

തേനിൽ നിന്നും സ്വാദിഷ്ടവും വിലയേറിയതുമായ വൈൻ തയാറാക്കാവുന്നതാണ്. ഇതിനായി തേൻ – അഞ്ചു കിലോ, വെള്ളം– 15 ലിറ്റർ, ഗ്രാമ്പു– അഞ്ചെണ്ണം, കറുവപ്പട്ട– മൂന്നിഞ്ചു കഷണം, യീസ്റ്റ്– മൂന്ന് വലിയ സ്പൂൺ എന്നതോതിൽ ഉപയോഗിക്കാം. തേനും വെള്ളവും യോജിപ്പിച്ച് അടുപ്പിൽ വച്ച് പത്തുമിനിറ്റ് നന്നായി തിളപ്പിക്കുക. ഗ്രാമ്പൂവും കറുവപ്പട്ടയും കിഴികെട്ടി ഇതിലിടുക. അരമണിക്കൂർ ചെറുതീയിൽ തിളപ്പിക്കണം. മുകളിൽ പൊങ്ങിവരുന്ന പത നീക്കം ചെയ്തശേഷം, അടുപ്പിൽ നിന്നു മാറ്റി, കിഴി പിഴിഞ്ഞെടുത്ത ശേഷം തണുക്കാൻ വയ്ക്കുക. ഇതിൽ നിന്ന് അരക്കപ്പ് മിശ്രിതത്തിൽ യീസ്റ്റ് കലക്കി, ബാക്കി ചേരുവയിൽ ചേർക്കുക. ഈ വൈൻ ഭരണിയിലാക്കി അടച്ച് മൂടിക്കെട്ടുക. 21 ദിവസം കഴിയുമ്പോൾ അരിച്ച് കുപ്പിയിൽ നിറയ്ക്കാം. രണ്ടു മാസം കഴിഞ്ഞ് വൈൻ ഉപയോഗത്തിന് തയാറാകും.

കൈതച്ചക്ക– തേൻ ജാം

കൈതച്ചക്ക ചെത്തിയരിഞ്ഞത് രണ്ടു കിലോ ചെറിയ ബ്രൗൺ നിറം ആകുന്നതുവരെ വഴറ്റുക. ഇതിലേക്ക് 800 ഗ്രാം കുരുകളഞ്ഞ ഈന്തപ്പഴം, 100 ഗ്രാം കശുവണ്ടി, 50ഗ്രാം ബദാം, 100 ഗ്രാം ഉണക്കമുന്തിരി, മൂന്ന് ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്തിളക്കി വാങ്ങി വയ്ക്കുക. ഇതിലേക്ക് അരസ്പൂൺ ഏലയ്ക്കാപ്പൊടി, അരസ്പൂൺ കുരുമുളകു പൊടി എന്നിവ ചേർക്കാം. തണുത്തശേഷം രണ്ടു കിലോ തേൻ ഒഴിക്കുക. വൃത്തിയുള്ളതും ഈർപ്പരഹിതവുമായ ഭരണിയിലാക്കി അടച്ചുവെയ്ക്കുക. ഒരു മാസം കഴിഞ്ഞ് ഉപയോഗിക്കാം. മൂന്നു മാസം വച്ചിരുന്നാൽ ഏറ്റവും നന്ന്.

തേൻ അവലോസുണ്ട

ഒരു കിലോ പച്ചരി കഴുകി ഉണക്കിപ്പൊടിച്ച് രണ്ട് തേങ്ങ ചുരണ്ടിയതും ആവശ്യത്തിന് ജീരകംപൊടിച്ചതും ചേർത്ത് ഇളക്കി വറുക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങിവയ്ക്കുക. തരികൾ നീക്കാനായി മിക്സിയിൽ ഒന്നു പൊടിക്കുക. പൊടി ഒരിക്കൽക്കൂടി ചെറുതായി ചൂടാക്കിയ ശേഷം തേൻ ചേർത്ത് ഇളക്കുക. ചൂടോടുകൂടി തന്നെ ഉരുളകളാക്കി എടുക്കുക. ഇതിനുമുകളിൽ കുറച്ച് അവലോസുപൊടി വിതറുക.

ഹണി പഞ്ച്

200 മില്ലിലിറ്റർ തേനും ഒരു നാരങ്ങയുടെ നീരും മാതള നാരങ്ങ അല്ലികളാക്കിയത് 100 ഗ്രാമും പഴങ്ളും യോജിപ്പിച്ചു ഫ്രിഡ്ജിൽ വയ്ക്കുക. വിളമ്പുന്നതിന് തൊട്ടുമുമ്പ് പുറത്തെടുത്ത് ഗ്ലാസുകളിലാക്കി തണുപ്പിച്ച് സോഡ ചേർത്ത് ഹണി പഞ്ച് തയാറാക്കാം.


തേൻ കേക്ക്

തേൻ കേക്ക് നിർമാണത്തിനാവശ്യമായ മാവ്, ബട്ടർ, മുട്ട എന്നിവയിൽ പഞ്ചസാരയ്ക്കു പകരം തേൻ ചേർത്ത് തയാറാക്കാം. തേൻകേക്ക് വളരെയേറെ രുചികരവും ഏതുപ്രായത്തിലുള്ളവർക്കും ഒരുപോലെ പ്രിയങ്കരവുമാണ്. മൈക്രോ വേവ് അവൻ 250ഡിഗ്രി ചൂടാക്കിയിടുക. 500 ഗ്രാം മൈദയിലേക്ക് 500 ഗ്രാം പൊടിച്ച പഞ്ചസാരയും ആവശ്യത്തിന് ബേക്കിംഗ് പൗഡറും ചേർത്ത് യോജിപ്പിക്കുക. ഇതിലേ ക്ക് 300 ഗ്രാം വെണ്ണയും എട്ട് മുട്ട, എട്ട് സ്പൂൺ പാൽ, ആവശ്യത്തിന് വാനില എസൻസ് എന്നിവ ചേർക്കുക. വെണ്ണ പുരട്ടിയ കേക്ക് മോൾഡിൽ ഈ മിശ്രിതം ഒഴിച്ച്, മുകൾവശം അണ്ടിപ്പരിപ്പ്, ചെറി എന്നിവ കൊണ്ട് അലങ്കരിക്കുക. അവ നിൽ വച്ച് 160 ഡിഗ്രിയിൽ 30 മിനിട്ട് ബേക്ക് ചെയ്യുക. അതിനുശേഷം വെള്ളം തിളപ്പിക്കുക. ചൂടാറിയ വെള്ളത്തിലേയ്ക്ക് 50 മില്ലിലിറ്റർ തേൻ, ആവശ്യത്തിന് റോസ് വാട്ടർ എന്നിവ ഒഴിച്ച് യോജിപ്പിക്കുക. ചൂടാറിയ കേക്ക് കമിഴ്ത്തിയ ശേഷം തേൻ – റോസ് വാട്ടർ മിശ്രിതം സ്പൂൺ ഉപയോഗിച്ച് പതിയെ ഒഴിച്ച് കേക്കിനുള്ളിലേക്ക് ഊറിയിറ ങ്ങാൻ അനുവദിക്കുക.

തേൻ ഐസ്ക്രീം

നൂറ് ഗ്രാം അത്തിപ്പഴം ചൂടുവെളളത്തിൽ ആറു മണിക്കൂർ കുതിർത്തശേക്ഷം മിക്സിയിൽ അരയ്ക്കുക, പീന്നീട് കാൽ കപ്പ് പാലും അര ടിൻ കണ്ടൻസ്ഡ് മിൽക്കും ചേർത്ത് അരയ്ക്കണം. ഈ മിശ്രിതത്തിൽ കാൽ കപ്പ് തേനും അരകപ്പ് ക്രീമും ചേർത്ത് വീണ്ടും മിക്സിയിൽ അടിക്കണം. ഈ കൂട്ട് ഒരു ഐസ് ട്രേയിൽ ഒഴിച്ച് അലുമിനിയം ഫോയിൽ കൊണ്ട് മൂടി, കട്ടിയാകുന്നതുവരെ ഫ്രീസറിൽ തണുപ്പിച്ച് കഴിക്കാം.

തേൻ ബ്രെഡ്

ഗോതമ്പ് പൊടി, പാൽ, യീസ്റ്റ്, എന്നിവ തേനിൽ ചേർത്ത് കുഴച്ച് ചുട്ടെടുക്കുന്ന തേൻ ബ്രെഡിന് വിദേശരാജ്യങ്ങളിൽ പ്രിയമേറെയാണ്. കുഞ്ഞുങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഈ ബ്രെഡ് ഊർജദായകവും പോഷക സമൃദ്ധവുമാണ്.

ഹണികുക്കീസ്

തേൻ, പഞ്ചസാര, ഗ്ലൂക്കോസ്. ചെറുചൂടുവെള്ളം, വാനിലപ്പൊടി, ആൾക്കഹോൾ എക്സ്ട്രാക്റ്റ് എന്നിവ ചേർത്തുണ്ടാക്കുന്ന ഹണികുക്കീസ് ബ്രെഡ്, കേക്ക്, തുടങ്ങിയവയോട് ചേർത്ത് കഴിക്കാവുന്നതാണ്.

ഉണക്കിയ പഴങ്ങൾ

ഉണക്കിയെടുത്ത ഈന്തപ്പഴം, മാമ്പഴം, ഏത്തപ്പഴം, കൈതച്ചക്ക, ചക്ക, പപ്പായ, അത്തിപ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങൾ തേനിലിട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് കുട്ടികൾക്ക് ഏറെ പ്രിയങ്കരവും പോഷകഗുണമുള്ളുമായ ആഹാരമാണ്. തേനിന്റെ പോഷകഗുണം ഏറെ ലഭ്യമാക്കുന്ന ഭക്ഷണമായി ഇതിനെ കണക്കാക്കാം.

നട്ട്സ് ഇൻ ഹണി

കശുവണ്ടി, ബദാം, കപ്പലണ്ടി, പിസ്ത, വാൽനട്ട് എന്നിവ ചേർത്ത് രൂപപ്പെടുത്തുന്ന നട്ടസ് ഇൻ ഹണി പോഷകമേറെയുള്ളതാണ്. ഇത് ദിവസവും കഴിക്കുന്നത് രുചികരവും ആരോഗ്യത്തിന് ഉത്തമവുമാണ്.

ഹണി റോസ്റ്റഡ് നട്ട്സ് ബാർ

തേൻ, ബദാം, കപ്പലണ്ടി, വെള്ളം, വിനാഗിരി എന്നിവ ചേർത്ത് ഹണി റോസ്റ്റഡ് നട്ട്സ് ബാർ രൂപപ്പെടുത്താം. വർധിച്ച ഊർജദായകമായ ഈ വിഭവ ത്തിന് വിപണന സാധ്യതകൂടുതലാണ്.

ഹണി ഫ്രൂട്ട് സിറപ്പ്

പഴച്ചാറുകളിൽ തേൻ ചേർ ത്തുണ്ടാക്കുന്ന ഹണി ഫ്രൂട്ട് സിറപ്പ് ഇന്ന് വിപണിയിൽ ലഭിക്കുന്ന പലതരം സിന്തറ്റിക് സിറപ്പുകളെയും മറികടക്കുന്നതിന് സഹായിക്കും. ഏറെ വിപണന സാധ്യതയുള്ള മൂല്യവർധിത ഉത്പന്നമാണ്. പഴങ്ങളുടെ രുചിയും തേനിന്റെ ഗുണവും ഊർജദായക പാനീയമാക്കി ഹണി ഫ്രൂട്ട് സിറപ്പിനെ മാറ്റുന്നു.

തേൻ നെല്ലിക്ക

കഴുകി വൃത്തിയാക്കിയ നെല്ലിക്ക രണ്ടു കിലോ ആവിയിൽ പുഴുങ്ങുക. വെന്തു തൊലി പൊട്ടാതെ സൂക്ഷിക്കണം. അതിനു ശേഷം നനവില്ലാതെ നെല്ലിക്ക ഒരു ഭരണിയിൽ രണ്ടു കിലോ തേനിലിട്ടു വയ്ക്കുക. നെല്ലിക്ക തേനിൽ മുങ്ങിയിരിക്കണം. വായുകടക്കാതെ ഭരണി മൂടിക്കെട്ടി സൂക്ഷിക്കണം. 14 ദിവസം കഴിഞ്ഞ് ഭരണിയിലുള്ള തേൻ മാറ്റി പുതിയ തേൻ ഒഴിക്കണം. നെല്ലിക്ക തേനിലിട്ടത് വളരെയേറെ ഔഷധ ഗുണമുള്ള ഒരു ഉത്പന്നമാണ്. മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഇവ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കാം.

തേൻ വെളുത്തുള്ളി

വെളുത്തുള്ളി വെയിലത്ത് ഉണക്കിയ ശേഷം തേനിലിട്ട് സൂക്ഷിക്കാം. ദിവസവും ഒരുസ്പൂൺ തേനും വെളുത്തുള്ളി മിശ്രിതവും കഴിക്കുന്നത് കൊളസ്ട്രോളും രക്‌തസമ്മർദ്ദവും കുറച്ച് ആരോഗ്യം പ്രദാനം ചെയ്യും.

കാന്താരി മുളക്–തേൻ

കാന്താരി മുളക് കഴുകി ഉണക്കി തേനിലിട്ട് സൂക്ഷിക്കുക. ദിവസവും ഒരു കാന്താരിയും ഒരു സ്പൂൺ തേനും കഴിക്കുന്നത് ഉയർന്ന രക്‌തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കും.

കാരറ്റ്– തേൻ ഹൽവ

കാരറ്റ് – ഒരു കിലോ, പാൽ– 500 മില്ലിലിറ്റർ, പഞ്ചസാര– രണ്ട് കപ്പ്, തേൻ– 100 മില്ലിലിറ്റർ, നെയ്യ്– മൂന്നു ടീസ്പൂൺ ഗ്രേറ്റ് ചെയ്ത കാരറ്റ് പാലിൽ നന്നായി വേവിച്ചെടുക്കുക. ഇതിൽ പാലും നെയ്യും പഞ്ചസാരയും ചേർത്ത് കുറുക്കിയെടുക്കുക. ഏലക്ക, അണ്ടിപ്പരിപ്പ്, ബദാം, തേൻ എന്നിവ ചേർത്ത് വിളമ്പാം

ബ്രഡ് ബനാന ഹണി ടോസ്റ്റ്

ബ്രഡ്– ഒരു പാക്കറ്റ്, ഏത്തപ്പഴം– മൂന്നെണ്ണം, നെയ്യ്– 50 ഗ്രാം, തേൻ– 100 മില്ലിലിറ്റർ, തൊലികളഞ്ഞ പഴുത്ത ഏത്തപ്പഴം നേർത്ത കനത്തിൽ നെടുകെ മുറിച്ച് നെയ്യിൽ പൊരിച്ചെടുക്കുക. നെയ്യിൽ ടോസ്റ്റ് ചെയ്ത രണ്ടു ബ്രഡിനടിയിലായി നേരത്തെ പൊരിച്ചെടുത്ത പഴം തേനിൽ മുക്കി സാൻവിച്ച് രൂപത്തിൽ വെയ്ക്കുക.

തേൻ ഗുലാബ് ജാമുൻ

ഗുലാബ് ജാമുൻ മിക്സ്– ഒരു പാക്കറ്റ്, എണ്ണ–ഒരു കിലോ, പഞ്ചസാര–250 ഗ്രാം, തേൻ– 500 മില്ലിലിറ്റർ, വെള്ളം– 250 മില്ലിലിറ്റർ, പാൽ– 500 മില്ലിലിറ്റർ. ഗുലാബ് ജാമുൻ മിക്സും പാലും നന്നായി കുഴച്ച് ചപ്പാത്തി പരുവത്തിലാക്കുക. കുറച്ചു സമയത്തിനു ശേഷം ഇവയെ ചെറിയ ഉരുളകളാക്കി. എണ്ണയിൽ പൊരിച്ചെടുക്കുക. പഞ്ചസാര ലായനിയിൽ തേൻ ചേർത്ത്, ഇതിലേക്ക് പൊരിച്ചെടുത്ത ഉരുളകൾ ഇടുക.

സൗന്ദര്യം വർധിപ്പിക്കാനും തേൻ

തേൻ ചേർത്ത് സോപ്പ് , മുഖലേപനങ്ങൾ, ശരീരലേപനങ്ങൾ എന്നിവ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹാനികരമായ രാസവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി, പ്രകൃതിദത്തമായ തേൻചേർത്ത് നിർമിക്കുന്ന ഈ ഉത്പന്നങ്ങൾ ചർമത്തിനോ ആരോഗ്യത്തിനോ ഹാനികരമല്ല എന്നതാണ് പ്രത്യേകത. സൗന്ദര്യം സംരക്ഷിക്കുന്ന സ്ത്രീകളെ ഏറെആകർഷിച്ച് ആഭ്യന്തര വിപണിയും വിദേശവിപണിയും ഒരുപോലെ ഉപയോഗപ്പെടുത്താൻ ഈ മൂല്യവർധിത ഉത്പന്നങ്ങളിലൂടെ സാധിക്കും. Phone: 2384422, 9400185001 Email : [email protected]

ഡോ. എസ്. ദേവനേശൻ
ഡോ. കെ.എസ്. പ്രമീള, കെ.കെ. ഷൈലജ

അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം
കാർഷിക കോളജ്, വെള്ളായണി, തിരുവനന്തപുരം.

എയ്റോപോണിക്സിൽ നൂറുമേനി
തിരുവനന്തപുരം നഗരത്തിലെ കണ്ണമ്മൂലയിൽ കൊല്ലൂർ ഗാർ ഡൻസിലെ യുവ ഐടി എൻജിനിയറാ യ അർജുൻ സുരേഷിന്‍റെ വീടിന്‍റെ മട്ടുപ്പാവിൽ എയ്റോപോണിക്സ് കൃഷി യുടെ അദ്ഭുതമുണ്ട്. അർജുൻ സുരേ ഷും യുവ എൻജിനിയർമാരായ അശ്വിൻ വിനുവും എസ്.ജെ. അഭിജിത്തും ...
ഇടുക്കിയിൽ വിളഞ്ഞു, ഹിമാലയൻ പേരേലം
ഇടുക്കിയിലെ കാർഷിക ഗ്രാമമായ തങ്കമണിയിൽ നിന്ന് ഒരു വിജയഗാഥ. ദീർഘനാളത്തെ ഗവേഷണങ്ങൾ ഫലം കാണാത്തിടത്ത് ഒരു കർഷകന്‍റെ പരീക്ഷണം വിജയം കണ്ടു. ഹിമാലയൻ ബെൽറ്റിൽമാത്രം കായ്ക്കുന്ന ഹിമാലയൻ പേരേലം എന്ന വലിയ ഏലം(large cardamom) സഹ്യസാനുവി...
അഗ്രമെരിസ്റ്റത്തിൽ നിന്ന് ടിഷ്യൂ തൈകൾ
ടിഷ്യൂകൾച്ചർ യൂണിറ്റുകൾ കേരളത്തിൽ ധാരാളമുണ്ട്. എന്നാൽ ടിഷ്യുകൾച്ചർ യൂണിറ്റിൽ ഭൗമസൂചിക ലഭിച്ചിട്ടുള്ള ഏക നേന്ത്രൻ ഇനമായ ചെങ്ങാലിക്കോടൻ എന്ന നേന്ത്രരാജാവിന്‍റെ തൈകളുടെ ഉത്പാദനം സാധ്യമാക്കുകയാണ് ബിന്ധ്യ ബാലകൃഷ്ണൻ. സാധാരണ ടിഷ്യു...
കാർഷിക ഗ്രാമത്തിനു വനിതകളുടെ സമ്മാനം
വാഴകളുടെ നാട്ടിലെ വനിതാ സ്റ്റാർട്ടപ്പിൽ നാടൻ ടിഷ്യൂകൾച്ചർ വാഴകൾ. ഇരിങ്ങാലക്കുട കോണത്തുകുന്ന് മങ്ങാട്ടുകുന്നത്തുവീട്ടിലെ സ്വന്തം വീട്ടുമുറ്റത്ത് എംടെക് ബയോടെക്നോളജി ബിരുദധാരിയായ ബിന്ധ്യാ ബാലകൃഷ്ണനും നാലു വനിതകളും ചേർന്നാണ...
മത്സ്യകൃഷിയിൽ ബെന്നിയുടെ പുനഃചംക്രമണ പാഠങ്ങൾ
കാർഷിക മേഖലയിൽ പുനഃചംക്രമണ മത്സ്യകൃഷിയിലൂടെ പുതുവഴിതേടുകയാണ് വയനാട്, പുൽപള്ളി കാപ്പിസെറ്റിലെ ചിറ്റേത്ത് ബെന്നിയും കുടുംബവും. കാർഷികവൃത്തി ഇഷ്ടപ്പെടുന്ന കർഷകർക്ക് ഒരുപോലെ അദ്ഭുതമാവുകയാണ് ബെന്നിയുടെ നൂതന കൃഷിരീതി. വീടിനോടുചേർ...
വർഷം മുഴുവൻ പച്ചക്കറിയുമായി വട്ടവട
ഇടുക്കിയിലെ മൂന്നാർ മലനിരകളിലൂടെ 45 കിലോമീറ്റർ വടക്കോട്ടു യാത്രചെയ്താൽ വട്ടവടയിലെത്താം. പശ്ചിമഘട്ടത്തിന്‍റെ കിഴക്കുഭാഗം. സമുദ്രനിരപ്പിൽ നിന്ന് 1450 നും 2695 മീറ്ററിനും മധ്യേ ഉയരത്തിലുള്ള മലനാട്. കോവിലൂർ എന്ന ചെറിയപട്ടണത്ത...
വായുവിനും ജലത്തിനും ജലചംക്രമണം
അധിവസിക്കുന്ന ഭുമിയുടെ മൂന്നിൽ രണ്ടു ഭാഗ വും ജലമാണ്. എന്നാൽ അതി ന്‍റെ മൂന്നു ശതമാനം മാത്രമേ മനുഷ്യന് ലഭ്യമായിട്ടുള്ളൂ. ഇതിൽ ഒരു ശതമാനമേ മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. ബാക്കി രണ്ടു ശതമാനം മാലിന്യം കലർന്നിരിക്കുകയാണ്.
...
റബറിന് ശിഖരങ്ങളുണ്ടാക്കാൻ ഹമീദിന്‍റെ ടെക്നിക്
റബർമരങ്ങളിൽ രണ്ടര - മൂന്ന് മീറ്റർ (8-10 അടി) ഉയരംവരെ ശിഖരങ്ങൾ ഇല്ലാതി രുന്നാലേ ശരിയായരീതിയിൽ ടാപ്പുചെയ്ത് ആദായമെടുക്കാൻ പറ്റൂ. അതിനായി ചെറിയതൈ കളിൽ ഈ ഉയരമെത്തുന്ന തുവരെ ഉണ്ടാകുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റുന്നു. രണ്ടര - മൂന്ന് ...
കൂണ്‍: രോഗങ്ങളും പരിഹാരവും
റോമക്കാർ ദൈവത്തിന്‍റെ ഭക്ഷണമെന്നും ചൈനക്കാർ മൃതസഞ്ജീവനി എന്നും വിളിക്കുന്ന ന്ധകൂണ്‍’ ഹരിതരഹിത സസ്യങ്ങളുടെ ഫ്രൂട്ടിംഗ് ബോഡി അഥവാ സ്പോറോഫോറുകളാണ്. ആഹാരമാണ് മരുന്ന് എന്ന തത്വമനുസരിച്ച് ഇവ ഒരുത്തമ മരുന്നാണ്. എന്നാൽ ഈ മരുന്നി...
ബോണ്‍സായ് വിസ്മയം തീർക്കും അഡീനിയം ഒബീസം
ഡോഗ്ബേൻ തറവാട്ടിലെ അപ്പോസൈനേഷ്യ കുടുംബത്തിൽപ്പെട്ട ഒരംഗമാണ് അഡീനിയം. ചെടിയുടെ പ്രത്യേകതകൊണ്ടും പുഷ്പങ്ങളുടെ ഭംഗികൊണ്ടും ഇവ ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാകുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും, അറേബ്യ, തായ്ലൻഡ്, തായ്വാൻ എന്നിവിടങ്ങള...
അയലത്തെ നല്ല കൃഷി പാഠങ്ങൾ
ഒരു വ്യക്തിയുടെ വ്യക്തിത്വം വികാസം പ്രാപിക്കുന്നതിൽ അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനം പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരിൽ നിന്നും കണ്ടും കേട്ടും പഠിച്ചാണ് അവൻ വളരുന്നത്. താൻ കാണുന്നതിൽ ന·- തിൻമകൾ തിരിച്ചറിഞ്ഞ് നൻമ സ്വീകരിക...
കുറുനരിവാലൻ ഓർക്കിഡ്
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനായാസം വളരുന്ന ഓർക്കിഡ് പുഷ്പമാണ് കുറുനരിവാലൻ എന്ന വിളിപ്പേരിലൂടെ പ്രചാരം നേടിയ റിങ്കോസ്റ്റൈലിസ്. മുഴുവൻ പേര് റിങ്കോസ്റ്റൈലിസ് റെട്ടൂസ്. ഇതിന്‍റെ പൂക്കൾ നിറഞ്ഞ പൂങ്കുല കുറുനര...
നാടൻ മാവുകളുടെ പ്രചാരകനായി മാർട്ടിൻ
കേരളത്തിന്‍റെ തനതായ ഒട്ടേറെ നാടൻ മാവിനങ്ങളിൽ പലതും കാലത്തിന്‍റെ പ്രയാണത്തിൽ അപ്രത്യക്ഷമാകുകയാണ്. കല്ലുകെട്ടി, കുറ്റ്യാട്ടൂർമാവ്, കുലകുത്തി, ചന്ദ്രക്കാരൻ തുടങ്ങി പലതും നമ്മുടെ തനതുമാവിനങ്ങളാണ്. നാടൻ മാവുകളിലെ മികച്ച ഇനങ്ങളെ ക...
രക്തശാലിയും ഉഴുന്നും കൂണും; സമ്മിശ്രകൃഷിയിൽ സുരേഷിന്‍റെ കൈയൊപ്പ്
ഒൗഷധ നെല്ലിനമായ രക്തശാലിയും ഉഴുന്നും കൂണും മൾബറിയും മീനും പച്ചക്കറികളുമെല്ലാം കൃഷിചെയ്ത് സമ്മിശ്രകൃഷിയിൽ ശ്രദ്ധേയനാവുകയാണ് പാലക്കാട് ചിറ്റൂർ കച്ചേരിമേട് പുത്തൻവീട്ടിൽ സുരേഷ്. പെരുമാട്ടി മുതലാംതോട്ടിലെ കൃഷിയിടത്തിൽ ഒരേക്കറിലാ...
ഇടവിളയായി മൾബറി; ഉത്തമ കാലിത്തീറ്റ
കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ച ക്ഷീരമേഖലയെ തളർത്താതിരിക്കാനുള്ള ഉത്തമ ഉപാധിയാണ് കാലിത്തീറ്റ വൃക്ഷങ്ങൾ. കേരളത്തിൽ കന്നുകാലി വളർത്തലിന്‍റെ സാധ്യതകൾ വളരെ കൂടുതലാണെങ്കിലും കാലിത്തീറ്റ, പിണ്ണാക്ക് എ...
സ്വർണവർണം ചാലിച്ച് എഗ്ഫ്രൂട്ട്
മനോഹരമായ സ്വർണവർണമുള്ള പഴമാണ് കാനിസ്റ്റൽ അഥവാ എഗ്ഫ്രൂട്ട്. ഭംഗിയും ഗുണവും ഈ സ്വർണപ്പഴങ്ങൾക്കു വളരെ അധികമാണ്, പക്ഷേ എന്തുകൊണ്ടോ കേരളത്തിൽ അധികം പ്രചാരത്തിലില്ല. അപൂർവം വീടുകളിൽ മാത്രമേ നല്ല തണൽ ചാർത്തി നില്ക്കുന്ന ഇലച്ചാർത്...
എലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്
പറഞ്ഞതിനെപ്പറ്റി വീണ്ടും പറയുന്നു; എഴുതിയതിനെപ്പറ്റി വീണ്ടും വീണ്ടും എഴുതുന്നു. ഇതാണ് ഒൗഷധസസ്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അല്പംമാത്രമായി പരാമർശിക്കപ്പെടുന്നവയോ, ഒട്ടും ചർച്ചചെയ്യപ്പെടാത്തവയ...
ശുദ്ധമായ പാൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുവാണ് പാൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാൾക്ക് പ്രതിദിനം 280 ഗ്രാം പാലും പാലുത്പന്നങ്ങളും ആവശ്യമുണ്ട്. ഇത്രയും പ്രാധാന്യമുള്ള ഒരു ഭക്ഷ്യവസ്തു ശുചിത്വ ത്തോടെ ഉത്പാദിപ്പ...
നട്ടിട്ട് ഒന്നര വർഷം, വിളവ് നൂറുമേനി
നട്ട് ഒന്നരവർഷമായ റംബൂട്ടാനിൽ കൃഷിരീതിയുടെ പ്രത്യേകതമൂലം നൂറുമേനി വിളയിച്ചിരിക്കുകയാണ് കോതമംഗലം പള്ളിവാതുക്കൽ ജോയ് ജോസഫ്. റംബൂട്ടാന് ഇടവിളയായി ആദ്യവർഷം ചേന, പാഷൻ ഫ്രൂട്ട്, ഏത്തവാഴ, മത്തൻ, വെള്ളരി എന്നിവയെല്ലാം നട്ടു. ഇവയും...
നമുക്ക് ചെയ്യാം സമ്മിശ്രകൃഷി
നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പിൽ നാം ചെയ്യുന്ന കൃഷിയിൽ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്...
കൃഷിചെയ്യാം, പശുവിനായ്
കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങി...
എംബിഎയ്ക്കുശേഷം കൃഷി
വീട്ടുപരിസരത്തെ വിളവൈവിധ്യം

കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇ...
നാളികേര കർഷകർ ആശങ്കയിൽ; ത്രിതല സംവിധാനം ഉൗർജിതമാക്കുക
ഒരു നാളികേരത്തിന് മുപ്പതു രൂപ കൊടുത്തു വാങ്ങുന്ന ഉപഭോക്താവ് അറിയാൻ ഒരു രഹസ്യം പറയാം. ചേർത്തല സ്വദേശിയായ ഡോ. ഹരിദാസിന് എണ്ണൂറിനടുത്ത് നാളികേരം ഓരോ വിളവെടുപ്പിനുമുണ്ടാകും. സങ്കരയിനമാകയാൽ സാമാന്യം വലിപ്പവും തൂക്കവുമുള്ള നാളി...
2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമോ?
2022ഓടെ കർഷകരുടെ വരുമാനം എങ്ങനെ ഇരട്ടിയാക്കാമെന്നതാണ് ഇപ്പോൾ രാജ്യത്തെ കാർഷിക മേഖലയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് സെമിനാറുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രഗവണ്‍ മെന്‍റ...
വളര്‍ത്തുപക്ഷി മേഖലയിലെ വെല്ലുവിളികള്‍, സമീപനങ്ങള്‍
ഭാരതത്തിൽ പ്രതിവർഷം 47,000 കോടി രൂപയുടെ വിനിമയം നടക്കുന്ന വളർത്തുപക്ഷി മേഖല, കാർഷിക മൃഗസംരക്ഷണരംഗത്തെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. പ്രതിവർഷം മുട്ടക്കോഴി വ്യവസായത്തിൽ ആറു ശതമാനം, ഇറച്ചിക്കോഴി വ്യവസായത്തിൽ 12 ശതമാനം എന്നി...
തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ...
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38-ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്...
പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ മറ്റ് പ്രദേശങ്ങളിലെല്ലാം തന്നെ ലാഭകരമല്ലാത്ത കൃഷിയായി മാറുന്നു. കേരളത്തിന്‍റെ നെല്ലറകളായ ഈ പ്രദേശത്തെ കർഷകർ നമ്മുടെ അന്നദാതാക്കളാണ്. നെൽവയ...
കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ആളിക്കത്തിയ കർഷക രോഷം ഇന്ത്യയൊട്ടാകെ പടരുകയാണ്. വിലയിടിവിൽ പ്രതിഷേധിച്ചും കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും മഹാര...
ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
ഉച്ചാറൽ സമയത്ത് (പകൽ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാൽ വെയിലിന്‍റെ കാഠിന്യം മൂലം മണ്ണിലെ ഈർപ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണിൽ സൂക്ഷ്മജീവികൾ ഇല്ലാതെയാകും. ജൈവ നിലനിൽ പ്പി...
LATEST NEWS
ചൈനയിൽ ശക്തമായ ഭൂചലനം
ല​ബ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ഹ​രീ​രി പാ​രീ​സി​ലേ​ക്ക് തി​രി​ച്ചു
അ​താ​തു​ര്‍​ക്കിനെ "ശത്രുവായി' ചിത്രീകരിച്ചു; നാ​റ്റോ പ​രി​ശീ​ല​ന​ത്തി​ൽ നി​ന്ന് തു​ർ​ക്കി പി​ന്മാ​റി
കാ​മ​റൂ​ൺ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ വൻ അ​ഗ്നി​ബാ​ധ; അട്ടിമറി സാധ്യത പരിശോധിക്കുന്നു
അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ: ആ​സാം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ രാ​ജി​വ​ച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.