പഴങ്ങളുടെ പറുദീസയുമായി കൂരാച്ചുണ്ടിലെ സിറിയക് സാർ
പഴങ്ങളുടെ പറുദീസയുമായി കൂരാച്ചുണ്ടിലെ സിറിയക് സാർ
Tuesday, August 30, 2016 4:56 AM IST
പഴങ്ങളുടെ പറുദീസയൊരുക്കുകയാണ് കൂരാച്ചുണ്ട് ശങ്കരവയലിൽ റിട്ട. അധ്യാപകനായ പന്തപ്ലാക്കൽ സിറിയക്സാർ. വിഷരഹിത പഴങ്ങൾ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിശ്രമജീവിതം മറ്റൊരു തലത്തിലേക്ക് ശ്രദ്ധയൂന്നുകയായിരുന്നു ഈ ചിത്രകലാധ്യാപകൻ. ഒടുവിൽ വർഷങ്ങളുടെ പ്രയത്നം സാഫലമായതിന്റെ നിർവൃതിയിലാണ് ഇദ്ദേഹം.

നൂറു തരം പഴച്ചെടികൾ നട്ടുപിടിപ്പിച്ച് ഫലമെടുക്കുകയെന്ന ലക്ഷ്യത്തെ മുറുകെപ്പിടിച്ചായിരുന്നു യാത്ര. വീടിനോടുചേർന്നുള്ള ഒരേക്കർ റബർത്തോട്ടം മുറിച്ചുനീക്കിയാണ് ഇതിനു തുടക്കം കുറിച്ചത്. അഞ്ചു വർഷമായി സ്വദേശിയും വിദേശിയുമായ വിവിധതരം പഴച്ചെടികൾ ഈ ഒരേക്കറിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ചുവരികയാണിദ്ദേഹം.

വിപണിയിൽ നിന്നു ലഭിക്കുന്ന പഴവർഗങ്ങളുടെ ഗുണനിലവാരക്കുറവും വിഷപദാർഥങ്ങളുടെ ഉപയോഗവുമാണ് ഈ അധ്യാപകനെ ഇതിലേക്കു നയിച്ചത്. ഏതിനത്തിൽപ്പെട്ടതും വിദേശിയായയാലും നമ്മുടെ കാലാവസ്‌ഥയിൽ നട്ട് വളപ്രയോഗം നടത്തി പരിചരിച്ചാൽ വളർന്നു ഫലമണിയുമെന്നാണ് സിറിയക്സാർ പറയുന്നത്. ഇതിനായി തികച്ചും ജൈവവളങ്ങൾ മാത്രമാണിദ്ദേഹം നൽകിവരുന്നത്. നമുക്ക് ആവശ്യത്തിനുള്ള പഴവർഗങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാമെന്നുള്ള സന്ദേശം ലോകത്തിനു നൽകുകയാണിദ്ദേഹം.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ30ളമ2.ഷുഴ മഹശഴി=ഹലളേ>

തന്റെ കൃഷിയിടത്തിലെ പ്രധാന വിളകളായ അമ്പഴം, അത്തി, ബറാഭ, ചെറി, ബട്ടർ ഫ്രൂട്ട്, എഗ്ഗ് ഫ്രൂട്ട്, ചാമ്പ, ഫിലോസാൻ, പാഷൻഫ്രൂട്ട്, എലന്തപ്പഴം, കോക്കം, കരബോള, സാന്തോൾ, റംബൂട്ടാൻ (വിവിധയിനം), പ്ലാവുകൾ, മുള്ളചക്ക, ചതുരനെല്ലി, കമ്പിളിനാരകം, ഗണപതി നാരകം, ടിഷ്യു നാരകം, പേര, മാങ്കോസ്റ്റിൻ, നോനി, ഓറഞ്ച്, ഞാറപ്പഴം, സീതപ്പഴം, രാമൻപ്പഴം, മാവ്, ഹൈബ്രിഡ് ചാമ്പ, പിസ്ത, ചെമ്പടാക്ക്, സ്ട്രോബറി, സലാക്ക് തുടങ്ങിയ 64 തരം പഴച്ചെടികളാണ് കായ്ച്ചു നിൽക്കുന്നത്.

കൂടാതെ ആപ്പിൾ, ദുരിയാൻ, ഉറുമാമ്പഴം, ലിച്ചി, മുസാബി, ഞാവൽ, സബർജെല്ലി, ഹോഗ്പ്ലം, ബേൽഫ്രൂട്ട്, പിച്ചി, മുന്തിരി, മരമുന്തിരി, സ്റ്റാർഫ്രൂട്ട്, പ്ലം എന്നിങ്ങനെ കായിടാൻ പാകമായി വരുന്ന നിരവധി ചെടികളും ഒരു ചെടിയുടെ വിവിധ വർഗത്തിൽപ്പെട്ടവയടക്കം 164 ചെടികൾ തോട്ടത്തിൽ വളർന്നു കഴിഞ്ഞു.

ഏവർക്കും നയന മനോഹാരിതയേകുന്ന രുപഭംഗിയിലാണ് കൃഷിത്തോട്ടം ഡിസൈൻ ചെ യ്തിട്ടുള്ളത്. തോട്ടത്തിൽ ഇതിനായി കുളവും നിർമിച്ചിട്ടുണ്ട്. ഏവരെയും ആകർഷിക്കുന്ന രീതിയിലുള്ള തോട്ടം വീക്ഷിക്കാൻ നിരവധിപേർ ഇവിടെ സന്ദർശനം നടത്തുന്നുണ്ട്. ഇതു മാത്രമല്ല, ഒട്ടനവധി പച്ചക്കറികളും നട്ടുപരിപാലിക്കുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള ഒട്ടുമിക്കവയും തോട്ടത്തിൽ ലഭ്യമാണ്.
കുറ്റ്യാടിക്കടുത്ത് മരുതോങ്കരയിൽ കർഷക കുടുംബത്തിൽ ജനിച്ച സിറിയക്സാർ ചാത്ത ൻകോട്ടുനട എ. ജെ. ജോൺ മെമ്മോറിയൽ ഹൈസ്ക്കൂളിലെ ചിത്രകലാ അധ്യാപകനായി 2006 ൽ സർവീസിൽ നിന്നു വിരമിച്ച് കൂരാച്ചുണ്ടിൽ താമസിക്കുന്നു. കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിൽ നിന്ന് ഉറുദു അധ്യാപികയായി വിരമിച്ച ജോയ്സിയാണ് ഭാര്യ. മക്കൾ സായൂജ്, ദീപ്തിൻ. ഫോൺ: 9048833906.

–<യ> ജോൺസൺ, കൂരാച്ചുണ്ട്

<ശാഴ െൃര=/ളലമേൗൃല/സമൃബ2016മൗഴ30ളമ3.ഷുഴ മഹശഴി=ഹലളേ>