പട്ടാളച്ചിട്ടയിൽ ചക്കയുടെ രൂപം മാറുന്നു
പട്ടാളച്ചിട്ടയിൽ ചക്കയുടെ രൂപം മാറുന്നു
Tuesday, July 12, 2016 4:17 AM IST
<യ> നെല്ലി ചെങ്ങമനാട്

ചക്കയുടെ മണവും രുചി യും വിദേശിയരെ ആകർഷിച്ചതുകൊണ്ടാകാം ചക്കയുടെ മൂല്യവർധിത ഉത്പന്ന നിർമാണം വയനാട്, പാലക്കാട്, ഇടുക്കി മേഖലകളിൽ സജീവമാകുന്നത്. സർക്കാർ സഹകരണത്തോടെ ചക്കയുടെ വിവിധ ഉത്പന്നങ്ങൾ അതിരപ്പള്ളി എക്സ്സർവീസ് മെൻസ് കോളനിയിൽ ഉണ്ടാക്കുന്നുണ്ട്. 2015 ലെ വിളവെടുപ്പു കാലത്താണ് ആതിരപ്പള്ളി വെറ്റിലപ്പാറയിൽ പാഴായിപോകുന്ന ചക്ക,മൂല്യവർധനവിലൂടെ ജനങ്ങളിൽ എത്തിച്ച് ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള തീവ്രശ്രമം തുടങ്ങിയത്. ചാലക്കുടി നിവാസിയായ ജോയിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് ശാസ്ത്രീയമായ രീതിയിൽ ചക്കസംസ്കരണം എക്സർവീസ് മെൻസ് കോളനിയിൽ ആരംഭിക്കുന്നത്. ഇതിന്റെ മേൽനോട്ടത്തിൽ ആദ്യം ആരംഭിച്ചത് നഴ്സറിയായിരുന്നു. പിന്നീട് ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ഒരു ഉദ്യാനവും ജൈവഭക്ഷണശാലയും ആരംഭിച്ചു. ഇതിന്റെ പിൻതുടർച്ചയായിട്ടാണ് ചക്ക സംസ്കരണം തുടങ്ങുന്നത്.

ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് നൽകിയ ഭൂമികഴിഞ്ഞുള്ള 260 ഏക്കർ സ്‌ഥലത്താണ് കോളനി പ്രവർത്തിക്കുന്നത്.

പഴയകാലം മുതൽ നിലനിൽക്കുന്ന നാട്ടുമാവുകളും പ്ലാവുകളും തെങ്ങുകളുമെല്ലാം ഇന്നു നശിപ്പിക്കാതെ നിലനിർത്തിയിരിക്കുന്നു. ഇവയിൽ നിന്നാണ് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്. ചക്കയുടെ പ്രാധാന്യം മനസിലാക്കി ചക്ക ഉത്പന്നങ്ങൾക്ക് മുൻതൂക്കം നൽകിയിരിക്കുന്നു. ചക്കയുടെ മുള്ളുള്ള ഭാഗം മാത്രമാണ് ഉപയോഗിക്കാതെ മാറ്റുന്നത്. ഇത് ജൈവവളനിർമാണത്തിനായി ഉപയോഗിക്കുന്നതുകൊണ്ട് പരിസരമലിനീകരണം ഉണ്ടാകുന്നില്ല.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ12സയ2.ഷുഴ മഹശഴി=ഹലളേ>

ചക്കച്ചുള സംസ്കരിച്ച് പൾപ്പ് ഉണ്ടാക്കി വിവിധ കമ്പനികൾക്ക് നൽകുന്നു. ഇതു ഉപയോഗിച്ച് ഐസ്ക്രീം, കേക്ക്, മിഠായി തുടങ്ങിയവ ഉണ്ടാക്കുന്നുണ്ട്. കൂടാ തെ ചക്കപൊടിച്ച് ചപ്പാത്തി, പൂരി, പുട്ട്, ഉപ്പുമാവ്, കുറുക്ക് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നവരും നാട്ടിൻപുറങ്ങളിലുണ്ട്. ഈ ശീലം ജനങ്ങളിലേക്ക് എത്തിക്കുവാൻ എക്സ് സർ വീസ് മെൻസ് സഹകരണ കോളനി ശ്രമിക്കുന്നു.
ഇടിച്ചക്കമുതൽ പഴം വരെ വ്യത്യസ്ത വിഭവങ്ങളാക്കി മൂല്യവർധന നടത്തുന്നതിലൂടെ ചക്ക മലയാളികളുടെ ഒരു പ്രധാന ഭക്ഷ്യ വിഭവമായി തീർന്നാൽ ആരോഗ്യമുള്ള ഒരു സമൂഹം ജന്മംകൊള്ളും. ഇതിലൂടെ കർഷകർക്കും നേട്ടങ്ങളുണ്ടാകും. ചക്കക്കുരു ഒഴിവാക്കിയാണ് മലയാളികൾ ചക്ക കഴിക്കുന്നത്. പോഷകഗുണമുള്ള കുരുവും മൂല്യവർധിതമാക്കുകയാണിവിടെ. പച്ചച്ചക്ക, പാചകം ചെയ്യുന്നതിന് സാ ധ്യമായ രൂപത്തിൽ പായ്ക്ക് ചെയ്ത് ലഭ്യമാക്കുന്നുവെന്നതാണ് ചക്ക സംസ്കരണത്തിന്റെ പ്രധാന മേന്മയെന്ന് പ്രസിഡന്റായ ജോയി പറഞ്ഞു. ചക്കയുടെ പോഷകമൂല്യവും ശുദ്ധീകരണശേഷിയും രോഗങ്ങളെ നിയന്ത്രിക്കാനും ആരോഗ്യം വീണ്ടെടുക്കുവാനും സഹായിക്കുന്നുണ്ടെന്ന് എക്സ് സർവീസ് മെൻസ് സഹകരണ കോളനിയുടെ ഡയറക്ടർ ബോർഡ് അംഗമായ കെ. ജെ. ആന്റോ പറയുന്നു.


ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമായതിനാൽ, ഒന്നും കളയാതെ എല്ലാം മൂല്യവർധന നടത്തുവാനുള്ള പരിശ്രമത്തിലാണ് സഹകരണ കോളനി അംഗങ്ങൾ. ചക്കക്കുരു നുറുക്കി ഉണക്കിയതും, ചക്കക്കുരു പൊടിയും, ചക്കപ്പൊടിയും ചക്കപലഹാരങ്ങളും കേക്കും ജാമും സ്ക്വാഷും ഉൾപ്പെടെ 20 ൽ പരം ഉത്പന്നങ്ങളാണ് കൂട്ടായ്മയിൽ ഇവരുണ്ടാക്കുന്നത്. ചക്ക വേവിച്ച് പൾപ്പുണ്ടാക്കുന്നു. ഇതുപയോഗിച്ച് വയാനാട്ടിലുള്ള സ്വകാര്യയൂണിറ്റിലാണ് ഐസ്ക്രീം ഉണ്ടാക്കുന്നത്. വിനോദസഞ്ചാരികൾക്കായി തുമ്പൂർ മൂഴി ഡാമിൽ ചക്ക ഉത്പന്നങ്ങളുടെ പ്രത്യേക സ്റ്റാളുതന്നെയുണ്ട്. ഇവിടെ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ വാങ്ങുവാനും ചക്കചേർത്തുള്ള ഭക്ഷണവിഭവങ്ങൾ ഭക്ഷിക്കുവാനും സാധിക്കും.

കേരളത്തിലെ പ്രധാന ചക്ക സീസൺ കഴിയുമ്പോഴാണ് ദേവികുളം, മൂന്നാർ മേഖലയിൽ ചക്ക സുലഭമായി ഉണ്ടാകുന്നത്. ഇവിടത്തെ വിളവെടുപ്പ് തീരുന്നതോടെ കളിയിക്കവിള മേഖലയിൽ ചക്ക സുലഭമാകും. ഇങ്ങനെ നോ ക്കിയാൽ എന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ചക്കലഭിക്കുന്നതുകൊണ്ട് ചക്ക സംസ്കരണകേന്ദ്രം അടച്ചിടേണ്ട അവസ്‌ഥ ഉണ്ടാകുന്നില്ലെന്ന് ജോയി പറഞ്ഞു. ചക്ക പ്രധാന ഭക്ഷ്യ വിഭവമായിത്തീർന്നാൽ, ആരോഗ്യമുള്ള ഒരു സമൂഹം ഉണ്ടാകും. വരുമാനമുള്ള ഒരുവിളയായി പ്ലാവുകൾ മാറും. ഇതിനുള്ള ശ്രമങ്ങളാണ് എക്സ് സർവീസ് മെൻസ് സഹകരണ കോളനി നടത്തിവരുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9745240735.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ12സയ3.ഷുഴ മഹശഴി=ഹലളേ>