കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെക്സിക്കോ, സെൻട്രൽ അമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ചിക്കു എന്നറിയപ്പെടുന്ന സപ്പോട്ട, ഇന്ത്യ, പാക്കിസ്ഥാൻ, തായ്ലൻഡ്, മലേഷ്യ, കീന്പോഡിയ, ഇന്തോനേഷ്യ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി കാണപ്പെടുന്നു.
manilkara zapota എന്നാണ് ശാസ്ത്ര നാമം. 30 മീറ്ററോളം ഉയരത്തിൽ വളരുന്ന സപ്പോട്ടയുടെ തടിയിലും ഇലയിലും പഴത്തിലും വെളുത്ത കറയുണ്ട്. എന്നാൽ, പൂർണ വളർച്ചയെത്തിയ പഴത്തിൽ കറയുണ്ടാകില്ല. ഓരോ പഴത്തിലും 16 വിത്തുകൾ ഉണ്ടാവും. മരത്തിന്റെ തൊലിയിൽ നിന്നെടുക്കുന്ന കറ ചൂയിംഗ് ഗം ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.
സപ്പോട്ടയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. വൈറ്റമിൻ ആ, ഇ, കാത്സ്യം, ഇരുന്പ്, മഗ്നീഷ്യം പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും മഗ് നീഷ്യവും ഉള്ളതിനാൽ രക്തസമ്മർദം നിയന്ത്രി ക്കാൻ ഉത്തമമാണ്. വിറ്റാമിൻ ഇ യും ആന്റിഓക്സിഡന്റുകളും രോഗപ്രതിരോധ ശേഷി കൂട്ടാനും യൗവനം നിലനിർത്താനും സഹായിക്കും.
ആന്റിഓക്സിഡന്റുകൾ കാൻസർ പ്രതിരോധത്തിനും സഹായിക്കും. ഗ്ലൂക്കോസും ഉൗർജവും ധാരാള മുള്ളതിനാൽ കുട്ടികൾക്കും ഗർഭിണികൾക്കും അത്യുത്തമമാണ്. പഴത്തിലുള്ള വിറ്റാമിൻ ഋ ചർമത്തിന് ആരോഗ്യവും തിളക്കവും നൽകും.
സപ്പോട്ടയുടെ കുരുവിലുള്ള എണ്ണ മുടിയുടെ സംരക്ഷണത്തിനു നല്ലതാണ്. കുരു പൊടിച്ച് ആവണക്കെണ്ണ ചേർത്ത് കുഴന്പ് രൂപത്തിലാക്കി തലയിൽ തേച്ചുപിടിപ്പിച്ച് അടുത്ത ദിവസം കഴുകി കളയണം.
ഹൈപ്പർ അസിഡിറ്റി, മലബന്ധം, കുടലിലെ അണുബാധ എന്നിവയ്ക്കും ഈ പഴം നല്ലതാണ്. പഴത്തിൽ ധാരാളമായുള്ള കാത്സ്യം, ഫോസ്ഫറസ്, ഇരുന്പു മൂലകങ്ങൾ എന്നിവ എല്ലുകൾക്ക് ബലം നൽകും.
ഫോണ്: 94968 81130.
ഡോ. ടോമി ഫിലിപ്പ്