അനന്തപുരിയിലെ എള്ളുകൃഷി
എള്ള് പൂത്തുകായ്ച്ചു കിടക്കുന്ന പാടങ്ങളും എള്ളിൻ തോട്ടവും പണ്ട് കേരളത്തിൽ ധാരാളമുണ്ടായിരുന്നു. ഇന്ന് അതിമനോഹരങ്ങളായ എള്ളിൻ തോട്ടങ്ങൾ കാണാമറയത്തായി. എന്നാൽ എള്ളുകൃഷി അപൂർവമായെങ്കിലും ചിലസ്ഥലങ്ങളിൽ നടക്കുന്നുണ്ട്. തിരുവനന്തപുരം ഇൻഫർമേഷൻ കേരള മിഷനിൽ ഉദ്യോഗസ്ഥനായ സുനിൽരാജിന്‍റെ എള്ളുകൃഷി വിജയം എള്ളുകൃഷിയുടെ സാധ്യതകളിലേക്കു കൂടിയാണ് വിരൽചൂണ്ടുന്നത്. കേരളത്തിൽ ഓണാട്ടുകരയിലാണ് (ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഭാഗം)ഏറ്റവും കൂടുതൽ എള്ളുപാടങ്ങൾ കണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ കാച്ചാണി ചെക്കകോണത്ത് 17 സെന്‍റ് പാടത്ത് ഇപ്പോൾ സുനിൽരാജ് എള്ള് വസന്തം തീർത്തിരിക്കുകയാണ്. സുനിൽരാജിന്‍റെ എള്ളുപാടത്തിന് തിരുവനന്തപുരം ജില്ലയിലെ തന്നെ ഏക എള്ളിൻ പാടമെന്ന സവിശേഷതയുമുണ്ട്.

കൃഷിയിൽ അതീവ താല്പരനായ സ്കൂൾ അധ്യാപകനായി വിരമിച്ച കെ. മാധവൻനായരുടെ പാത പിന്തുടർന്നാണ് സുനിൽരാജ് പത്തു വർഷങ്ങൾക്കു മുന്പ് കൃഷി ഭൂമിയിലേക്കിറങ്ങുന്നത്. നെൽകൃഷി, ഉഴുന്നു കൃഷി, പച്ചക്കറി കൃഷി, പുല്ലുവളർത്തൽ അങ്ങനെ എല്ലാമുണ്ട് ചെക്കകോണത്തെ കുടുംബവക പാടത്ത്. നെൽകൃഷിയും എള്ളുകൃഷിയുമൊക്കെ നടത്തിയിരുന്ന പഴവിള കുടുംബത്തിലെ അംഗവും റിട്ട. സ്ക്കൂൾ അധ്യാപികയുമായ അമ്മ സരോജിനിഅമ്മയുടെ പ്രചോദനമാണ് എള്ളിന്‍റെ സമൃദ്ധിയിലേക്കു കൂടി സുനിൽ രാജിനെ എത്തിക്കുന്നത്.

എള്ളു കൃഷിയിൽ പേരുകേട്ട പ്രദേശമാണ് ഓണാട്ടുകര. ഓണാട്ടുകരയിലെ എള്ള് ഒൗഷധ സന്പന്നമാണെന്നു പറയാറുണ്ട്. അതിനാൽ ഓണാട്ടു കരയിലെ സർക്കാരിന്‍റെ പ്രാദേശിക കൃഷി വികസന കേന്ദ്രത്തിൽ നിന്നാണ് എള്ളിന്‍റെ വിത്ത് ഇദേഹം വാങ്ങുന്നത്. ഏതു കൊടും വേനലിലും വളരുന്ന ഒരു ചെടിയാണ് എള്ള്. മൂന്നുമാസമാണ് കാലാവധി. മണ്ണിന്‍റെ ഈർപ്പം കൊണ്ട് തന്നെ വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ കർഷകന്‍റെ ആശ്വാസം കൂടിയാണ് എള്ളുചെടി. മകര മഞ്ഞ് എള്ളിൻ ചെടിയുടെ വളർച്ചയ്ക്കു നല്ലതായതിനാൽ ഡിസംബറിൽ പാകിയാൽ മാർച്ചിൽ വിളവെടുപ്പ് നടത്താം. സാധാരണ നെൽപാടങ്ങളിൽ ഇടകൃഷിയായാണ് എള്ള് നടുന്നത്. വയൽ ഉഴുതു മറിച്ചശേഷമാണ് വിത്തു പാകുന്നത്. ഡിസംബർ പകുതിയോടെ പാകിയ എള്ളാണ് മാർച്ചു പകുതിയായപ്പോൾ വിളവെടുപ്പിനു പാകമായത്. ഗാർഡൻ ടില്ലർ ഉപയോഗിച്ച് ഇദേഹം തന്നെവയൽ ഉഴുതു. പാടമില്ലെങ്കിൽ നനവുള്ള മണ്ണിൽ വിത്തുപാകാം. മണ്ണ് ഉഴുതു മറിച്ചശേഷം പാകണമെന്നു മാത്രം.

ഏഴു ദിവസമാകുന്പോഴെക്കും കാണാവുന്ന രീതിയിൽ വിത്തു മുളച്ചു തുടങ്ങും. വെള്ള നിറമുള്ള പൂക്കൾ വിടർന്നു നില്ക്കുന്ന പാടങ്ങൾ കാഴ്ച്ചയ്ക്കും മനോഹരമാണ്. ഇലയും, കായും മഞ്ഞ നിറമാകുന്പോഴാണ് വിളവെടുപ്പിനു പാകമാകുന്നത്. വെളുപ്പിനാണ് വിളവെടുപ്പു നടത്തേണ്ടത്. എള്ളുചെടി പിഴുതെടുത്ത് വേരുമുറിച്ചു മാറ്റിയശേഷം തണലിൽ നാലു ദിവസം സൂക്ഷിക്കണം. അപ്പോഴെക്കും പഴുത്ത ഇല മുഴുവൻ കൊഴിഞ്ഞു വീഴും. പിന്നീട് കായോട് കൂടിയ എള്ളിൻ തണ്ട് ചെറിയ കെട്ടുകളാക്കിയശേഷം മൂന്നു ദിവസം വെയിൽ കൊള്ളിക്കണം. ഒരു വശം വെയിലേറ്റ ശേഷം തിരിച്ചിട്ടു വെയിൽ കൊള്ളിക്കണം. അതിനുശേഷം ചെറിയ കന്പ് കൊണ്ട് തട്ടിയാൽ എള്ള് കൊഴിഞ്ഞു വീഴും. വെയിലേറ്റുക്കഴിയുന്പോൾ തന്നെ കായ്പൊട്ടി എള്ള് ധാരാളം പൊഴിഞ്ഞു തുടങ്ങും. ഇവ വാരിക്കൂട്ടി ഒരു പായയിൽ ഇട്ട് പാറ്റി എടുക്കാവുന്നതാണ്.

എള്ളു കൃഷിയിൽ പേരുകേട്ട പ്രദേശമാണ് ഓണാട്ടുകര. ഓണാട്ടുകരയിലെ എള്ള് ഒൗഷധ സന്പന്നമാണെന്നു പറയാറുണ്ട്. അതിനാൽ ഓണാട്ടുകരയിലെ സർക്കാരിന്‍റെ പ്രാദേശിക കൃഷി വികസന കേന്ദരത്തിൽ നിന്നാണ് എള്ളിന്‍റെ വിത്ത് ഇദേഹം വാങ്ങുന്നത്. ഏതു കൊടും വേനലിലും വളരുന്ന ഒരു ചെടിയാണ് എള്ള്. മൂന്നുമാസമാണ് കാലാവധി. മണ്ണിന്‍റെ ഈർപ്പം കൊണ്ടുതന്നെ വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ കർഷകന് ആശ്വാസം കൂടിയാണ് എള്ളു ചെടി. മകര മഞ്ഞ് എള്ളിൻ ചെടിയുടെ വളർച്ചയ്ക്കു നല്ലതായതിനാൽ ഡിസംബറിൽ പാകിയാൽ മാർച്ചിൽ വിളവെടുപ്പ് നടത്താം. സാധാരണ നെൽപാടങ്ങളിൽ ഇടകൃഷിയായാണ് എള്ള് നടുന്നത്. വയൽ ഉഴുതു മറിച്ചശേഷമാണ് വിത്തു പാകുന്നത്. ഡിസംബർ പകുതിയോടെ പാകിയ എള്ളാണ് മാർച്ചു പകുതിയായപ്പോൾ വിളവെടുപ്പിനു പാകമായത്. ഗാർഡൻ ടില്ലർ ഉപയോഗിച്ച് ഇദേഹം തന്നെവയൽ ഉഴുതു. പാടമില്ലെങ്കിൽ നനവുള്ള മണ്ണിൽ വിത്തു പാകാം. മണ്ണ് ഉഴുതു മറിച്ചശേഷം പാകണമെന്നു മാത്രം.


ഏഴു ദിവസമാകുന്പോഴെക്കും കാണാവുന്ന രീതിയിൽ വിത്തു മുളച്ചു തുടങ്ങും. വെള്ള നിറമുള്ള പൂക്കൾ വിടർന്നു നില്ക്കുന്ന പാടങ്ങൾ കാഴ്ച്ചയ്ക്കും മനോഹരമാണ്. ഇലയും, കായും മഞ്ഞ നിറമാകുന്പോഴാണ് വിളവെടുപ്പിനു പാകമാകുന്നത്. വെളുപ്പിനാണ് വിളവെടുപ്പു നടത്തേണ്ടത്. എള്ളുചെടി പിഴുതെടുത്ത് വേരുമുറിച്ചു മാറ്റിയശേഷം തണലിൽ നാലു ദിവസം സൂക്ഷിക്കണം. അപ്പോഴേക്കും പഴുത്ത ഇല മുഴുവൻ കൊഴിഞ്ഞു വീഴും. പിന്നീട് കായോട് കൂടിയ എള്ളിൻ തണ്ട് ചെറിയ കെട്ടുകളാക്കിയശേഷം മൂന്നു ദിവസം വെയിൽ കൊള്ളിക്കണം. ഒരു വശം വെയിലേറ്റ ശേഷം തിരിച്ചിട്ടു വെയിൽ കൊള്ളിക്കണം. അതിനുശേഷം ചെറിയ കന്പ് കൊണ്ട് തട്ടിയാൽ എള്ള് കൊഴിഞ്ഞു വീഴും. വെയിലേറ്റുക്കഴിയുന്പോൾ തന്നെ കായ്പൊട്ടി എള്ള് ധാരാളം പൊഴിഞ്ഞു തുടങ്ങും. ഇവ വാരിക്കൂട്ടി ഒരു പായയിൽ ഇട്ട് പാറ്റി എടുക്കാവുന്നതാണ്.

എള്ള് പലതരം

കറുപ്പ്, വെളുപ്പ്, ചുവപ്പ്, ഇളം ചുവപ്പ് എന്നിങ്ങനെ നാലു തരത്തിലെ എള്ളുകളാണ് പൊതുവേ കാണപ്പെടുന്നത്. കറുപ്പ് എള്ളാണ് കൂടുതൽ കൃഷി ചെയ്യപ്പെടുന്നത്. വളരെയേറെ ഒൗഷധ സന്പന്നമായ എള്ള്, ശരീരത്തിന്‍റെ ശക്തി, ബുദ്ധി, കാഴ്ചശക്തി എന്നിവ വർധിപ്പിക്കും. കാൽസ്യം ധാരാളമുള്ളതിന്നാൽ എല്ലുകളുടെ ബലവും വർധിക്കും. ആർത്തവസമയത്തെ ക്ഷീണവും തളർച്ചയും മാറ്റാൻ എള്ള് കഴിക്കുന്നത് നല്ലതാണ്. വളരെയേറെ പോഷകങ്ങളും എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള് കഷായമായി സേവിച്ചാൽ ആർത്തവ പ്രശ്നങ്ങൾ അകറ്റും. എന്നാൽ ഗർഭിണികൾ അമിതമായി കഴിക്കുന്നത് നല്ലതല്ല. ആർത്തവത്തെ ത്വരിതപ്പെടുത്തുന്നതു കാരണമാണിത്. ഏറ്റവും ശുദ്ധമായഎണ്ണ എന്ന നിലയിലാണ് എള്ളെണ്ണയ്ക്ക് നല്ലെണ്ണ എന്ന പേരു വീണത്. ചർമ്മത്തിനും തലമുടിക്കും എള്ളെണ്ണ ഏറെ നല്ലതാണ്. വീട്ടിലെ തന്നെ എള്ള് ആട്ടിയെടുത്താൽ ശുദ്ധമായ എള്ളെണ്ണ ലഭ്യമാകും. എള്ള് നിരവധി പലഹാരങ്ങളിലും ചേർക്കാം. എള്ളും ശർക്കരയും ചേർത്തുണ്ടാക്കുന്ന പലഹാരം പോഷക സമൃദ്ധമാണ്. എള്ളുണ്ടയും ആരോഗ്യത്തിനു നല്ലതാണ്. വിപണിയിൽ നല്ല വിലകിട്ടുന്ന ധാന്യം കൂടിയാണ് എള്ള്. ഒരു കിലോയ്ക്കു 200 രൂപ വരെ ലഭിക്കും. എള്ളെണ്ണയ്ക്കും വിപണിയിൽ നല്ല ഡിമാന്‍റാണ്. ഒൗഷധഗുണം മാത്രമല്ല ഹൈന്ദവവിശ്വാസ പ്രകാരമുള്ള പൂജാദി കർമങ്ങളുടെയും ഭാഗമാണ് എള്ള്. എള്ളിന്‍റെ വിലപ്പകുറവു കൊണ്ടു തന്നെ എള്ളോളം എന്ന വാക്കും നിലവിലുണ്ട്.
ഫോണ്‍ സുനിൽ-8606012227.
മഞ്ജുള- 9633671974.

എസ്. മഞ്ജുളാദേവി