Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Karshakan |


കർമശേഷി വർധിപ്പിക്കാൻ കൊക്കോ
കഴിഞ്ഞ കാലങ്ങളിൽ പലരും കൈവിട്ട കൊക്കോ കാർഷിക മേഖലയ്ക്ക് ഉണർവായി പുനർജനിക്കുകയാണ്. സാമാന്യം നല്ലവില സ്‌ഥിരമായി ലഭിക്കുന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ പരിചരണത്തിനുസരിച്ച് വിളവ് നൽകാനുള്ള കഴിവ്, റബറിനും തെങ്ങിനും യോജിച്ച ഇടവിള, എളുപ്പം വളർത്താം, അധ്വാനക്കുറവ്, വരുമാനം കുറഞ്ഞ കാലയളവിൽ വിളവു ലഭിക്കുന്നു മുതലായ ഗുണങ്ങൾ കൊക്കോയുടെ സ്വീകാര്യത വർധിപ്പിക്കുന്നു.

ഇന്ന് ചോക്ലേറ്റുകമ്പനികൾ മത്സരിച്ചു പരിപ്പു ശേഖരിക്കുന്നു. പല കയറ്റുമതി കമ്പനികളും കർഷകരിൽ നിന്നും പരിപ്പു ശേഖരിക്കുന്നതിന് ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു. കൂടാതെ സ്വദേശി ചോക്ലേറ്റുകൾ കുടിൽ വ്യവസായമായും വളർന്നുകൊണ്ടിരിക്കുന്നു. ആഗോളതലത്തിലും ഉപഭോഗം വർധിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ കൊ ക്കോ ആരോഗ്യത്തിന് അത്ര നന്നല്ല എന്നാണ് പ്രചരിപ്പിച്ചിരുന്നത്. എങ്കിലും ഹൃദയാഘാതം തടയുന്നതിനുള്ള പരമ്പരാഗത മരുന്നുകളുടെ സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണം കൊ ക്കോപാനീയത്തെ ഒരു അത്ഭുത ഭക്ഷണമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. തെക്കേ അമേരിക്കയിലെ പനാമയിൽ, അമേരിക്കൻ ഇന്ത്യൻ വംശജരായ കുനാ ഗോത്രവർഗക്കാരുടെ ഇടയിൽ ഹൃദയാഘാതം, രക്‌തചംക്രമണരോഗങ്ങൾ എന്നിവ ഇല്ലത്രേ. കുനാ ഗോത്രത്തിലുള്ളവർ കൊക്കോ പാനീയം തലമുറകളായി ഉപയോഗിക്കുന്നവരാണ്. ഇത് കൊക്കോയുടെ ഔഷധ ഗുണത്തെക്കുറിച്ചുള്ള ഗവേഷണം ത്വരിതപ്പെടുത്തുകയും ആരോഗ്യദായക മികവ് തെളിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ അറിവ് കൊക്കോയുടെ ഉപയോഗം വർധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. കുനാ ഗോത്രവർഗക്കാരെക്കുറിച്ച് പഠനം നടത്തിയ ക്രിസ് കിൽഹാമിന്റെ അഭിപ്രായത്തിൽ, വെള്ളം കഴിഞ്ഞാൽ ശരീരത്തിലേക്ക് സ്വീകരിക്കാവുന്ന ഭക്ഷണ പദാർഥങ്ങളിൽ ഏറ്റവും ഉത്തമമായത് കൊക്കോയാണ്. മനുഷ്യരെ ബാധിക്കുന്ന മാരകരോഗങ്ങൾ തടയാൻ കെൽപ്പുള്ളതാണിത്. അമൃതുപോലെയാണ് കൊക്കോ എന്നർഥം. കൊക്കോയുടെ ആവശ്യകത വർധിക്കുവാൻ ഇനിയെന്തുവേണം?

തെക്കേ അമേരിക്കയിലെ മായൻ ജനത 1000 ബി.സി. മുതൽ കൊക്കോ കൃഷിചെയ്തിരുന്നെന്നാണ് അനുമാനം. ഇവർ കൊക്കോ ദൈവിക ഭക്ഷണമായി കരുതി. ഒരു നാണയമായി ഉപയോഗിക്കുകയും ചെയ്തു. കൊക്കോ പാനീയം കണ്ടുപിടിച്ച മായൻ ജനതയുടെ വൈഭവം സമ്മതിച്ചു കൊടുത്തേ പറ്റൂ. ഏതോ ദേവൻ ഈ രഹസ്യം വെളിപ്പെടുത്തിക്കൊടുത്തു എന്നു തോന്നും. ഈ ഭൂഖണ്ഡം ആദ്യമായി കണ്ടുപിടിച്ചത് കൊളമ്പസ് ആണെങ്കിലും പിന്നീട് എത്തിച്ചേർന്ന കോർട്ടസ് എന്ന സ്പാനീഷുകാരനാണ് കൊക്കോ യൂറോപ്പിലും മറ്റു രാജ്യങ്ങളിലും പ്രചരിപ്പിച്ചത്.

ഇതുവരെ പഠനം നടത്തിയിട്ടുള്ള സസ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ആന്റി ഓക്സിഡന്റുകൾ (621 എണ്ണം) കൊക്കോയിലടങ്ങിയിരിക്കുന്നു. ഇതിലുള്ള പോളിഫീനോൾ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീറാഡിക്കലുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനാൽ പ്രായാധിക്യത്തെ ചെറുക്കുന്നു. കൂടാതെ ഹാനിരമായ ചീത്ത കോളസ്റ്ററോളിന്റെ (എൽഡിഎൽ) ഓക്സീകരണം കുറയ്ക്കുകയും കൊറോണറിരോഗം, ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയുണ്ടാകാതെ കാക്കുകയും ചെയ്യുന്നു. രക്‌തത്തിലുള്ള പ്ലേറ്റുലെറ്റുകൾ കൂടിച്ചേരാതെ തടയുന്നതിനാൽ രക്‌തം കട്ടപിടിക്കുന്ന ആർടീരിയോ സ്ലീറോസിസ് മുതലായ രോഗങ്ങൾ വരാതെ നിയന്ത്രിക്കുന്നു. രക്‌തം കട്ടപിടിക്കാതിരിക്കുന്നതിന് ഉപയോഗിക്കുന്ന ആസ്പിരിനു തുല്യമാണ് കൊക്കോയുടെ പ്രവർത്തനം. ആസ്പിരിൻ ആമാശയത്തിൽ രക്‌തസ്രാവം ഉണ്ടാക്കുമെന്നും കൂടി അറിയുമ്പോൾ കൊക്കോയുടെ പ്രാധാന്യം മനസിലാകും. രക്‌തസമ്മർദ്ദം കുറയ്ക്കുന്നു. കൊക്കോയിലുള്ള മഗ്നീഷ്യവും (272ഗ്രാം/100ഗ്രാം) ഇതേ ഗുണം ചെയ്യുന്നു. മിതമായി സ്‌ഥിരതയോടെ കൊക്കോ കഴിച്ചുകൊണ്ടിരുന്നാൽ രക്‌തധമനികൾ തടസങ്ങളില്ലാതെ പ്രവർത്തനക്ഷമമായിരിക്കും. പ്രമേഹരോഗികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കൊക്കോ ‘ബുജി’ കളുടെ പാനീയം

കൊക്കോ അനിതരസാധാണമായ ഊർജസ്വലത ദിവസം മുഴുവൻ പ്രദാനം ചെയ്യും. അലസതയും, വിരസതയും ഇല്ലാതാക്കി എപ്പോഴും പ്രവർത്തന നിരതരായിരിക്കാൻ അത്യുത്തമമാണ്. പ്രത്യേകിച്ചും ബുദ്ധിപരമായ ജോലി ചെയ്യുന്നവർക്ക് (വിദ്യാർഥികൾ, അദ്ധ്യാപകർ, ഗവേഷകർ, ഓഫീസ് ജോലിക്കാർ മുതലായവർ) ജോലിക്കാരുടെ കർമശേഷി വർധിപ്പിക്കുവാൻ രാവിലെ ചായയിൽ ഒരു ടീസ്പൂൺ കോക്കോപൊടി ചേർത്തു കഴിച്ചാൽ മതി. തലച്ചോറിനെ ഉദ്ദീപിപ്പിക്കും.

കൊക്കോയുടെ അതിവിശിഷ്ടമായ ഒരു സ്വഭാവസവിശേഷതയെക്കുറിച്ച് ഇനി പ്രതിപാദിക്കാം. കൊക്കോയ്ക്കു മാത്രം അവകാശപ്പെടാവുന്ന ഒരു രാസവസ്തുവാണ് ഫീനൈൽ ഈതൈൽ അമൈൻ ഇത് തലച്ചോറിൽ പ്രവർത്തിച്ച്, സിറോടോണിൻ, എഫെഡ്രിൻ, ആനന്ദാമൈഡ് എന്നീ രാസവസ്തുകൾ ജനിപ്പിക്കും. സിറോടോണിൻ മാനസിക സംഘർഷം ചെറുക്കുന്നതിനും, ശാന്തത കൈവരിക്കുന്നതിനും, ആശങ്കകളെ അകറ്റി ശുഭാപ്തി വിശ്വാസം പ്രദാനം ചെയ്യുന്നതിനും ഉപകരിക്കുന്നു. എഫെഡ്രിൽ ലൗ ഹോർമോൺ എന്നാണ് അറിയപ്പെടുന്നത്. ഈ രാസവസ്തു മനസിൽ ആർദ്രത, റൊമാൻസ്, കരുതൽ, സ്നേഹം, വാത്സല്യം എന്നിവ ഉളവാക്കും. ലൈംഗിക ശേഷി വർധിപ്പിക്കും. ആനന്ദമൈഡ് എന്ന വസ്തു സ്വർഗീയ ആനന്ദം നൽകുമത്രേ. മേൽപറഞ്ഞ അനുഭവങ്ങൾ ആവശ്യമുള്ളവർ ഔഷധത്തിനുള്ള തോതിൽ കൂടുതലായി കഴിക്കണം. ഓരോരുത്തരുടേയും തോത് ശരീരതൂക്കത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ, സ്വയം പരീക്ഷിച്ചു പറ്റിയ തോത് സ്വന്തമായി കണ്ടുപിടിക്കണം. പക്ഷെ കൂടിയ തോത് സ്‌ഥിരമായി കഴിക്കാതെ ഇടവേളകൾ നൽകി ആവശ്യാനുസരണം കഴിക്കണം. എന്തായാലും മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങൾ കൊക്കോയ്ക്കില്ലാത്തതിനാൽ മാനസിക സംഘർഷം നേരിടുന്നവർ ഇവയ്ക്കുപകരം കൊക്കോ പാനീയം കഴിച്ച് ആശ്വാസം കണ്ടെത്തുക.
(തുടരും). ഫോൺ– പി.എ. മാത്യു–04862– 288202

പി. എ. മാത്യു
പ്രിൻസിപ്പൽ സയന്റിസ്റ്റ് (റിട്ട), ഐസിഎആർ

അനന്തപുരിയിലെ എള്ളുകൃഷി
എള്ള് പൂത്തുകായ്ച്ചു കിടക്കുന്ന പാടങ്ങളും എള്ളിൻ തോട്ടവും പണ്ട് കേരളത്തിൽ ധാരാളമുണ്ടായിരുന്നു
കക്കയിൽ നിന്ന് മുത്ത്, മുത്താണ് മാത്തച്ചൻ
കാൽനൂറ്റാണ്ടായി വേറിട്ടൊരു ലാഭകൃഷിയിലാണ് കാസർഗോഡ് മാലക്കല്ലിലെ കടുതോടിൽ കെ.ജെ. മാത്തച്ചൻ.
ബയോ ഡീസൽ വ്യവസായ സാധ്യതയുമായി പുന്നമരം
കാലാവസ്ഥാവ്യതിയാനം യാഥാ ർഥ്യമാകുന്ന കാലമാണിത്. ഇതിനു കാരണം ഹരിതഗൃഹവാതകങ്ങളാണ്.
കാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്
വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ,
നാളികേരം: മൂല്യവർധനയ്ക്കു യന്ത്രസഹായം
ഇന്ന് വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു ഉത്പന്നമാണ് നീര. തെങ്ങിന്‍റെ മുകൾഭാഗത്ത് തന്നെ
മനംമയക്കും മോഹിനിച്ചീര
ഇത് മോഹിനി. പച്ചനിറത്തിൽ നല്ല ഉയരത്തിൽ നില്ക്കുന്ന പച്ചച്ചീര. പ്രകൃതിയിലെ മികച്ച പച്ചചീരകളിൽ
കരിന്പിന്‍റെ ജനിതക കലവറയൊരുക്കി കണ്ണൂർ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കരിന്പ് കൃഷി വ്യാവസായി കാടിസ്ഥാനത്തിൽ നടക്കുന്നില്ലെങ്കിലും കരിന്പിന്‍റെ ലോകോത്തര ജനിതക
കൃഷി ചെയ്യാം വെയിലിന്‍റെ ദിശനോക്കി
അനാദികാലം മുതൽ ജീവജാലങ്ങളുടെ സുസ്ഥിതിക്ക് ആധാരമാണ് വെയിൽ. വെയിൽ ഒരേ സമയം കർഷകനെ
തീരദേശ കൃഷിക്ക് പാലക് ചീര
കേരളത്തിലെ കർഷകരിൽ ഭൂരിഭാഗത്തിനും അറിയാത്ത ഒരു ഇലക്കറി വിളയാണ് പാലക്. ഉപ്പിനെ
പാഷൻ ഫ്രൂട്ട് ജ്യൂസാക്കി വിൽപ്പനയ്ക്ക്
ജ്യൂസ് കുടിക്കണമെങ്കിൽ ആരോഗ്യകരമായ ജ്യൂസ് തന്നെ കുടിക്കണം. രക്തത്തിലെ കൗണ്ട് വർധിപ്പിക്കുവാൻ സഹായിക്കുന്ന
വരൾച്ചയെ ചെറുക്കാൻ ജലസേചനത്തിന്‍റെ രീതിശാസ്ത്രം
ഓരോ വർഷവും 300 സെന്‍റീമീറ്റർ (3000 മില്ലിമീറ്റർ) മഴ ലഭിച്ചുകൊണ്ടിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം
പകൽവീട്ടിലും പച്ചക്കറി സമൃദ്ധി
ആതുര ശുശ്രൂഷാ സേവനരംഗത്ത്് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കേരളത്തിന് മാതൃകയായി മാറുകയാണ് പയ്യന്നൂർ
ഉദ്യാനത്തിലെ രാജകുമാരി പൂവ്
പിങ്ക് കലർന്ന ചുവപ്പുനിറമുള്ള പൂമൊട്ടുകൾ, വിടരുമ്പോൾ സോസറിന്റെ ആകൃതിയിൽ കടുംപർപ്പിൾ നിറമുള്ള പൂക്കൾ.
കർമശേഷി വർധിപ്പിക്കാൻ കൊക്കോ
കഴിഞ്ഞ കാലങ്ങളിൽ പലരും കൈവിട്ട കൊക്കോ കാർഷിക മേഖലയ്ക്ക് ഉണർവായി പുനർജനിക്കുകയാണ്.
വേണാടിന്റെ കൈയ്യൊപ്പുള്ള ചിക്കൻ
ലോകത്തു തന്നെ ആദ്യ പരീക്ഷണമാണ് കൊല്ലം കൊട്ടിയത്തെ ഇറച്ചിക്കോഴി വളർത്തുന്നവരുടെ
കോഴികളുടെ വേനൽക്കാല പരിചരണം
കനത്ത ചൂടും വേനൽമഴയുടെ അഭാവവും മനുഷ്യനെ മാത്രമല്ല വളർത്തുമൃഗങ്ങളെയും പക്ഷികളെയും സാരമായി ബാധിക്കും.
കേരളം വരൾച്ചയുടെ പിടിയിൽ
കാലവർഷം മൂന്നിലൊന്നായി കുറയുകയും തുലാമഴ കനി യാതിരിക്കുകയും ചെയ്തതോടെ കാർഷിക കേരളം
തനി നാടൻ കൃഷിയുമായി മാങ്കുളം
പലഗ്രാമങ്ങളും ചരിത്രത്തിൽ സ്‌ഥാനം നേടുന്നത് ചില രുചികളിലൂടെയാണ്. രുചിയും ഗുണവുമുള്ള പച്ചക്കറികൾ മാങ്കുളത്തിന്റേതാണെന്ന് പറയുന്നവരുടെ എണ്ണം കൂടുകയാണ്. കർഷകരുടെ
തേനും മൂല്യവർധനയും
പുഷ്പ, പുഷ്പേതര ഗ്രന്ഥികളിൽ നിന്നും ഊറി വരുന്ന മധുരദ്രാവകമായ പൂ ന്തേൻ തേനീച്ചകളാണ് തേനാക്കി മാറ്റുന്നത്.
സ്നാപ് ഡ്രാഗൺ അർഥപൂർണമായ പുഷ്പം
അർഥപൂർണമായ പൂവാണ് സ്നാപ്ഡ്രാഗൺ. പൂവ് വളരെ മൃദുവായി ഒന്നമർത്തിയാൽ അതിന്റെ രൂപം വ്യാളീമുഖം പോലെയാകും
സുഖപ്പെടുത്തുന്ന തോട്ടമായി ജോബിയുടെ ജൈവ ഫാം
മാനസിക, ശാരീരിക ആരോഗ്യം നിലനിർത്താൻ കൃ ഷിയിടങ്ങൾക്കു കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജോബിയുടെ കൃഷിയിടം. കുട്ടികൾക്കും മുതിർന്നവർക്കും സ്വസ്‌ഥമായി സമയം
നെൽകൃഷി നടത്താം; വൈദ്യുതി കുറച്ച്
കേരളത്തിലെ നെൽപാടങ്ങളിൽ വെള്ളം വറ്റിക്കുന്നതിന് പരമ്പരാഗത രീതിയിലുള്ള പെട്ടിയും പറയുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
മീനും പച്ചക്കറികളും ഇനി ഡിജിറ്റൽ കൃഷിയിൽ
വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴവർഗങ്ങളും മീനും സ്വയം ഉത്പാദിപ്പിക്കാനുള്ള തീരുമാനമാണ് അക്വാപോണിക്സ് കൃഷിയിലേക്ക് എറണാകുളം മുളന്തുരുത്തി പള്ളത്തട്ടേൽ തമ്പി ...
കേരളം പഠിക്കാത്ത ജലപാഠങ്ങൾ
സമീപകാല ചരിത്രത്തിലൊന്നുമുണ്ടായിട്ടില്ലാത്ത വിധം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുകയാണ് കേരളം
ചെവിക്കൂൺ കഴിക്കൂ...രോഗങ്ങൾ അകറ്റൂ....
ചെവിയോട് സാദൃശ്യമു ള്ള കൂൺവർഗത്തിലെ അതിശയനാണ് ഓറികുലേറിയ ഓറികുല എന്ന ശാസ്ത്രനാമ ത്തിൽ അറിയപ്പെടുന്ന ചെവി ക്കൂൺ. ഇന്ന് കൂൺ ഉത്പാദന രംഗത്ത് നാലാം സ്‌ഥാനത്ത്
മൾട്ടി പർപ്പസ് മരോട്ടി
ഗൂഗിളിൽ സർച്ച് ചെയ്തപ്പോൾ ഒരു ലിറ്റർ മരോട്ടി എണ്ണയുടെ വില 1250 രൂപ. നാം ഇതുവരേയും
തയാറാക്കാം, വാഴയിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങൾ
നന്നായി കഴുകി വൃത്തിയാക്കിയ വാഴക്കാമ്പ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് ആവിയിൽ വേവിച്ചതിനുശേഷം വിനാഗിരിയും ഉപ്പും ചേർത്ത് അരമണിക്കൂർ വയ്ക്കുക. ഒരു പാനിൽ എണ്ണ ച...
കന്നുകാലികളിലെ ഗർഭകാല പരിചരണം
ക്ഷീരമേഖലയിലെ യുവകർഷകർ വളർത്താൻ ആഗ്രഹിക്കുന്നത് ദിവസവും 20 ലിറ്ററോ, അതിൽ കൂടുതലോപാൽ തരുന്ന
രുചിക്കും ആരോഗ്യത്തിനും ഗ്രാമ്പൂ
മലയോര മേഖലയ്ക്ക് യോജിച്ച ഒരു സുഗന്ധ വിളയാണ് ഗ്രാമ്പൂ. മിർട്ടേസി യേ സസ്യകുടുംബത്തിലെ അംഗമായ ഈ വിള തെങ്ങ്, കവുങ്ങിൻ തോപ്പുകളിൽ ഇടവിള യായും കൃഷി ചെയ്യാം
മട്ടുപ്പാവും ഹരിതാഭമാക്കാം
കൃഷിസ്‌ഥലം ലഭ്യമല്ലാത്ത നഗരങ്ങളിലെ വീടുകളുടെ മട്ടുപ്പാവും ഹരിതാഭമാക്കാം, ജൈവരീതിയിൽ.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.