ചെ​ന്നാ​യ​ക്കു​ഞ്ഞി​ന് അ​മ്മ​യാ​യി ആ​ഹാ​രം ന​ല്‍​കു​ന്ന കാഴ്ച; വെെറൽ
Friday, March 15, 2024 10:41 AM IST
ഏ​റ്റ​വും സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ് ഒ​രു കു​ഞ്ഞി​ന് അ​തിന്‍റെ അ​മ്മ​യെ ന​ഷ്ട​മാ​കു​ന്ന​ത്. പ​റ​ക്ക​മു​റ്റാ​ത്ത പ്രാ​യ​ത്തി​ല്‍ അ​വ​ര്‍​ക്ക് അ​മ്മ​യെ ന​ഷ്ട​മാ​കു​ന്ന​ത് വ​ള​ര്‍​ച്ച​യു​ടെ ഓ​രോ​ഘ​ട്ട​ത്തെ​യും ബാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് വാ​സ്ത​വം.

എ​ന്നി​രു​ന്നാ​ലും ചി​ല മ​നു​ഷ്യ​രൊ ജ​ന്തു​ക്ക​ളൊ ഒ​ക്കെ ആ ​അ​മ്മ​യു​ടെ റോ​ള്‍ ഭം​ഗി​യാ​യി നി​ര്‍​വ​ഹി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​കു​ന്നു. ഫേ​സ്ബു​ക്കി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ ആ​ണ് ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​നം.

വീ​ഡി​യോ​​യി​ല്‍ വി​ര്‍​ജീ​നി​യ​യി​ലെ റി​ച്ച്മ​ണ്ട് വൈ​ല്‍​ഡ് ലൈ​ഫ് സെന്‍റ​റി​ലെ കാ​ഴ്ച​യാ​ണു​ള്ള​ത്. വെ​റും 80 ഗ്രാം (2.8 ​ഔ​ണ്‍​സ്) ഭാ​ര​മു​ള്ള ഒ​രു ചെ​റി​യ ചെ​ന്നാ​യ​യെ റി​ച്ച്മ​ണ്ട് എ​സ്പി​സി​എ ക​ണ്ടെ​ത്തി ഫെ​ബ്രു​വ​രി 29-ന് ​കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ്യം ഇ​തൊ​രു പൂ​ച്ച​യാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ല്‍ താ​മ​സി​യാ​തെ അ​തൊ​രു ന​വ​ജാ​ത ചെ​ന്നാ​യ ആ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ​​യി​ല്‍, അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട ചെ​ന്നാ​യ​ക്കു​ഞ്ഞി​ന് റി​ച്ച്മ​ണ്ട് വൈ​ല്‍​ഡ് ലൈ​ഫ് സെന്‍റ​ര്‍ കേ​ന്ദ്ര​ത്തിന്‍റെ സ്ഥാ​പ​ക​യാ​യ മെ​ലി​സ സ്റ്റാ​ന്‍​ലി "ചെ​ന്നാ​യ മ​മ്മി​'യാ​യി കു​പ്പി​പാ​ല്‍ ന​ല്‍​കു​ക​യാ​ണ്. അ​വ​ര്‍ ഒ​രു ചെ​ന്നാ​യ മാ​സ്‌​ക്കും കൈ​യു​റ​യു​മൊ​ക്കെ ധ​രി​ച്ചാ​ണ് കു​ട്ടി​ക്ക് അ​രി​കി​ല്‍ എ​ത്തു​ന്ന​ത്. മാ​ത്ര​മ​ല്ല ചെ​ന്നാ​യ​യു​ടെ ശ​ബ്ദ​വും അ​വ​ര്‍ ഈ ​സ​മ​യ​ത്ത് വയ്ക്കുന്നു​ണ്ട്.

ഫ​ല​ത്തി​ല്‍ കു​ഞ്ഞി​ന് അ​ത് ത​ന്‍റെ അ​മ്മ എ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​ക്കും. ​ചെ​ന്നാ​യ​ക്കു​ഞ്ഞ് മ​നു​ഷ്യ​നു​മാ​യി ആ​ദ്യം ഇ​ട​പ​ഴ​കി സ്വ​ന്തം വ​ര്‍​ഗ​ത്തെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രാ​തി​രി​ക്കാ​നും ഈ വേഷം സഹായിക്കുമത്രേ.

മെ​ലി​സ​യു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ക​രു​ത​ലി​നെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് നെ​റ്റി​സ​ണ്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.