ഷെ​യ്ൻ വാ​ട്സ​ന്‍റെ ആ മാരക സി​ക്സർ ത​ക​ർ​ത്ത​ത് ഒരു ലാപ്ടോപ്പ്
Wednesday, April 11, 2018 3:51 PM IST
ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും ത​മ്മി​ൽ ന​ട​ന്ന ക​ന​ത്ത​മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യു​ടെ ഷെ​യ്ൻ വാ​ട്ട്സ​ണ്‍ ഉ​യ​ർ​ത്തി​യ സൂ​പ്പ​ർ സി​ക്സ് കാ​ര​ണം ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ​ത് ഒ​രു ലാപ്ടോപ്പ്

കോ​ൽ​ക്ക​ത്ത കെ​ട്ടി​പ്പ​ടു​ത്ത 203 റ​ണ്‍​സെ​ന്ന കൂ​റ്റ​ൻ മ​തി​ൽ ത​ക​ർ​ക്കു​വാ​നു​ള്ള ഷെ​യ്ന്‍റെ ത​ത്ര​പ്പാ​ടി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹം എ​യ്ത സി​ക്സ് എ​ന്ന അ​ന്പ് ഗ്രൗ​ണ്ടി​നു പു​റ​ത്ത് ക​ളി നി​രീ​ക്ഷി​ക്കു​വാ​ൻ ഇ​രു​ന്ന​യാ​ളു​ടെ ലാപ്ടോപ്പിന്‍റെ അ​ന്ത​ക​നാ​യ​ത്.

അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കോ​ൽ​ക്ക​ത്ത​യ്ക്കെ​തി​രെ ഗ്രൗ​ണ്ടി​ൽ ഷെ​യ​ൻ നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് വേ​ണം പ​റ​യാ​ൻ. ഇ​ന്നിം​ഗ്സി​ന്‍റെ അ​ഞ്ചാം ഓ​വ​റി​ലാ​ണ് ലാപ്ടോപ്പ് ത​ക​ർ​ത്ത സൂ​പ്പ​ർ സി​ക്സ് പ​റ​ന്നു​യ​ർ​ന്ന​ത്. മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ചെ​ന്നൈ​യ്ക്കു മു​ന്പി​ൽ കോ​ൽ​ക്ക​ത്ത പ​രാ​ജ​യം സ​മ്മ​തി​ച്ചു.

ഈ ​മ​ത്സ​ര​ത്തി​ലാ​കെ 31 സി​ക്സ​റു​ക​ളാ​ണ് വി​ട​ർ​ന്ന​ത്. മ​ത്സ​ര​ത്തി​ൽ തോ​റ്റെ​ങ്കി​ലും പ​തി​നേ​ഴ് സി​ക്സു​ക​ൾ പാ​യി​ച്ച് കോ​ൽ​ക്ക​ത്ത മു​ന്നി​ൽ നി​ന്ന​പ്പോ​ൾ പ​തി​നാ​ല് സി​ക്സു​ക​ൾ ചെ​ന്നൈ​യും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.