വിഡ്ഢിദിനത്തിൽ രണ്ടുകോടി പേരെ കബളിപ്പിച്ച് ഒരു ചിത്രം
Sunday, April 8, 2018 9:50 AM IST
“പ്ര​കൃ​തി ഒ​രു അ​ദ്ഭു​ത​മാ​ണ്. വെ​ള്ളം തേ​ടി​യു​ള്ള യാ​ത്ര​യി​ൽ ക്ഷീ​ണി​ച്ച​വ​ശ​നാ​യ സിം​ഹ​ക്കു​ട്ടി​യെ തു​ന്പി​ക്കൈ​യി​ൽ ഇ​രു​ത്തി ന​ട​ന്നുനീ​ങ്ങു​ന്ന ആ​ഫ്രി​ക്ക​ൻ ആ​ന. സ​മീ​പ​ത്ത് സിം​ഹ​ക്കു​ട്ടി​യു​ടെ അ​മ്മ​യും. ഇ​വ​ർ മൂ​വ​രും മൂന്നു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച​ശേ​ഷ​മാ​ണ് നീ​ർ​ച്ചാ​ൽ ക​ണ്ടെ​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്രൂ​ഗ​ർ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ​നി​ന്ന് എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ വ​ന​പാ​ല​ക​രാ​ണ് ഈ ​അ​ത്യാ​പൂ​ർ​വ ചി​ത്രം കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്”- ഫ്രാൻസ്വാ ലോ​ട്ട​റിം​ഗ് എ​ന്ന നമീബിയൻ സ്വദേശി ഫേ​സ്ബു​ക്കി​ൽ ഈ ​കു​റി​പ്പോ​ടെ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണി​ത്.

ചി​ത്രം പോ​സ്റ്റ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വൈ​റ​ലാ​യി. ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ ഇ​ത് ഷെ​യ​ർ ചെ​യ്തു. ലോ​ക​ത്തി​ന്‍റെ പ​ല കോ​ണു​ക​ളി​ൽ​നി​ന്നു​മു​ള്ള പ്ര​മു​ഖ​ർ ചി​ത്ര​ത്തി​നു ക​മ​ന്‍റും പാ​സാ​ക്കി. ഇ​തോ​ടെ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നു. മൃ​ഗ​ങ്ങ​ളു​ടെ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹം മ​നു​ഷ്യ​ർ ക​ണ്ടുപ​ഠി​ക്ക​ണ​മെ​ന്നു​ള്ള ആ​ശ​യം ചി​ല​ർ പ​ങ്കു​വ​ച്ചു. ചി​ത്ര​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത ചോ​ദ്യം​ചെ​യ്ത​വ​രും വി​ര​ള​മ​ല്ല.

ക​ഥ​ക​ളി​ൽ ആ​ന​യും സിം​ഹ​വും സു​ഹൃ​ത്തു​ക്ക​ളാ​യേ​ക്കാം. എ​ന്നാ​ൽ, വ​ന​ത്തി​ൽ ഇ​തി​ന് ഒ​രു സാ​ധ്യ​ത​യു​മി​ല്ല. പ്ര​ത്യേ​കി​ച്ച് ഒ​രു സിം​ഹ​ക്കു​ട്ടി​യെ എ​ന്ന​ല്ല, മ​റ്റൊ​രു ഇ​ന​ത്തി​ൽ​പ്പെ​ട്ട മൃ​ഗ​ങ്ങ​ളെ​യും ആ​ന​ക​ൾ ഇ​തു​പോ​ലെ എ​ടു​ത്തു​കൊ​ണ്ടു ന​ട​ക്കി​ല്ല. ചി​ത്രം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​താ​ണെ​ന്ന് ചി​ല​ർ വാ​ദി​ച്ചു. ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ന്നു.

എ​ന്നാ​ൽ, ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ഒ​ന്നു​ണ്ടാ​യി​രു​ന്നു. ഫ്രാൻസ്വാ ഫേ​സ്ബു​ക്കി​ൽ ചി​ത്രം പോ​സ്റ്റ് ചെ​യ്ത തീ​യ​തി, ഏ​പ്രി​ൽ ഒ​ന്ന്. അ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ അ​ദ്ദേ​ഹം ചി​ത്രം പി​ൻ​വ​ലി​ക്കു​ക​യും മ​റ്റൊ​രു കു​റി​പ്പ് പോ​സ്റ്റ് എഡിറ്റ് ചെയ്ത് ഇങ്ങനെ എഴുതി: എ​ന്‍റെ ചി​ത്രം ഷെ​യ​ർ ചെ​യ്ത​വ​ർ​ക്കും ക​മ​ന്‍റ് ചെ​യ്ത​വ​ർ​ക്കും ന​ന്ദി. ഇ​ത് ഒ​രു യ​ഥാ​ർ​ഥ ചി​ത്ര​മ​ല്ല. ഫോ​ട്ടോ​ഷോ​പ് വ​ഴി സൃ​ഷ്ടി​ച്ച​താ​ണ്. ഇ​ന്ന് ഏ​പ്രി​ൽ ഒ​ന്നാ​ണ്. എ​ല്ലാ​വ​ർ​ക്കും ഏ​പ്രി​ൽ ഫൂ​ൾ ആ​ശം​സ​ക​ൾ.

സം​ഗ​തി ഇ​തു​കൊ​ണ്ടൊ​ന്നും തീ​ർ​ന്നി​ല്ല. ചി​ത്രം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ലോ​ക​മെ​ന്പാ​ടു​മു​ള്ള​വ​ർ ച​ർ​ച്ച അ​വ​സാ​നി​പ്പി​ച്ചി​ല്ല. ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സ്ആ​പ് എ​ന്നീ സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി ര​ണ്ടു കോ​ടി​യി​ൽ​പ​രം പേ​രെ വി​ഡ്ഢി​ക​ളാ​ക്കാ​ൻ ഫ്രാൻസ്വായ്ക്കു ക​ഴി​ഞ്ഞെ​ന്ന് ബി​സി​ന​സ് ഇ​ൻ​സൈ​ഡ​ർ സൗ​ത്ത് ആ​ഫ്രി​ക്ക റി​പ്പോ​ർ​ട്ട് ചെ​യ്തു.

തു​ട​ക്ക​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക, നൈ​ജീ​രി​യ, കെ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ചി​ത്രം പി​ന്നീ​ട് അ​മേ​രി​ക്ക, കാ​ന​ഡ, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു. യു​കെ പ​ത്ര​മാ​യ ദ ​ടെ​ലി​ഗ്രാ​ഫ്, മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ന്യൂ​സ് പ്ലാ​റ്റ്ഫോ​മാ​യ എം​എ​സ്എ​ൻ തു​ട​ങ്ങി​യ മീ​ഡി​യ​ക​ൾ ഇ​ത് യ​ഥാ​ർ​ഥ ചി​ത്ര​മാ​ണെ​ന്നു ക​രു​തി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യി​ലെ ഒ​രു മാ​ധ്യ​മ​ത്തി​നും ഇ​ത്ത​ര​ത്തി​ൽ അ​ബ​ദ്ധം പി​ണ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.