"മ​ന്ന​വ​നാ​ട്ടെ യാ​ച​ക​നാ​ട്ടെ വ​ന്നി​ടു​മൊ​ടു​വി​ല്‍ ക്യു​ആ​ര്‍ കോ​ഡി​ല്‍'
Tuesday, March 26, 2024 12:55 PM IST
മാ​റ്റ​ങ്ങ​ളു​ടെ മാ​യാലോ​ക​ത്താ​ണ​ല്ലൊ നാം ​ജീ​വി​ക്കു​ന്ന​ത്. ക​ണ്ടും​കേ​ട്ടും ശീ​ലി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ കാ​ല​ത്തി​നൊ​പ്പം പാ​റി​പ്പോ​കു​ന്ന കാ​ഴ്ചാ​ണു​ള്ള​ത്. പ​ണ്ട് പ​ണ​മി​ട​പാ​ട് നേ​രി​ട്ടാ​യി​രു​ന്നുവെ​ങ്കി​ല്‍ പി​ന്നീ​ട് ബാ​ങ്കു​ക​ള്‍ വ​ഴി​യാ​യി. ചെ​ക്കും ഡ്രാ​ഫ്റ്റു​മൊ​ക്കെ വി​ല​യേ​റി​യ വാ​ക്കാ​യി ന​മു​ക്കി​ട​യി​ല്‍ നി​ന്നു.

കാ​ലം പി​ന്നേ​യും സാ​ങ്കേ​തി​ക​വി​ദ്യ​യ്‌​ക്കൊ​പ്പം ഓ​ടി​യ​പ്പോ​ള്‍ ഗൂ​ഗി​ള്‍ പേ, ​ഫോ​ണ്‍ പേ, ​പേ​യ്ടി എം ​പേ എ​ന്നി​ങ്ങ​നെ പ​ല​വി​ധ പ​ണ​മി​ട​പാ​ട് കാ​ര്യ​ങ്ങ​ള്‍ ന​മു​ക്കി​ട​യി​ല്‍ എ​ത്തി. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​ര്‍​ക്കും ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല.

എ​ന്നി​രു​ന്നാ​ലും നാം ​പ്ര​തീ​ക്ഷി​ക്കാ​ത്ത​വ​ര്‍ ഈ ​ഗൂ​ഗി​ല്‍ പേ ​അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ണ്ടാ​ല്‍ ആ​ര്‍​ക്കു​മൊ​രു കൗ​തു​കം ഉ​ണ്ടാ​കു​മ​ല്ലൊ. അ​ത്ത​ര​മൊ​രു കാ​ര്യ​ത്തിന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ ക​വ​രു​ക​യാ​ണ്. എ​ക്‌​സി​ലെ​ത്തി​യ വീ​ഡി​യോ​യി​ല്‍ ആ​സാ​മി​ലെ ഗു​വാ​ഹ​ത്തി​യി​ല്‍ നി​ന്നു​ള്ള ഒ​രു കാ​ഴ്ച​യാ​ണു​ള​ള​ത്.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗൗ​ര​വ് സൊ​മാ​നി എ​ക്സി​ല്‍ പ​ങ്കു​വ​ച്ച ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു നി​ര​ത്തി​ലാ​യി കാ​റി​ല്‍ ചി​ല യാ​ത്ര​ക്കാ​ര്‍ ഉ​ണ്ട്. അ​വ​ര്‍ സി​ഗ്‌​ന​ല്‍ കാ​ത്ത് കി​ട​ക്കു​ക​യാ​ണ്. ഈ ​സ​മ​യം കാ​ഴ്ച വൈ​ക​ല്യ​മു​ള്ള ഒ​രു യാ​ച​ക​ന്‍ ഇ​വ​ര്‍​ക്ക​രി​കി​ലേ​ക്ക് വ​രി​ക​യാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ല്‍ ഒ​രു ഫോ​ണ്‍ പേ ​ക്യു​ആ​ര്‍ കോ​ഡ് കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​താ​യ​ത്, നി​ങ്ങ​ളു​ടെ പോ​ക്ക​റ്റി​ല്‍ പ​ണ​മി​ല്ലെ​ങ്കി​ലും ഫോ​ണ്‍ വ​ഴി ഇ​യാ​ള്‍​ക്ക് പ​ണം ന​ൽകാം. ദ​ശ​ര​ഥ് എ​ന്ന് പേ​രു​ള്ള ഈ ​യാ​ച​ക​ന്‍റെ ഇ​ട​പെ​ട​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

ഏ​റെ കൗ​തു​കം സ​മ്മാ​നി​ച്ച കാ​ഴ്ച​യി​ല്‍ നി​ര​വ​ധി പേ​ര്‍ പ്ര​തി​ക​രി​ച്ചു. "ഡി​ജി​റ്റ​ല്‍ ഭി​ക്ഷാ​ട​ക​ന്‍' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഇ​ത് ചി​ന്തോ​ദ്ദീ​പ​ക​മാ​യ നി​മി​ഷം' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ പ​റ​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.