2020ൽ മാനത്ത് "ഉൽക്കാവർഷ'മുണ്ടാകും
Sunday, July 22, 2018 9:44 AM IST
2020 ഉ​ൽ​ക്കാ​വ​ർ​ഷ​മു​ണ്ടാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ജാ​പ്പ​നീ​സ് സ്റ്റാ​ർ​ട്ട​പ്പാ​യ എ​എ​ൽ​ഇ. ലോ​ക​ത്തി​ലെ ആ​ദ്യ കൃ​ത്രി​മ ഉ​ൽ​ക്കാ​വ​ർ​ഷ സം​വി​ധാ​ന​മാ​ണ് ത​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തെ​ന്നാ​ണ് ടോ​ക്കി​യോ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 2020ൽ ​ഹി​രോ​ഷി​മ​യു​ടെ മു​ക​ളി​ൽ ത​ങ്ങ​ൾ ഉ​ൽ​ക്കാ​വ​ർ​ഷം ന​ട​ത്തു​മെ​ന്നും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

ര​ണ്ടു മൈ​ക്രോ ഉ​പ​ഗ്ര​ഹങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ​ത്തി​ലാ​ണ്. ഈ ​ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്തു​ന്നി​ന് ചെ​റി​യ ബോ​ളു​ക​ൾ ഭൂ​മി​യി​ലേ​ക്കു വി​ക്ഷേ​പി​ക്കും. ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഈ ​ബോ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്പോ​ൾ അ​വ സ്വ​മേ​ധ​യാ ക​ത്തും. ഇ​ത് ഉ​ൽ​ക്കാ​വ​ർ​ഷ​മാ​യി ഭൂ​മി​യി​ലു​ള്ള​വ​ർ​ക്കു കാ​ണാ​നാ​കും.

ഈ ​സം​വി​ധാ​ന​ത്തി​ലെ ആ​ദ്യ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പ​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ ജ​പ്പാ​ന്‍റെ സ്പേ​സ് ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കും. ര​ണ്ടാ​മ​ത്തെ റോ​ക്ക​റ്റ് 2019 പ​കു​തി​യോ​ടെ സ്വ​കാ​ര്യ റോ​ക്ക​റ്റ് ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക്ഷേ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ലോ​കം മു​ഴു​വ​നും ല​ക്ഷ്യം​വ​ച്ചാ​ണ് ത​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലൊ​രു സം​രം​ഭം തു​ട​ങ്ങു​ന്ന​ത്. ലോ​ക​ത്തെ​വി​ടെ​യും കൃ​ത്രി​മ ഉ​ൽ​ക്കാ​വ​ർ​ഷം ന​ട​ത്താ​നാ​കും- എ​എ​ൽ​ഇ സി​ഇ​ഒ ലെ​ന ഒ​ക​ജി​മ പ​റ​ഞ്ഞു.

ഓ​രോ ഉ​പ​ഗ്ര​ഹ​ത്തി​നും പ്ര​ത്യേ​ക രാ​സ​ക്കൂ​ട്ടു​ക​ളു​ള്ള 400 ചെ​റി​യ ബോ​ളു​ക​ൾ വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. ബോ​ളു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്തെ​ന്നു​ള്ള​ത് ര​ഹ​സ്യ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 20-30 പ​രി​പാ​ടി​ക​ൾ​ക്ക് ഈ 400 ​ബോ​ളു​ക​ൾ മ​തി​യാ​കു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ര​ണ്ടു വ​ർ​ഷം​വ​രെ​യാ​ണ് ഈ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ കാ​ലാ​വ​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.