നാലാംനിലയുടെ മു​ക​ളി​ൽ കുടുങ്ങിയ കുഞ്ഞിനെ 33 സെ​ക്ക​ൻ​ഡ് കൊ​ണ്ട് ര​ക്ഷി​ച്ച് "സ്പൈ​ഡ​ർ​മാ​ൻ' യുവാവ്
Tuesday, May 29, 2018 10:34 AM IST
കെ​ട്ടു​ക​ഥ​ക​ളി​ൽ മാ​ത്ര​മ​ല്ല, സാ​ഹ​ച​ര്യ​ങ്ങ​ൾ സ​മ്മ​ർ​ദം ചെ​ലു​ത്തി​യാ​ൽ സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്കും സൂ​പ്പ​ർ ഹീ​റോകളായി മാ​റാ​നു​ള്ള ഒ​രു അ​തി​മാ​നു​ഷി​ക​ശ​ക്തി മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ൽ​ത്ത​ന്നെ ഒ​ളി​ഞ്ഞുകി​ട​പ്പു​ണ്ടെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് മാ​ലി സ്വ​ദേ​ശി​യാ​യ മാ​മൂ​ദൂ ഗ​സാ​മ.

പാരീസിൽ വ​ലി​യ കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്നു താ​ഴേ​ക്കു പ​തി​ക്കു​മാ​യി​രു​ന്ന നാ​ലു വ​യ​സു​ള്ള കു​ഞ്ഞി​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച​താ​ണ് ഗ​സാ​മ​യ്ക്ക് സൂ​പ്പ​ർ​ഹീ​റോ പ​രി​വേ​ഷം ന​ല്കി​യ​ത്. നാ​ലു നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ൽ വ​ലി​ഞ്ഞു​ക​യ​റി കു​ഞ്ഞി​നെ ര​ക്ഷി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ലോ​കം യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ സ്പൈ​ഡ​ർ​മാ​ൻ എ​ന്ന് ഗ​സാ​മ​യ്ക്ക് പേരുവീണു.

കാ​ര്യ​ങ്ങ​ൾ അ​വി​ടംകൊ​ണ്ടും തീ​ർ​ന്നി​ല്ല വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ച് ഗ​സാ​മ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടാ​തെ ഫ്ര​ഞ്ച് പൗ​ര​ത്വ​വും അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്തു. പോ​ലീ​സ് സൂ​പ്ര​ണ്ട് ഗ​സാ​മ​യു​ടെ ധീ​ര​ത​യ്ക്കും അ​ർ​പ്പ​ണ​മ​നോ​ഭാ​വ​ത്തി​നും പ്ര​ശം​സാ​പ​ത്രം ന​ല്കി ആദരിച്ചു.



ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് മാ​ലി​യി​ൽ​നി​ന്ന് ഗ​സാ​മ പാ​രീ​സി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് കു​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തു ക​ണ്ട​ത്. കു​ഞ്ഞി​ന്‍റെ പി​താ​വ് വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. കു​ഞ്ഞ് താ​ഴേ​ക്കു തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി.

താ​ഴെ കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ വീ​ഡി​യോ എ​ടു​ക്കാ​ൻ തു​നി​ഞ്ഞ​പ്പോ​ൾ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ​സാ​മ കെ​ട്ടി​ട​ത്തി​ൽ വ​ലി​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. വെ​റും 33 സെ​ക്ക​ൻ​ഡു​കൊ​ണ്ട് മു​ക​ളി​ലെ​ത്തി​യ അ​ദ്ദേ​ഹം കു​ഞ്ഞി​നെ ര​ക്ഷി​ച്ചു.

സ്വ​ന്തം ജീ​വ​ൻ പ​ണ​യം​വ​ച്ച് കു​ഞ്ഞി​നെ ര​ക്ഷി​ച്ച ഗ​സാ​മ​യു​ടെ സ്വ​പ്ന​ങ്ങ​ളെ​ല്ലാം ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന് പാ​രീ​സ് മേ​യ​ർ ആ​നി ഹി​ഡ​ൽ​ഗോ പ​റ​ഞ്ഞു. ഒ​രു കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന് ദൈ​വ​ത്തി​നു ന​ന്ദി പ​റ​യു​ന്ന​താ​യി ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഗ​സാ​മ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.