ഇൻഡോറിൽനിന്നു രണ്ടു സിംഹങ്ങൾ ജപ്പാനിലേക്ക്
Sunday, August 5, 2018 9:32 AM IST
ര​ണ്ടു സിം​ഹി​ക​ളെ ജ​പ്പാ​നി​ലെ യോ​ക്കോ​ഹ​മ സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​നി​ലേ​ക്ക് അ‍യ​യ്ക്കാ​നൊ​രു​ങ്ങി ഇ​ൻ​ഡോ​റി​ലെ കമ‌​ല നെ​ഹ്‌​റു മൃ​ഗ​ശാ​ല. എ​ക്സ്ചേ​ഞ്ച് പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് ര​ണ്ടു പെ​ൺ​സിം​ഹ​ങ്ങ​ളെ ജ​പ്പാ​നു ന​ല്കു​ക.

ഒ​രു വ​യ​സു​ള്ള സു​ന്ദ​രി, നാ​ലു വ​യ​സു​ള്ള ബി​ജ്‌​ലി എ​ന്നി​വ​രെയാണ് ജ​പ്പാ​നു കൈ​മാ​റു​ക​യെ​ന്ന് ഇ​ൻ​ഡോ​ർ മൃ​ഗ​ശാ​ലാ മേ​ധാ​വി ഉ​ത്തം യാ​ദ​വ് പ​റ​ഞ്ഞു. ര​ണ്ടു സിം​ഹ​ങ്ങ​ളെ ന​ല്കു​ന്ന​തി​നു പ​ക​ര​മാ​യി ക​ങ്കാ​രു, മീ​ർ​ക്കാ​റ്റ്, ലീ​മ​ർ, കൊ​ളൊ​ബ​സ് കു​ര​ങ്ങ് എ​ന്നി​വ​യു​ടെ ഒാ​രോ ജോ​ടി വീ​തം ജ​പ്പാ​ൻ ന​ല്കും.

കൈ​മാ​റ്റ ഉ​ട​മ​ന്പ​ടി​ക്ക് ര​ണ്ടു മൃ​ഗ​ശാ​ല​ക​ളും ധാ​ര​ണ​യാ​യെ​ങ്കി​ലും ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​രു​ക​ളു​ടെ അ​നു​മ​തി​കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കൈ​മാ​റ്റം ന​ട​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.