ഇന്ത്യൻ ബാലൻ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ്
Friday, September 8, 2017 1:40 AM IST
ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ പ​​തി​​നാ​​ലു​​കാ​​ര​​ൻ ഇ​​നി ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ പൈ​​ല​​റ്റ്. ഒ​​റ്റ എ​​ൻ​​ജി​​നു​​ള്ള വി​​മാ​​നം പ​​റ​​ത്തി​​യാ​​ണ് മ​​ൻ​​ലൂ​​ർ അ​​നീ​​സ് എ​​ന്ന ഒ​​ന്പ​​താം​​ക്ലാ​​സു​​കാ​​ര​​ൻ ശ്ര​​ദ്ധേ​​യ​​നാ​​യ​​ത്. കാ​​ന​​ഡ​​യി​​ലെ ഏ​​വി​​യേ​​ഷ​​ൻ അ​​ക്കാ​​ദ​​മി​​യി​​ൽ​​നി​​ന്ന് വി​​മാ​​നം പ​​റ​​ത്താ​​നു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ക​​ഴി​​ഞ്ഞ വാ​​രം അ​​നീ​​സ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

പാ​​ർ​​ക്കിം​​ഗ് ബേ​​യി​​ൽ​​നി​​ന്ന് സെ​​സ്ന 152 എ​​ന്ന വി​​മാ​​നം റ​​ൺ​​വേ​​യി​​ലെ​​ത്തി​​ച്ച​​ശേ​​ഷം അ​​ഞ്ചു മി​​നി​​റ്റ് പ​​റ​​ന്നു. തു​​ട​​ർ​​ന്ന് നി​​ല​​ത്തി​​റ​​ക്കി വി​​മാ​​നം പാ​​ർ​​ക്ക് ചെ​​യ്യു​​ക​​യും ചെ​​യ്തു. ഇ​​പ്പോ​​ൾ സ്റ്റു​​ഡ​​ന്‍റ് പൈ​​ല​​റ്റ് പെ​​ർ​​മി​​റ്റാ​​ണ് അ​​നീ​​സി​​നു​​ള്ള​​ത്. പ​​റ​​ക്ക​​ൽ പ​​രീ​​ക്ഷ കൂ​​ടാ​​തെ റേ​​ഡി​​യോ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ടെ​​സ്റ്റും അ​​നീ​​സ് വി​​ജ​​യി​​ച്ചി​​ട്ടു​​ണ്ട്.



ജ​​ർ​​മ​​ൻ പൈ​​ല​​റ്റാ​​യ പ​​തി​​ന​​ഞ്ചു​​കാ​​ര​​നെ​​യും അ​​മേ​​രിക്ക​​ൻ പൈ​​ല​​റ്റാ​​യ പ​​തി​​നാ​​ലു​​കാ​​ര​​നെ​​യും മ​​റി​​ക​​ട​​ന്നാ​​ണ് അ​​നീ​​സി​​ന്‍റെ നേ​​ട്ടം. 34 മ​​ണി​​ക്കൂ​​ർ പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് മ​​റ്റു ര​​ണ്ടു പേ​​രും പ​​റ​​ന്ന​​ത്. എ​​ന്നാ​​ൽ 25 മ​​ണി​​ക്കൂ​​ർ പ​​രി​​ശീ​​ല​​ന​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് അ​​നീ​​സ് പ​​റ​​ന്ന​​തെ​​ന്ന് പി​​താ​​വ് അ​​ലി അ​​സ്ക​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.