വ​യ​റുവേ​ദ​ന​യുമായി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​ളെ സ്കാൻ ചെയ്ത ഡോക്ടർ ഞെട്ടി
Thursday, September 7, 2017 5:47 AM IST
ക​ടു​ത്ത വ​യ​റുവേ​ദ​ന​യെ തു​ട​ർ​ന്ന് ഉ​റ​ക്കെ ക​ര​ഞ്ഞുകൊ​ണ്ട് പു​ല​ർ​ച്ചെ രണ്ടിന് ഡോ​ക്ട​റു​ടെ അ​ടു​ക്ക​ലെ​ത്തി​യ ഒ​രാ​ളു​ടെ വ​യ​റ്റി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത് ചി​ല്ലുഗ്ലാ​സ്. ചൈ​ന​യി​ലാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്. എ​ന്നാ​ൽ എ​ങ്ങ​നെ​യാ​ണ് ഈ ​ഗ്ലാ​സ് ശ​രീ​ര​ത്തി​ൽ കടന്നുവെന്നു​ള്ള​തി​ന് മ​റു​പ​ടി അ​ദ്ദേ​ഹം ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞി​ട്ടു​മി​ല്ല.



ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തി​നു ശേ​ഷം ഡോ​ക്ട​ർ​മാ​ർ ഇ​ദ്ദേ​ഹ​ത്തെ എ​ക്സ്റേക്കു വി​ധേ​യ​നാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചുകൊ​ണ്ട് എട്ടു സെ​ന്‍റിമീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു ചി​ല്ലുഗ്ലാ​സ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ട​ലി​നു​ള്ളി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രിയയിലൂടെ ശ​രീ​ര​ത്തി​നു​ള്ളി​ൽ നി​ന്നും ഗ്ലാ​സ് പു​റ​ത്തെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.