വെള്ളംകുടിക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ ഉള്ളിൽ ഉഗ്രനൊരു പെരുമ്പാമ്പ്
Tuesday, September 5, 2017 3:38 AM IST
രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ​യു​ള്ള തി​ര​ക്കി​ട്ട ജോ​ലി​ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തി കു​റ​ച്ചു വെ​ള്ളം കു​ടി​ക്കാ​ൻ ഫ്രി​ഡ്ജ് തു​റ​ക്കു​മ്പോ​ൾ അ​തി​നു​ള്ളി​ൽ പാ​മ്പി​നെ ക​ണ്ടാ​ൽ എ​ന്താ​യി​രി​ക്കും ന​മ്മു​ടെ മാ​ന​സി​കാ​വ​സ്ഥ. ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ൽ കൂ​ടി​യാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌ലൻ​ഡി​ലു​ള്ള നൂ​സാ​വി​ല്ല സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ ക​ട​ന്നു പോ​യ​ത്. കാ​ര​ണം ജോ​ലി​ക​ഴി​ഞ്ഞ് മ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം വെ​ള്ളം കു​ടി​ക്കാ​ൻ ഫ്രി​ഡ്ജ് തു​റ​ന്ന​പ്പോ​ൾ അ​തി​നു​ള്ളി​ൽ ഭീ​മാ​കാ​ര​നാ​യ ഒ​രു പെ​രു​ന്പാ​ന്പാ​യി​രു​ന്നു.

വീ​ട്ടി​ലു​ള്ള​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ പാ​ന്പ് പി​ടു​ത്ത​ക്കാ​രാ​ണ് പെ​രു​ന്പാ​ന്പി​നെ ഫ്രി​ഡ്ജി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. ഇ​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.