കൊന്നതിനു പിറ്റേന്ന് യുവാവിന്‍റെ മൃതദേഹം തിരികെ നല്കി മുതല; ഞെട്ടിക്കുന്ന വീഡിയോ
Friday, July 21, 2017 5:12 AM IST
കടിച്ചെടുത്തുകൊണ്ടു പോയി കൊലപ്പെടുത്തിയ യുവാവിന്‍റെ മൃതദേഹം പിറ്റേന്നു തിരികെ നല്കി മുതല. ഇ​ന്തോ​നേ​ഷ്യ​യി​ലെ ബെ​റു​വി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സയറിഫു​ദീ​ൻ എ​ന്ന 41 കാ​ര​ൻ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്തു ലം​ബാ​ക്ക് ന​ദി​യി​ൽ കു​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ മു​ത​ല അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച് ക​ടി​ച്ചെ​ടു​ത്ത് പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു പോ​യ ബ​ന്ധു​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ എ​ല്ലാ​വ​രും ഇ​വി​ടെ​യു​ള്ള ഒ​രു മ​ന്ത്ര​വാ​ദി​യു​ടെ സ​ഹാ​യം തേ​ടുകയും ചെയ്തു. പി​റ്റേ​ന്ന് നദിക്കരയിലുണ്ടായിരുന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ ഞെട്ടിച്ചുകൊണ്ട് സയറിഫുദീന്‍റെ മൃ​ത​ദേ​ഹം ക​ടി​ച്ചു​കൊ​ണ്ട് മു​ത​ല വ​രി​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ വ​സ്ത്ര​മൊ​ന്നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ മു​ത​ല കൊ​ണ്ടു വ​ന്ന് ക​ര​യ്ക്കി​ട്ട​ത്.

ഈ ​കു​ള​ത്തി​ൽ വ​സ്ത്രം ധ​രി​ക്കാ​തെ ആ​രെ​ങ്കി​ലും കു​ളി​ച്ചാ​ൽ മു​ത​ല അ​വ​രെ ആ​ക്ര​മി​ക്കു​മെ​ന്നാ​ണ് സ​മീ​പ​വാ​സി​യാ​യ ഒ​രാ​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ശ​രീ​ര​ത്തി​ൽ വ​സ്ത്രം ഉ​ണ്ടെ​ങ്കി​ൽ അ​വ​രെ ഒ​ന്നും ചെ​യ്യു​ക​യു​മി​ല്ല. ശ​രീ​ര​ത്തി​ൽ നി​ര​വ​ധി പ​രി​ക്കു​ക​ളോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈറലാകുകയായിരുന്നു. അതേസമയം, മുതല മൃതദേഹം തിരികെ കൊണ്ടുവന്നതിന്‍റെ രഹസ്യം ചുരുളഴിയാതെ അവശേഷിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.